പ്രണയ ജോഡികളായി കാര്‍ത്തിയും നിഖിലാ വിമലും! തമ്പിയിലെ മനോഹര ഗാനം പുറത്ത്
പാപനാശത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി. കാര്‍ത്തി നായകനാവുന്ന ചിത്രം ഫാമിലി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണ്. കൈദിയുടെ വമ്പന്‍ വിജയത്തിന് ശേഷമാണ് പുതിയ കാര്‍ത്തി ചിത്രം എത്തുന്നത്. ജ്യോതികയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ തമ്പിയിലെ പുതിയ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിലെ ഒരു പ്രണയഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ചിന്മയി ശ്രീപാദയാണ് പാട്ട് പാടിയിരിക്കുന്നത്. കാര്‍ത്തിക് നേദ വരികള്‍ എഴുതിയിരിക്കുന്നു. കാര്‍ത്തിയുടെ മൂത്ത സഹോദരിയെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. സത്യരാജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമ്പിയില്‍ സത്യരാജിന്റ മക്കളായിട്ടാണ് ഇരുവരും എത്തുന്നത്.
തമ്പിയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയരുന്നു. വിയാകോം 18 പിക്‌ചേഴ്‌സും പാരലെല്‍ മൈന്‍ഡ് പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബറിലാണ് കാര്‍ത്തിയുടെ തമ്പി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications