നിന്റെ ജനനം ആയിരുന്നു ഞങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം; മകളുടെ ഓര്‍മ്മകളില്‍ കെഎസ് ചിത്ര
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002 ലാണ് ഗായിക കെഎസ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ് ശങ്കറിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഏറെ നാളത്തെ പ്രാര്‍ഥനകളിലൂടെ ജനിച്ച മകള്‍ക്ക് നന്ദന എന്ന പേരുമിട്ടു. സന്തോഷത്തിന്റെ നാളുകള്‍ അധികം നീണ്ട് പോയില്ല. 2011 ഏപ്രില്‍ പതിനഞ്ചിന് ഒരു വിഷു നാളില്‍ ചിത്രയ്ക്ക് മകളെ നഷ്ടമാവുകയായിരുന്നു. വീണ്ടുമൊരു വിഷു വന്നപ്പോള്‍ മകളുടെ ഓര്‍മ്മകളുമായി എത്തിയിരിക്കുകയാണ് ഗായിക.
'നിന്റെ ജനനം ആയിരുന്നു ഞങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെന്നും നിധി പോലെയാണ്. ഞങ്ങള്‍ക്ക് നിന്നോടുള്ള സ്‌നേഹം വാക്കുകള്‍ക്ക് അപ്പുറമാണ്. നിന്റെ ഓര്‍മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തി വച്ചിരിക്കുന്നു. അത് എന്നേക്കും നിലനില്‍ക്കുകയും ചെയ്യും. ഒരു വേള എങ്കിലും നിന്നെ കാണാന്‍ ഞങ്ങല്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങള്‍ക്ക് എത്ര മാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങള്‍ നിന്നോട് പറയും. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. എന്നുമാണ് മകളുടെ ചിത്രം പങ്കുവെച്ച് കൊണ്ട് കെഎസ് ചിത്ര സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.

ചിത്രയുടെ മകളുടെ വേര്‍പാടിന്റെ പത്താം വാര്‍ഷികമാണിന്ന്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന് താഴെ പ്രിയപ്പെട്ടവരെല്ലാം കമന്റുമായി എത്തിയിരിക്കുകയാണ്. മകള്‍ ജനിച്ചപ്പോള്‍ ഉണ്ടായ സന്തോഷം അവള്‍ പോയതോടെ നഷ്ടപ്പെടുകകയായിരുന്നു. ജീവിതമാകെ ശൂന്യതയായി പോയെന്ന് പലപ്പോഴും താരം പറഞ്ഞിട്ടുണ്ട്.
പട്ട് സാരി ഉടുത്ത് പൂക്കളമിട്ട് സുജ വരുണീ, അതീവ സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോസ് കാണാം
Recommended Video
എന്‍ജീനിയറായ വിജയ് ശങ്കറും ചിത്രയും 1987 ലാണ് വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കുഞ്ഞ് ജനിക്കുന്നത്. സത്യസായ് ബാബയുടെ ഭക്ത കൂടിയായ ചിത്ര മകള്‍ക്ക് നന്ദന എന്ന പേരിട്ടു. എആര്‍ റഹ്മാന്റെ ഷോ യില്‍ പങ്കെടുക്കാനായി ദുബായില്‍ എത്തിയപ്പോഴാണ് ചിത്രയ്ക്ക് മകളെ നഷ്ടപ്പെടുന്നത്. ദുബായിലെ എമിറേറ്റ് ഹില്‍സിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണാണ് ഒന്‍പതു വയസുകാരിയായിരുന്ന നന്ദനയെ മരണപ്പെടുന്നത്.


Click it and Unblock the Notifications











