സ്റ്റുഡിയോയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ തോന്നി, ആകെ ചമ്മിപ്പോയ സംഭവം പറഞ്ഞ് ജ്യോത്സ്ന

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് സൂപ്പർ ഫോർ ജൂനിയർ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സൂപ്പർ ഫോറിൽ ഇപ്പോൾ കുരുന്ന് ഗായകരാണ് മാറ്റുരയ്ക്കുന്നത്. സീനിയേഴ്സിന്റെ മത്സരം അവസാനിച്ചതിന് പിന്നാലെ തന്നെ സൂപ്പർ ഫോർ ജൂനിയേഴ്സ് ആരംഭിക്കുകയായിരുന്നു. ഈ ഷോയും അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

വിധു പ്രതാപ് , റിമി ടോമി, സിത്താര കൃഷ്ണകുമാർ, ജ്യോത്സ്‌ന രാധാകൃഷ്ണൻ എന്നിവരാണ് സൂപ്പർ ഫോർ ജൂനിയേഴ്സിന്റെ വിധികർത്താക്കൾ. മിഥുൻ ആണ് ഷോ അവതരിപ്പിക്കുന്നത്. കുട്ടികളുടെ പാട്ടിനോടൊപ്പം തന്നെ ജഡ്ജിസിന്റെ തഗ്ഗും കൗണ്ടറുമെല്ലാം സോഷ്യൽ മീഡിയയിൽ ഇ‍ടം പിടിക്കാറുണ്ട്. ഷോയ്ക്കൊപ്പം തന്നെ ഇവരുടെ സൗഹൃദവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവാറുമുണ്ട്.

രസകരമായ സംഭവം

സൂപ്പർ ഫോർ ഷോയിലൂടെയാണ് ജ്യോത്സ്ന പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാവുന്നത്. ഇതിന് മുൻപ് വരെ പാട്ടിലൂടെ മാത്രമായിരുന്നു ജ്യോത്സ്ന പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത്. എന്നാൽ ഇപ്പോൾ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.ഗായികയെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സൂപ്പർ ഫോർ വേദിയിൽ ഭർത്താവും മകനും എത്തിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ വെച്ച് ജ്യോത്സ്നയ്ക്കുണ്ടായ ഒരു അബദ്ധത്തെ കുറിച്ചാണ്. ഇന്നസെന്റ് അതിഥിയായി എത്തിയ എപ്പിസോഡിലാണ് ജ്യോത്സ്ന ഈ സംഭവം വെളിപ്പെടുത്തുന്നത്

ചായ കഥ

പാണ്ടിപ്പട സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കാൻ ചെന്നപ്പോഴുണ്ടായ സംഭവമാണ് ജ്യോത്സ്ന പറയുന്നത്. ആള് അറിയാതെ സംവിധായകനോട് ചായ ചോദിക്കുകയായിരുന്നു. ചായ കഥയെ കുറിച്ച് പ്രിയഗായിക പറഞ്ഞത് ഇങ്ങനെ...'' അന്ന് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പേര് അറിയാം എങ്കിലും ഇന്നത്തെ പോലെ എങ്ങനെയാണ് ഇരിക്കുന്നതെന്ന് അറിയില്ലായിരുന്നു. പാണ്ടിപ്പടയ്ക്ക് വേണ്ടി പാട്ട് പാടാൻ വന്നതായിരുന്നു താൻ. സ്റ്റുഡിയോയിൽ എത്തിയപ്പോൾ തനിക്ക് ചായ കുടിക്കാൻ ആഗ്രഹം തോന്നി. അപ്പോൾ സോഫയിൽ ഒരു ആൾ ഇരിക്കുന്നുണ്ട്. താൻ അദ്ദേഹത്തിനോട് പോയി ചോദിച്ചു.'' ചേട്ട ഒരു ചായ കിട്ടുമോ'' എന്ന്. അദ്ദേഹം അപ്പോൾ തന്നെ പോയി ഒരു ചായ കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു ഞാൻ ഈ സിനിമയുടെ സംവിധായകൻ ആണെന്ന്. അയ്യോ എന്നൊരു അവസ്ഥയിൽ ആയി പോയി എന്നാണ് ജ്യേത്സ്ന പറഞ്ഞുന്നത്''.

ലിഫ്റ്റിൽ വെച്ചുണ്ടായ സംഭവം

ഇതിന് സമാനമായ മറ്റൊരു സംഭവം ഇന്നസെന്റും പറഞ്ഞിരുന്നു. ഹോട്ടലിൽ വെച്ച് ന‍ടന്ന സംഭവമാണ് താരം പറഞ്ഞത്. 'ഒരു പരിപാടിയുടെ ഭാഗമായി ഹോളിഡേ എന്ന ഹോട്ടലിൽ താൻ താമസിക്കുകയായിരുന്നു. ഞാനും ഭാര്യയും മുറിയിലേയ്ക്ക് പോകൻ ലിഫ്റ്റിന്റെ അടുത്ത വന്നപ്പോൾ അധികം പൊക്കമില്ലാത്ത ഒരാളും അയാളുടെ ഭാര്യയും അവിടെ നിൽക്കുന്നുണ്ട്. ലിഫ്റ്റ് വന്നപ്പോൾ അദ്ദേഹം കയറുന്നില്ല. ഞങ്ങൾ രണ്ടും പോകട്ടെ എന്ന് വിചാരിച്ചിട്ടായിരിക്കാം. ലിഫ്റ്റിൽ കയറിട്ട് ഞാൻ അദ്ദേഹത്തെ ഇതിൽ കയറാൻ വേണ്ടിയിട്ട് വിളിച്ചു. തുടർന്ന് രണ്ട് പേരും അതിൽ കയറി

ഹോട്ടൽ  ഉടമ

''ലിഫ്റ്റിൽ വെച്ച് ഞാൻ അയാളോട് ചോദിച്ചു ഇവിടെ എന്ത് ചെയ്യുകയാണ് എന്ന്. അപ്പോൾ അയാൾ പറയുകയാണ് ഇത് എന്റെ ആണെന്ന്. ഹോളിഡേ ഹോട്ടലിന്റെ ഉടമസ്ഥൻ സുഗന്ധൻ എന്ന് പറയുന്ന ആളായിരുന്നു അത്. അദ്ദേഹത്തിനെയാണ് ലിഫ്റ്റിൽ കയറാൻ ഞാൻ വിളിച്ചതെന്ന് ജ്യോത്സ്ന പറഞ്ഞ സംഭവത്തെ സപ്പോർട്ട് ചെയ്തു കൊണ്ട് ഇന്നസെന്റ് പറഞ്ഞു''. ''തൃശ്ശൂർക്കാർ ആകുമ്പോൾ നമുക്ക് കുറച്ച് അഹങ്കാരമാവാം. എന്നാൽ കുറച്ച് നാൾ കഴിയുമ്പോൾ പഠിക്കും എന്നും കഥയുടെ ബാക്കിയായി പറഞ്ഞു. ജ്യോത്സ്നയുടെ ചായ കഥ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട് ചായ കഥ സൂപ്പർ ആയിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.

Read more about: jyotsna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X