വിവാഹത്തിന് മുൻപേ അദ്ദേഹത്തിന്റെ വീട്ടുകാരെ അറിയാമായിരുന്നു,തുമ്മിയാലും സംഗീതം കാണുന്നയാളാണ് പ്രഭ

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് യേശുദാസ്. തലമുറവ്യത്യാസമില്ലാതെയാണ് ദാസേട്ടനെപ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. അദ്ദേഹത്തത്തിന്റെ പാട്ടു കേൾക്കാത്ത ഒരു ദിവസം പോലും മലയാളി പ്രേക്ഷകരുടെ ജീവിതത്തിൽ ഇല്ല. യേശുദാസിന്റെ ഏറ്റവും വലിയ ആരാധിക അദ്ദേഹത്തിന്റെ ഭാര്യ പ്രഭയാണ്. പാട്ടുകളിലൂടെയായാണ് താനും അദ്ദേഹത്തെ ആരാധിച്ച് തുടങ്ങിയതെന്ന് പ്രഭയും പല അവസരത്തിലും പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് യേശുദാസിന്റെ ഒരു ഒരു അഭിമുഖമാണ്. പ്രിയ പത്നിയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഞാന്‍ തുമ്മിയാലും അതിലും സംഗീതം കണ്ടെത്തുന്നയാളാണ് പ്രഭ എന്നാണ് യേശുദാസ് പറയുന്നത്. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ പറഞ്ഞത്.

  ഭാര്യയെ  കുറിച്ച്

ദാസേട്ടന്റെ വാക്കുകൾ ഇങ്ങനെ.. ''ഞാന്‍ തുമ്മിയാലും അതിലും സംഗീതം കണ്ടെത്തുന്നയാളാണ് പ്രഭ. അതും ഇഷ്ടപ്പെടും. കാരണം അത് അങ്ങനെയങ്ങ് ലയിച്ച് കിടക്കുകയാണ്. അവള്‍ക്ക് ഇഷ്ടക്കുറവേ വരില്ല, അണ്‍കണ്ടീഷണല്‍ ലവാണ്. അതുകൊണ്ട് തന്നെ അവളെക്കുറിച്ച് എനിക്ക് ടെന്‍ഷനേയില്ലെന്നുമായിരുന്നു യേശുദാസ് പറഞ്ഞത്. പ്രിയപ്പെട്ടവരെ തൃപ്തിപ്പെടുത്തുക എന്നത് തന്നെ സംബന്ധിച്ച് ടാസ്‌ക്കേയല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പ്രണയകാലം

എന്റെ എല്ലാ പ്രോഗ്രാമിനും വന്നിട്ടുള്ളയാളാണ് പ്രഭ. പ്രണയകാലത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോള്‍ പിള്ളേരുള്ളത് കൊണ്ട് അധികം പറയുന്നില്ല. ഇതൊക്കെ അവരും കേള്‍ക്കും. പ്രണയനിമിഷങ്ങളെക്കുറിച്ച് ഞങ്ങള്‍ സ്വകാര്യമായി ഓര്‍ത്തോളാമെന്നുമായിരുന്നു യേശുദാസ് പറഞ്ഞത്. പരിപാടികള്‍ക്കെല്ലാം ഫ്രണ്ട് സീറ്റില്‍ പ്രഭയുണ്ടാവുമോയെന്ന് ചോദിച്ചപ്പോഴും ചിരിച്ച് ഒഴിഞ്ഞ് മാറുകയായിരുന്നു യേശുദാസ്.

കുടുംബവുമായി നല്ല ബന്ധം

യേശുദാസിന്റെ എല്ലാ ഗാനങ്ങളും കലക്റ്റ് ചെയ്ത് വെക്കാന്‍ വേണ്ടി ശ്രമിക്കാറുണ്ടെന്നും താരപത്നി പ്രഭ പറഞ്ഞു. വിവാഹത്തിന് മുന്‍പ് തന്നെ ദാസേട്ടന്റെ അമ്മയേയും സഹോദരിയേയും അറിയാം. സഹോദരിയുമായി നല്ല കൂട്ടാണ്. വിവാഹ ശേഷവും നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. മകളെ നോക്കിയത് പോലെ തന്നെയാണ് എന്നേയും നോക്കിയത്. വേറെ വീട്ടില്‍ പോവുകയാണെന്നുള്ള തോന്നലുകളോ ഭയമോ ഒന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു പ്രഭ പറഞ്ഞത്.

പാചകം

അമേരിക്കയില്‍ പോയപ്പോഴായിരുന്നു അദ്ദേഹം കുക്കിംഗൊക്കെ ചെയ്ത് തുടങ്ങിയതെന്നും പറയുന്നു. രാപ്പകലില്ലാതെ പ്രഭ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട്. അമേരിക്കയിലെത്തിയപ്പോള്‍ പ്രഭക്ക് ബെഡ് കോഫി ഉണ്ടാക്കി കൊടുക്കുന്നത് ഞാനാണെന്നുമായിരുന്നു യേശുദാസ് പറഞ്ഞത്. കേരളത്തില്‍ നിന്നുള്ളതിന്റെ നേരെ തിരിച്ചാണ് അവിടെ. എപ്പോഴുമുള്ള കാര്യമല്ല കേട്ടോ, വല്ലപ്പോഴുമുള്ള കാര്യമാണ് പറയുന്നതെന്നായിരുന്നു പ്രഭ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X