For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമ്മിൽ‌ പ്രണയം പങ്കുവെച്ച് സൂഫിയും സുജാതയും, 'വാതിക്കല് വെള്ളരിപ്രാവ്', വീഡിയോ ഗാനം പുറത്ത്...

    |

    അതിഥി റാവുവും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂഫിയും സുജാതയും എന്ന സിനിമയിലെ ആദ്യഗാനം - വാതുക്കല് വെള്ളരിപ്രാവ് - ആമസോണ്‍ പ്രൈം വിഡിയോയും ഫ്രൈഡേ മ്യൂസിക് കമ്പനിയും അവതരിപ്പിച്ചു. ദക്ഷിണേന്ത്യന്‍ സിനിമയിലെ മെഗാതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, നാനി, കാര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്. എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയാ ഉള്‍ ഹഖ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ബി കെ ഹരി നാരായണനാണ് ഗാനരചയിതാവ്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആഗോള പ്രീമിയര്‍ 200-ലേറെ രാജ്യങ്ങളിലായി ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ജൂലൈ 3-ന് നടക്കും.

    sufium sujataum

    കൈയിൽ കാശൊന്നും ഇല്ലാതെ അന്ന് ദുബായ്ക്ക് പോയി,സ്വപ്ന യാത്രയെ കുറിച്ച് നടി അനാർക്കലി മരിക്കാർ

    മലയാള സിനിമയിൽ വിവാദം കത്തുന്നു | Filmibeat Malayalam

    സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് സൂഫിയും സുജാതയുമെന്നും അതുകൊണ്ടു തന്നെ സംഗീതത്തിന് ഒരു പ്രധാന റോള്‍ ഈ സിനിമയിലുണ്ടെന്നും ഗാനത്തെപ്പറ്റി സംസാരിക്കവെ പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ പറഞ്ഞു. 'ചിത്രത്തിലെ ഓരോ ഗാനവും ചിത്രത്തിന്റെ ടോണും മൂഡും ഇതിവൃത്തവും കണക്കിലെടുത്ത് അതീവശ്രദ്ധയോടെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്. ആദ്യാനുരാഗത്തിന്റെ നിഷ്‌കളങ്കതയും തീവ്രതയും അനുഭവിപ്പിക്കുന്ന വിഷാദമധുരമായ ഗാനമാണ് വാതുക്കല് വെള്ളരിപ്രാവ്. ഗാനചിത്രീകരണം ഏറെ മനോഹരമായിട്ടുണ്ട്. ശുദ്ധവും നിഷ്‌കളങ്കവുമായ പ്രണയത്തിന് സമര്‍പ്പിക്കുന്ന ഭാവഗീതമാണത്. പ്രേക്ഷകര്‍ക്ക് ഈ ഗാനം ഏറെ ഇഷ്ടപ്പെടുമമെന്നാണെന്റെ പ്രതീക്ഷ,' എം. ജയചന്ദ്രന്‍ പറഞ്ഞു.

    അതിഥി റാവു അവതരിപ്പിക്കുന്ന സംസാരശേഷിയില്ലാത്ത പെണ്‍കുട്ടിയായ സുജാതയുടേയും ദേവ് മോഹന്‍ അവതരിപ്പിക്കുന്ന സൂഫി പുരോഹിതന്റേയും മനോഹരമായ പ്രണയകഥ അവതരിപ്പിക്കുന്നതിലൂടെ ഹൃദയാവര്‍ജകമായ ഈ ഗാനം പ്രേക്ഷകമനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ മധുരമായ പ്രണയകഥയിലേയ്ക്ക് മനോഹരമായി കണ്ണെറിയുന്ന ഗാനം സുജാത അവരുടെ പ്രണയം ഹൃദയത്തില്‍ മുക്കി എഴുതിയ കത്തുകളിലൂടെ കത്തുകളുടെ പശ്ചാത്തലം കൂടിയാണ്.

    ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മിക്കുന്നത്. സംവിധാനം നരണിപ്പുഴ ഷാനവാസ്.സംഗീതം: എം ജയചന്ദ്രന്‍ ,

    ഗാനരചന: ബികെ ഹരിനാരായണന്‍ ,ഗായകര്‍: അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല്‍ ഹഖ്, കീബോര്‍ഡ് പ്രോഗ്രാമിംഗ്: മിഥുന്‍ അശോകന്‍, അബ്ജക്ഷ് എസ്.

    തബല: ആനന്ദ് . ഇസ്താംബൂളില്‍ നിന്നുള്ള കലാകാരന്മാര്‍; ക്ലാരിനെറ്റ്: ഒനുര്‍ നാസിം ഇന്‍ഗിന്‍ , ദുഡുക്: സെം എക്‌മെന്‍ ,വോയ്‌സ്: കനാന്‍ കാല്‍ ,ബഗ്ള്‍മ: ഹുസെയ്ന്‍ കാന്‍ പാല

    മ്യൂസിക് കണ്ടക്ടര്‍: ഉണ്ണി ഇളയരാജ, ഓര്‍ക്കെസ്ട്ര മാനേജര്‍: കെ ഡി വിന്‍സന്റ്, ഡോണ്‍ വിന്‍സന്റ് ,റെക്കോഡിംഗ് എന്‍ജിനീയര്‍മാര്‍: സായി പ്രകാശ്, മൈ സ്റ്റുഡിയോ, കൊച്ചി; മിഥുന്‍ മനോജ്, മ്യൂസിക് ലൗഞ്ച് സ്റ്റുഡിയോസ്, ചെന്നൈ; ഒമര്‍ അവ്കി, ഇസ്താംബൂള്‍, ടര്‍ക്കി

    മിക്‌സിംഗ് ആന്‍ഡ് മാസ്റ്ററിംഗ്: രഞ്ജിത് സി രാജന്‍, മ്യൂസിക് ലൗഞ്ച്, ചെന്നൈ

    പാട്ട് കാണാം

    Read more about: jayasurya ജയസൂര്യ
    English summary
    Jayasurya Movie Sufiyum Sujathayum First Video Song Is Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
    X