കല്യാണ ശേഷം ഞങ്ങൾ കുട്ടേട്ടൻ്റെ വീട്ടിൽ പോയി; എം ജയചന്ദ്രനുമായിട്ടുള്ള സൌഹൃദത്തെ കുറിച്ച് ലക്ഷ്മിപ്ര

സംഗീത സംവിധായകനും ഗായകനുമായ എം ജയചന്ദ്രന്‍ തന്റെ അമ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകള്‍ വഴി എം ജയചന്ദ്രന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കൂട്ടത്തില്‍ നടി ലക്ഷ്മിപ്രിയയും ഉണ്ട്. തന്റെ ജീവിതത്തിന്റെയും കരിയറിന്റെ തുടക്കം കാലത്തിന് പിന്തുണ നല്‍കിയ എം ജയചന്ദ്രനെയും അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചുമൊക്കെയാണ് ലക്ഷ്മി പറയുന്നത്.

'വളരെ പ്രിയമുള്ള ഒരാളുടെ പിറന്നാള്‍ ആണ്. നമ്മുടെയൊക്കെ നിത്യ ജീവിതത്തില്‍ സംഗീതത്തിനുള്ള സ്ഥാനം എല്ലാവര്‍ക്കും അറിയാം. ഓരോ പാട്ടും ഓരോ ഓര്‍മ്മയാണ്. അതുപോലെ കുട്ടേട്ടന്റെ സംഗീതത്തിന് ഞങ്ങളുടെ ജീവിതത്തെ കൂട്ടി ചേര്‍ത്ത അത്രയും സ്ഥാനം ഉണ്ട് എന്ന് ഞാന്‍ പലതവണ എഴുതുകയും പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്.

 lakshmi-m-jayachandran

അന്ന് ആ മഴയുള്ള വെളുപ്പിന് നാടകവണ്ടിയില്‍ 'ഇത്രമേല്‍ എന്നെ നീ സ്‌നേഹിച്ചിരുന്നെങ്കില്‍' എന്ന പാട്ട് കേട്ട നിമിഷം ആണ് ജയേഷേട്ടനെ ഒരിക്കലും പിരിയാന്‍ എനിക്ക് കഴിയില്ല എന്ന് തീരുമാനിക്കുന്നത്. 'അന്നു മുതല്‍ ഹൃദയത്തില്‍ സ്ഥാനം പിടിച്ച കുട്ടേട്ടനും പ്രിയ ചേച്ചിയും. അതിനും എത്രയോ കാലം മുന്‍പേ ആ കുടുംബവുമായി ജയേഷേട്ടന്റെ കുടുംബത്തിന് ബന്ധമുണ്ട്.

സ്റ്റൈലിഷ് മേക്കോവറിൽ രമ്യ പാണ്ഡ്യൻ, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

Recommended Video

Actress Lakshmi Priya replied to criticized comments | FilmiBeat Malayalam

കല്യാണ ശേഷം കുട്ടേട്ടന്റെ വീട്ടില്‍ പോയ ഞങ്ങള്‍. ചേച്ചിയാണ് എന്നെ സൂര്യ ടിവി യ്ക്ക് പരിചയപ്പെടുത്തുന്നതൊക്കെ. എന്റെ കരിയറിന്റെ തുടക്കത്തിന് ഒരു സ്ഥാനം പ്രിയ ചേച്ചിയ്ക്കുമുണ്ട്. മലയാളിയുടെ ജീവിതത്തില്‍ ഇനിയുമൊരുപാട് പ്രണയവും വിരഹവും വിഷാദവും ആഹ്ലാദവും നിറയ്ക്കാന്‍ 'എം ജയചന്ദ്ര സംഗീതത്തിന് കഴിയട്ടെ' ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടേട്ടന് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു. ആയുരാരോഗ്യ സൗഖ്യം ആയുരാരോഗ്യ സൗഖ്യം ആയുരാരോഗ്യ സൗഖ്യം' എന്ന് ലക്ഷ്മി പ്രിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X