റിമി ടോമിയുമായി പൊരിഞ്ഞ വഴക്കായിരുന്നോ? ഷാരുഖ് ഖാന്‍ പൊക്കിയതുമായി ബന്ധപ്പെട്ട കാര്യത്തെ കുറിച്ച് ജ്യോത്സന

മലയാള സംഗീത ലോകത്തെ മികച്ച പിന്നണി ഗായകരാണ് റിമി ടോമിയും ജ്യോത്സനയും. ഇരുവരും തമ്മില്‍ പ്രൊഫഷണലായും വ്യക്തിപരമായിട്ടുമൊക്കെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. സൂപ്പര്‍ ഫോര്‍ എന്ന സംഗീത റിയാലിറ്റി ഷോ യില്‍ ഇരുവരും വിധികര്‍ത്താക്കളായി പങ്കെടുക്കുന്നുണ്ട്. അതേ സമയം ഗായികമാര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നം നടന്നിട്ടുണ്ടോന്ന് ചോദിച്ചാല്‍ എല്ലാവരും അതിശയിക്കും. കാരണം അത്രയധികം സൗഹൃദമുള്ളവര്‍ക്കിടയില്‍ എന്ത് പ്രശ്‌നമാണ് ഉണ്ടാവുക എന്നാണ് ഏവരും ചിന്തിക്കുക.

റിമിയുമായിട്ടുള്ള വഴക്ക്

അങ്ങനൊരു വിഷയം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടി കാണിച്ചത് ഗായകന്‍ എംജി ശ്രീകുമാര്‍ ആയിരുന്നു. അദ്ദേഹം അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയുടെ കഴിഞ്ഞ എപ്പിസോഡില്‍ ജ്യോത്സന രാധകൃഷ്ണനാണ് അതിഥിയായി എത്തിയത്. ഗായികയുമായി ഓരോ വിശേഷങ്ങളും പറയുന്നതിനിടയിലാണ് റിമി ടോമിയുമായി വഴക്ക് ഉണ്ടായത് എന്തിനാണെന്ന് ചോദിക്കുന്നത്. ഏയ് അങ്ങനൊരു പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് ജോ പറയുന്നുണ്ടെങ്കിലും ഉണ്ടെന്ന് തന്നെ എംജി ഉറപ്പിച്ചു. അങ്ങനെയാണ് ഷാരുഖ് ഖാന്‍ റിമിയെ എടുത്ത് ഉയര്‍ത്തിയപ്പോള്‍ നടന്ന കാര്യങ്ങളെ കുറിച്ച് താരങ്ങള്‍ സംസാരിച്ചത്.

ഒടുവില്‍ ആ തീരുമാനത്തിലേക്ക് എത്തി; ബഷീറിനൊപ്പം വീഡിയോയുമായി സുഹാന, സന്തോഷം പങ്കുവെച്ച് താരങ്ങള്‍

റിമിയുമായി പൊരിഞ്ഞ അടി നടന്ന കാര്യം

'റിമിയുമായി പൊരിഞ്ഞ അടി നടന്ന കാര്യത്തെ കുറിച്ചായിരുന്നു എംജി ശ്രീകുമാര്‍ ചോദിച്ചത്. അങ്ങനെ ഒരു കാര്യം ഇല്ലെന്നായിരുന്നു ജ്യോത്സനയുടെ മറുപടി. പക്ഷേ ഷാരുഖ് ഖാന്റെ കാര്യത്തില്‍ ജ്യോത്സനയും റിമിയും വഴക്ക് കൂടിയിരുന്നില്ലേ. അതിനെ പറ്റി പറയാന്‍ എംജി പറഞ്ഞപ്പോഴാണ് ആ കാര്യം ഗായിക ഓര്‍മ്മിച്ചത്. അന്ന് ഇതിന്റെ ഇരട്ടിയുടെ ഇരട്ടി തടി തനിക്ക് ഉണ്ടായിരുന്നു. ഷാരുഖ് ഖാന്‍ എന്നെ പൊക്കല്ലേ എന്നാണ് ഞാന്‍ വിചാരിച്ചത്. അല്ലെങ്കില്‍ പുള്ളിയുടെ നടുവൊടിയും എന്ന പേടി ഉണ്ടായിരുന്നു. അതാഎന്തായാലും ഷാരുഖ് ഖാന്‍ പൊക്കിയില്ലല്ലോ എന്നൂടി എംജി ചോദിച്ചപ്പോള്‍ പൊക്കിയില്ല. ഇനി വേണേല്‍ പൊക്കാമെന്നായി ജ്യോത്സന.

പ്രിയപ്പെട്ട നടന്മാരെ കുറിച്ച് ജ്യോത്സന

എന്റെ പൊന്ന് ഷാരുഖ് ഖാനെ, നിങ്ങള്‍ ഇനി പൊക്കി നോക്കരുത് എന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുകയാണെന്ന് എംജി സൂചിപ്പിച്ചു. ഷാരുഖ് ഖാന്‍ വെയിറ്റ് ഒക്കെ പൊക്കുന്ന ആളായത് കൊണ്ട് കുഴപ്പമുണ്ടാവില്ലെന്നാണ് ജ്യോത്സന പറയുന്നത്. ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്‍, വിക്രം, സൂര്യ, എന്നിങ്ങനെയുള്ള താരങ്ങള്‍ തന്നെ എടുത്ത് പൊക്കിയാല്‍ ഇഷ്ടമാണെന്നാണ് ഗായിക സൂചിപ്പിച്ചത്. സൂര്യ എന്ന് കേട്ടപ്പോള്‍ സൂര്യ എന്റെ ഇഷ്ടനടനാണെന്ന് എംജിയും സൂര്യ തന്റെ വീക്ക്‌നെസ് ആണെന്ന് ജ്യോത്സനയും വ്യക്തമാക്കി. മലയാളത്തില്‍ ഉള്ള താരത്തെ കുറിച്ച് എന്റെ മനസിലുണ്ട്. പക്ഷേ പേര് പറയുന്നില്ല എന്നേയുള്ളുവെന്നും ഗായിക സൂചിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X