നാല് വശത്തും കീബോർഡ്, അതിൽ മാറിമാറി വായിക്കുന്ന ചെറിയ പയ്യൻ, കുഞ്ഞ് റഹ്മാനെക്കുറിച്ച് ചിത്ര
തെന്നിന്ത്യൻ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. പ്രേക്ഷകർക്കിടയിൽ മാത്രമല്ല സഹപ്രവർത്തകരുടെ ഇടയിൽ പോലും പ്രിയ ഗായികയ്ക്ക് കൈ നിറയെ ആരാധകരാണ്. സംഗീത കുടുംബത്തിൽ ജനിച്ചു വളർന്ന ചിത്ര 1979 ലാണ് പിന്നണി ഗാന രംഗത്ത് ചുവട് വെയ്ക്കുന്നത്. .മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ഇതുവരെ പാടിയുണ്ട്. ഇന്ത്യൻ സംഗീത ലോകത്തെ മാഹന്മാരായ സംഗീതഞ്ജരോടൊപ്പം പ്രവർത്തിക്കാനും പ്രിയ ഗായികയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
നിരവധി പുതിയ ഗായകരാണ് ഇന്ത്യൻ സംഗീത ലോകത്ത് ദിനംപ്രതി എത്തുന്നത്. പലരോടും തങ്ങളുടെ പ്രിയ ഗായികയെ കുറിച്ച് ചോദിച്ചാൽ പലരും കെഎസ് ചിത്രയുടെ പേരാണ് പറയുന്നത്. ഇന്ത്യൻ സംഗീതത്തിന്റെ ഇതിഹാസം എആർ റഹ്മാന്റെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് കെഎസ് ചിത്ര. ഇപ്പോഴിത ആളറിയാതെ എആർ റഹ്മാൻ ചിത്രത്തിൽ പാടാൻ പോയ സംഭവം വെളിപ്പെടുത്തുകയാണ് പ്രിയ ഗായിക. രേഖ മേനോനുമായുളള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇളയരാജയുടെ ഗാനം പാടാൻ പോയപ്പോഴാണ് ആദ്യമായി കുഞ്ഞ് റഹ്മാനെ കാണുന്നത്. ഒരു കീബോഡിന്റെ ഹൈറ്റ് മാത്രമാണ് ആ പയ്യന് ഉണ്ടായിരുന്നത്. ആളിനെ കാണാൻ പറ്റില്ല. നാല് വശത്തും കീബോർഡ് വെച്ചിട്ട് അതിൽ മാറിമാറി വായിക്കുന്ന കൊച്ചുകുട്ടിയാണ് എ.ആർ റഹ്മാൻ. ആദ്യമായി എ ആർ റഹ്മാനെ കാണുന്നത് അങ്ങനെയാണ്.

ഇളയരാജയെപ്പോലെ ഒരു വലിയ മനുഷ്യന്റെ കൂടെ നിന്ന് കീബോഡ് വായിക്കണമെങ്കിൽ അത്രയ്ക്കും കഴിവുള്ള ആളായിരിക്കും എന്ന് അന്ന് തന്നെ മനസില്‍ തോന്നിയിരുന്നു. ദീലീപ് കീ ബോർഡ് കൊട് എന്ന് രാജ സാർ പറഞ്ഞപ്പോഴാണ് കീബോർഡ് വായിക്കുന്ന ആളിന്റെ പേര് ദിലീപ് ആണെന്ന് മനസിലായത്. അധികം സംസാരിക്കില്ല. ഞാനും അന്ന് ഒന്നും മിണ്ടിയില്ല. ഒന്ന് കണ്ടുളള പരിചയം മാത്രമേ ഉണ്ടായിരുന്നുളളു. പിന്നീട് രണ്ട് കൈയ്യും പോക്കറ്റിലിട്ടിട്ട് വളരെ ശാന്തനായി ഒരു അംബാസിഡർ കാറിൽ കേറി പോകുന്നതും കണ്ടിരുന്നു.

പിന്നീട് എആർ റഹ്മാനെ കാണുന്നത് വർഷങ്ങൾക്ക് ശേഷമായിരുന്നു റോജയുടെ റെക്കോഡിങ് സമയത്ത് തന്നെ വിളിച്ചു. റഹ്മാൻ സാറിന്റേതാണെന്ന് പറഞ്ഞപ്പോൾ അന്ന് റഹ്മാൻ ആരാണെന്ന് പോലും അറിയില്ലായിരുന്നു. സ്റ്റുഡിയോയിൽ എത്തി നേരിൽ കണ്ടപ്പോൾ ഞാൻ ചോദിച്ചു...നിങ്കളാ എന്ന്... അന്നും ഇന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ഒരുപോലെയായിരുന്നു. നമ്മളായിട്ട് കൊടുക്കുന്ന റസ്പെക്ട് ആണ്. അല്ലാതെ റഹ്മാൻ അതൊരിക്കലും പിടിച്ച് വാങ്ങിയിരുന്നില്ല. അതിനിന്നും ഒരുമാറ്റവും വന്നിട്ടില്ല.

താൻ ഒരിക്കലും ഒരു പെർഫക്ട് ഗായികയല്ല. തനിയ്ക്ക് ഒരുപാട് കുറ്റങ്ങളും കുറവുകളുമുണ്ട് . ഞാൻ പാടുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ മറ്റുളളവർക്ക് മനസ്സിലായില്ലെങ്കിലും എനിയ്ക്ക് അത് വ്യക്തമായി അറിയാം. എന്നാൽ എന്നെ പാടിപ്പിക്കുന്ന സംഗീത സംവിധായകർ ഓക്കെ എന്ന് പറയുന്നത് വരെ ഞാൻ അത് പാടും. ഒരിക്കലും ഇത് മതി അല്ലെങ്കിൽ അങ്ങനെ ചെയ്തോളു എന്ന് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും അഭിമുഖത്തിൽ ചിത്ര പറഞ്ഞു


Click it and Unblock the Notifications