ഭാര്യയുടെ നിറവയറില്‍ തലോടി കൈലാസ് മേനോന്‍! ഒരു മാസം കൂടി കഴിഞ്ഞാല്‍ കുഞ്ഞതിഥി വരുമെന്ന് താരം
വളരെ ചെറിയപ്രായം മുതല്‍ സംഗീത ലോകത്ത് പ്രവര്‍ത്തിക്കുന്ന സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. ലോക്ഡൗണ്‍ കാലം കൊച്ചിയിലുള്ള വീട്ടില്‍ കുടുംബത്തിനൊപ്പമായിരുന്നു താരം. സോഷ്യല്‍ മീഡിയ പേജുകളില്‍ ആക്ടീവായിരിക്കുന്ന താരം പങ്കുവെച്ച പുത്തന്‍ പുതിയ ഫോട്ടോസാണ് ഇപ്പോള്‍ തരംഗമാവുന്നത്.
ഭാര്യ അന്നപൂര്‍ണ്ണ പിള്ളയ്‌ക്കൊപ്പമുള്ള ചില ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്. നിറവയറുമായി ഇരിക്കുന്ന ഭാര്യയുടെ വയറില്‍ ലവ് ഇമോജി ഉണ്ടാക്കിയിരിക്കുകയാണ്. ഒരു മാസം കൂടിയേ ഉള്ളു കുഞ്ഞതിഥി വരാന്‍ എന്ന് കൂടി സൂചിപ്പിച്ച് കൊണ്ടാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ഫോട്ടോസാണെന്നാണ് കരുതുന്നത്.

ജ്യോത്സന, വീണ നായര്‍, നിരഞ്ജന്‍ മണിയന്‍പിള്ളരാജു, സാന്ദ്ര തോമസ്, പ്രിയ പ്രകാശ് വാര്യര്‍, അഹാന കൃഷ്ണ, രജിഷ വിജയന്‍, സ്വാസിക വിജയ്, സിത്താര കൃഷ്ണകുമാര്‍, തുടങ്ങി സീരിയല്‍, സിനിമ, സംഗീത ലോകത്ത് നിന്നുള്ള ഒരുപാട് താരങ്ങളാണ് കൈലാസ് മേനോനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ എല്ലാവരും കമന്റുകളിട്ടിരിക്കുകയാണ്.
ലോക്ഡൗണ്‍ കാലം വീട്ടില്‍ തന്നെയായിരുന്നു എന്ന് കൈലാസ് മേനോന്‍ നേരത്തെ പറഞ്ഞിരുന്നു. തിരക്കുകളില്‍ നിന്നും മാറി നില്‍ക്കുന്നതിനാല്‍ വീട്ടുകാര്‍ക്കൊപ്പം പതിവിലും കൂടുതല്‍ സമയം ചിലവഴിക്കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും ചിന്തിക്കാനും പരീക്ഷിക്കാനുമുള്ള അവസരമായിട്ടാണ് ഈ ദിവസങ്ങളെ കരുതുന്നതെന്നാണ് കൈലാസ് പറയുന്നത്.
മനസ് ഇപ്പോള്‍ വളരെ ശാന്തമാണ്. വലിയ ടെന്‍ഷനൊന്നും ഇല്ല. ശാന്തവും സ്വസ്ഥവുമായിരുന്ന് ചിന്തിക്കാനും പഠിക്കാനും സാധിക്കുന്നു. ഇപ്പോള്‍ അധികം ഫോണ്‍ വിളികള്‍ വരാറില്ല. ധാരാളം ഒഴിവ് സമയം ഉള്ളത് കൊണ്ട് വ്യക്തിപരമായ ജീവിതത്തിന് വേണ്ടി സമയം മാറ്റി വെക്കാന്‍ സാധിക്കുന്നു. മൂന്നോ നാലോ മാസം കൂടുമ്പോള്‍ ഒരാഴ്ചത്തേക്കെങ്കിലും ഒരു ബ്രേക്ക് എടുക്കണം എന്ന തിരിച്ചറിവ് നല്‍കിയത് ഈ ലോക്ഡൗണ്‍ ആണെന്നും കൈലാസ് സൂചിപ്പിച്ചു.


Click it and Unblock the Notifications