അന്ന് രാധികയെ നേരിൽ കാണാൻ സാധിച്ചില്ല! ആ തീരാനഷ്ടത്തെ കുറിച്ച് കെഎസ് ചിത്ര

വളരെ കുറച്ച് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയ കീഴടക്കിയ ഗായികയാണ് രാധിക തിലക്. പാടി തീർക്കാൻ ഒരുപാട് ഗാനങ്ങൾ ബാക്കിയാക്കിയാണ് രാധിക സംഗീതത്തിന്റെ ലോകത്തിൽ നിന്ന് എന്നെന്നും യാത്ര പറഞ്ഞ് പോയത്. 1989 ൽ സംഘഗാനം എന്ന ചിത്രത്തിലൂടെയാണ് രാധിക പിന്നണി ഗാനരംഗത്ത് എത്തിയത്. നിരവധി ഗാനങ്ങൾ ഒന്നും ആലപിച്ചിട്ടില്ലെങ്കിലും പാടിയ പാട്ടുകൾ എല്ലാം ഇന്നും പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.

2015 സെപ്റ്റംബർ 21 നായിരുന്നു രാധികയുടെ അകാലവിയോഗം. പ്രിയഗായിക സ്വരങ്ങളില്ലാത്ത ലോകത്തേയ്ക്ക് പോയിട്ട് 5 വർഷങ്ങൾ പിന്നിടുകയാണ്. ഇപ്പോഴിത രാധികയുമായുള്ള ഓർമ പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയ ഗായിക കെഎസ് ചിത്ര. മനോരമ ഓൺലൈനോട് രാധികയുമായുള്ള ഓർമ പങ്കുവെച്ചത്. അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ലെന്നാണ് ചിത്ര പറയുന്നത്.

 വലിയ  ആഗ്രഹമുണ്ടായിരുന്നു

രാധികയുടെ അസുഖ വിവരം അറിഞ്ഞപ്പോൾ മുതൽ എനിക്ക് ഒന്ന് പോയി നേരിൽ കാണണമെന്നും സംസാരിക്കണമെന്നും വലിയ ആഗ്രഹമുണ്ടായിരുന്നി.അവിടെ പോയി അൽപ നേരം സംസാരിച്ച് എന്തെങ്കിലും സന്തോഷം കൊടുക്കാൻ സാധിച്ചാൽ രാധികയ്ക്ക് അത്രയും ആശ്വാസമാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ ഞാൻ അന്വേഷിച്ചപ്പോൾ പലരും എന്നോട് പറഞ്ഞത്. രാധികയ്കക് അങ്ങനെ അധികമാരും പോയി സന്ദർശിക്കുന്നത് താത്പര്യമില്ല എന്ന്.

  അവസാനം രാധികയ്ക്ക് ഇഷ്ടമായി

എല്ലാവരേയും കാണുമ്പോൾ മാനസിക അങ്ങനെയൊരു പ്രയാസം അനുഭവപ്പെടുമെങ്ക പേകേണ്ട എന്ന് തീരുമാനിച്ചു. പക്ഷെ അവസാനമായപ്പോഴേക്കും രാധികയ്ക്ക് എല്ലാവരുംവരുന്നതും കാണുന്നതുമൊക്കെ ഇഷ്ടമായിരുന്നു എന്ന് അറിഞ്ഞു, എന്നാൽ പോയി ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് എനിക്ക് വലിയ വിഷമവും കുറ്റബോധവും തോന്നിയിരുന്നു. ആ വിഷമം ഇപ്പോഴുമുണ്ടെന്നും ചിത്ര പറയുന്നു.

 രാധികയുമായുള്ള ഓർമകൾ

രാധികയെ കുറിച്ച് തനിക്ക് പറയാൻ ഒരുപാട് ഓർമകളുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പാടി തുടങ്ങിയ കാലത്തൊക്കെ രാധിക അച്ഛന്റെയൊപ്പം എന്റെ വീട്ടിൽ വരുമായിരുന്നു. ഞാനും രാധികയും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ടെന്ന് പലരു പറഞ്ഞിട്ടുണ്ട്. രാധികയുടെ വേർപാട് തനിക്ക് തീരാ നഷ്ടം തന്നെയാണെന്നും ചിത്ര പറയുന്നു.

 രാധികയുടെ  സംഗീത ജീവിതം

1989-ൽ ഇറങ്ങിയ സംഘഗാനം ആയിരുന്നു ആദ്യ ചിത്രം. അതിലെ "പുൽക്കൊടിത്തുമ്പിലും" എന്ന പാട്ടിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എഴുപതുകളിൽ സംഗീത രംഗത്തത്തെിയ രാധിക എഴുപതോളം സിനിമകളിൽ പാടിയിട്ടുണ്ട്. സിനിമ കൂടാതെ 200 ലധികം ലളിതഗാനങ്ങളൂം ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്.. യേശുദാസ്, എം.ജി. ശ്രീകുമാർ, എസ്. ജാനകി എന്നിവരുടെ സ്റ്റേജ് ഷോകളി സജീവ സാന്നിധ്യമായിരുന്നു രാധിക. മികച്ച ഗാനങ്ങൾ ആലപിച്ചെങ്കിലും അർഹിച്ചത് പോലെയൊരു അംഗീകാരം ലഭിച്ചിരുന്നില്ല. രാധികയുടെ പല ഗാനങ്ങളും കാസറ്റിൽ മാത്രമയി ഒതുങ്ങി പോകുകയായിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X