ഡാന്‍സ് കളിക്കാന്‍ എന്നും ഇഷ്ടമാണ്; സുഹൃത്തുക്കളായത് കൊണ്ട് മടിയല്ലാതെ താനത് പെര്‍ഫോം ചെയ്തതെന്ന് ജ്യോത്സന
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഫോര്‍ എന്ന സംഗീത റിയാലിറ്റി ഷോ വളരെ ജനപ്രീതി നേടിയതാണ്. വിധു പ്രതാപ്, റിമി ടോമി, സിത്താര കൃഷ്ണന്‍, ജ്യോത്സന തുടങ്ങിയ യുവഗായകര്‍ വിധി കര്‍ത്താക്കളായിട്ടെത്തുന്ന ഷോ യില്‍ മിഥുന്‍ രമേശ് ആണ് അവതാരകന്‍. സുഹൃത്തുക്കളായ ഗായകര്‍ വിധി കര്‍ത്താക്കളായി എത്തിയതോടെ രസകരമായ നര്‍മ്മ സംഭാഷണങ്ങളിലൂടെയാണ് ഷോ മുന്നോട്ട് പോവാറുള്ളത്.
ഇതിനിടയില്‍ സംഗീത വേദിയില്‍ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി ജ്യോത്സന എത്തിയിരുന്നു. സൂപ്പര്‍ഹിറ്റ് ഗാനത്തിനൊപ്പമാണ് ഗായിക ചുവടുകള്‍ വെച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറലായതോടെ ജ്യോത്സനയെ പിന്തുണച്ചും സപ്പോര്‍ട്ട് നല്‍കി കൊണ്ടുമൊക്കെയുള്ള കമന്റുകള്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ പാട്ട് മാത്രമല്ല താന്‍ ഡാന്‍സും പഠിച്ചിട്ടുണ്ടെന്നാണ് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ ഗായിക ഇപ്പോള്‍ പറയുന്നത്.

ഗായികയുടെ വാക്കുകളിങ്ങനെ... 'സൂപ്പര്‍ ഫോര്‍ സീനിയേഴ്‌സിന്റെ ഫൈനലില്‍ ഡാന്‍സ് ചെയ്യേണ്ടി വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. ഷൂട്ടിന് ചെന്നപ്പോഴാണ് വിധി കര്‍ത്താക്കളുടെ ഇന്‍ട്രോ സീനിലൂടെയാണെന്ന് അറിഞ്ഞത്. എനിക്ക് സത്യത്തില്‍ ഡാന്‍സ് ചെയ്യാന്‍ വലിയ ഇഷ്ടമാണ്. അത്യാവശ്യം പഠിച്ചിട്ടുമുണ്ട്. പക്ഷേ ഡാന്‍സ് ചെയ്യാനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല. പ്ലസ് ടു ആയപ്പോഴെക്കും ഞാന്‍ പിന്നണി ഗാനരംഗത്തേക്ക് കടന്ന് വന്നിരുന്നു. പിന്നെ പ്രൊഫഷണല്‍ ഗായികയായി. അപ്പോള്‍ പിന്നെ ഡാന്‍സിന് സാധ്യതയില്ലല്ലോ. വീട്ടില്‍ കസിന്‍സിനൊപ്പം ചേരുമ്പോള്‍ എതെങ്കിലും ഡാന്‍സ് പരിപാടികള്‍ ഉണ്ടെങ്കില്‍ കൊറിയോഗ്രാഫി ചെയ്യാനൊക്കെ ഞാനാകും' മുമ്പിലെന്ന് ജ്യോത്സന പറയുന്നു.

സൂപ്പര്‍ ഫോറിന്റെ വേദിയില്‍ കിടിലനായി ഡാന്‍സ് കളിച്ചതിനെ പറ്റിയും ജോ പറഞ്ഞിരുന്നു.
'അവിടെ പൊതുവേ പൊസിറ്റീവായിട്ടുള്ള വൈബ് ആണ്. വിധു, സിത്തു, റിമി, മിഥുന്‍ തുടങ്ങി ടീമിലുള്ളത് മുഴുവന്‍ നമ്മുടെ സുഹൃത്തുക്കള്‍ തന്നെയാണ്. സീനിയേഴ്‌സ് ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ പണി പാളിയേനെ. ഇതെല്ലാം ചെയ്യാന്‍ എനിക്ക് ചെറിയൊരു മടിയോ ചമ്മലോ തോന്നുമായിരുന്നു. പക്ഷേ ഞങ്ങള്‍ എല്ലാവരും സുഹൃത്തുക്കള്‍ ആയത് കൊണ്ട് അങ്ങനൊരു മടി തോന്നിയില്ല'. അങ്ങനെയാണ് ഡാന്‍സ് ചെയ്യുന്നത്. ഇത്രയും നല്ല അഭിപ്രായങ്ങള്‍ വരുമെന്ന് പ്രതീക്ഷിച്ചില്ല. പിന്നെ വീഡിയോയുടെ താഴെ വരുന്ന കമന്റുകള്‍ നോക്കാന്‍ എനിക്ക് പേടിയാണ്. ഞാന്‍ ആ ഭാഗത്തേക്ക് പോലും പോവാറില്ലെന്നാണ് ജ്യോത്സന വ്യക്തമാക്കുന്നത്.

എന്നാല്‍ ആ ഡാന്‍സ് കളിച്ച ദിവസം താന്‍ മൂഡ് ഓഫ് ആയിരുന്നുവെന്നാണ് ഗായിക പറയുന്നത്. ഷൂട്ടിന് വരുമ്പോള്‍ ഫോണ്‍ എടുക്കാന്‍ മറന്നതോടെ തിരികെ പോയി എടുത്തു. അതിനിടയിലാണ് ഡാന്‍സ് ചെയ്യണമെന്നും അറിയുന്നത്. പക്ഷേ മൂഡ് ഓഫ് ആയി ഇരിക്കുമ്പോള്‍ രണ്ട് ഡാന്‍സ് സ്‌റ്റെപ്പ് വെച്ചാല്‍ ആ മൂഡൊക്കെ മാറുമെന്നാണ് തന്റെ അനുഭവത്തില്‍ നിന്നും ജ്യോത്സന പറയുന്നത്. ഡാന്‍സിന്റെയും പാട്ടിന്റെയും ശക്തി അതാണെന്നും താരം സൂചിപ്പിച്ചു.


Click it and Unblock the Notifications











