ഒരിക്കലെങ്കിലും പ്രണയം തോന്നിയവര്‍ക്കായ്... മഷിത്തണ്ട് ആല്‍ബം പുറത്തിറക്കി നടന്‍ ജയസൂര്യ

കഴിഞ്ഞ കാലത്തിന്റെ മാഞ്ഞ് തുടങ്ങിയ ഓര്‍മ്മകളിലെവിടെയോ മറയാതെ നിന്ന പ്രണയത്തിന്റെ ഓര്‍മ്മകളാണ് മഷിത്തണ്ട് എന്ന സംഗീത ആല്‍ബം. ഗൃഹാതുരത ഉണര്‍ത്തുന്ന ദൃശ്യഭംഗിയും സംഗീതവും അവതരണത്തിലെ മികവും ചേര്‍ന്ന് നില്‍ക്കുന്ന ആല്‍ബം പ്രമുഖ സിനിമ താരം ജയസൂര്യ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മനോരമ മ്യൂസിക് ഒരുക്കിയ ആല്‍ബം പുറത്ത് വന്ന് ഉടനെ ശ്രദ്ധേയമായിരിക്കുകയാണ്. സജീവ് മറ്റത്തിലാനിക്കല്‍ സംവിധാനം ചെയ്ത ആല്‍ബത്തില്‍ മിറ്റീഷ്, കാവ്യ ജി നമ്പ്യാര്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. പ്രണയ, വിരഹ രംഗങ്ങള്‍ വളരെ തന്മയത്വത്തോട് കൂടി അവതരിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.

mashithandu-

ജീവിത വഴികളിലെവിടെയോ കൈവിട്ട പ്രണയത്തിൻ്റെ ഓർമ്മകളുടെ സുഗന്ധമൊരുക്കിയ വരികൾ എഴുതിയത് സജീവൻ പടിയൂർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്...!
ഹൃദയത്തിൽ കൂടുകൂട്ടുന്ന സംഗീതത്തിൻ്റെ മാസ്മരികത നമുക്ക് കാഴ്ചവെച്ചത് രാധാകൃഷ്ണൻ അകലൂർ എന്ന പ്രതിഭാധനന്നായ സംഗീത സംവിധായകനാണ്. അഭിജിത്ത് കൊല്ലം, ഷീജ കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ആദീഷ് ജ്യോതിഷ് ജോസഫ് എഡിറ്റിങ്ങും കളറിങ്ങും ചെയ്തിരിക്കുന്നു. ഷോഗില്‍ ഗംഗാധര്‍ ഛായാഗ്രാഹകണം നിര്‍വഹിച്ച ആല്‍ബത്തിന് ജോര്‍ദ്ദിനോ ജോസ് ആണ് ആര്‍ട്ട് ഡയറക്ഷന്‍.

Recommended Video

സെറ്റിൽ വന്ന കുടിയനെ പറ്റിച്ച ജയസൂര്യ .. ഞാൻ ഡ്യുപ്പാണ് ചേട്ടാ

മഷിത്തണ്ട് ആൽബം കാണാം

Read more about: song
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X