twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആലപിച്ച കർണൻ നെപ്പോളിയൻ ഭഗത് സിംഗിലെ വീഡിയോ ഗാനം പുറത്ത്

    |

    ഫസ്റ്റ് പേജ് എന്റെർടെയ്ൻന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചു ശരത് ജി മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത് സിംഗിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. എന്തിനാണെന്റെ ചെന്താമരേ... എന്നു തുടങ്ങുന്ന പ്രണയഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. രഞ്ജിൻ രാജിന്റേതാണ് സംഗീതം. രഞ്ജിൻ രാജ് ആദ്യമായി പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.

    Karnan Napoleon Bhagat Singh

    മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം പ്രമുഖ ചലച്ചിത്ര താരങ്ങളായ ജയസൂര്യ, നിവിൻ പോളി, ടോവിനോ തോമസ്, മഞ്ജു വാര്യർ, മിയ ജോർജ്, അജു വർഗീസ് തുടങ്ങി താരങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിലൂടെയണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
    ഇതിനോടകം വൈറലായ ഈ വീഡിയോ ഗാനത്തിന്റെ കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത് ഇംതിയാസ് അബൂബക്കറാണ്. ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രശാന്ത് കൃഷ്ണയാണ്. എഡിറ്റർ റെക്‌സൺ ജോസഫ്. ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളാണുള്ളത്.

    ബി കെ ഹരിനാരായണന്റെ രചനയിൽ ഉണ്ണിമേനോൻ ആലപിച്ച കാതോർത്തു കാതോർത്തു എന്ന ഗാനവും, റഫീക് അഹമ്മദിന്റെ രചനയിൽ കെ എസ് ഹരിശങ്കർ പാടിയ സായാഹ്ന തീരങ്ങളിൽ എന്നുതുടങ്ങുന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞവയാണ്. ഗായകരായ സിയാ ഉൾ ഹഖും കണ്ണൂർ ഷരീഫും കർണൻ നെപ്പോളിയൻ ഭഗത് സിംഗിനായി പാടിയിട്ടുണ്ട്. ചിത്രത്തിനായി അജീഷ് ദാസനും ശരത് ജി മോഹനും വരികളെഴുതിയിട്ടുണ്ട്. സെൻസറിംഗ് പൂർത്തിയായ കർണൻ നെപ്പോളിയൻ ഭഗത് സിംഗ്' പ്രദർശനത്തിനായി തയ്യാറെടുക്കുകയാണ്. പി ആർ ഒ - ആതിര ദിൽജിത്ത് , വാഴൂർ ജോസ്

    Recommended Video

    കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

    വീഡിയോ കാണാം

    Read more about: song
    English summary
    Joseph Movie Music director Ranjan Raj's sung Song has been released,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X