ലത മങ്കേഷ്കർ മലയാളത്തിൽ പാടിയത് ഒരു പാട്ട്, അവസരങ്ങൾ വന്നു, അത് സ്നേഹപൂർവം നിരസിച്ചു...
ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ തീരാനഷ്ടമാണ് ലതാ മങ്കേഷ്കർ. ഭാഷ വ്യത്യാസമില്ലാതെയായിരുന്നു ലതാ ജിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. 1929 സെപ്റ്റംബർ 28 ന് മധ്യപ്രദേശിലെ കലാകുടുംബത്തിലാണ് . സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കയുടേയും ശിവാന്തിയുടേയും 5 മക്കളിൽ മൂത്തമകളായി ലതാ മങ്കേഷ്കർ ജനിക്കുന്നത്. ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിച്ച ലത മങ്കേഷ്കർ 13ാം വയസ്സിലാണ് സിനിമയിൽ പാടുന്നത്. അറുപതുകളിലായിരുന്നു ലത മങ്കേഷ്കറിന്റെ സുവർണകാലം. അക്കാലത്ത് പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.
ഇന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസമായ ലത മങ്കേഷ്കർ മലയാളത്തിൽ പാടിയത് ഒരേയൊരു ഗാനമായിരുന്നു. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിലെ വയലാർ രചിച്ച 'കദളീ കൺകദളി' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. സലിൽ ചൗധരി ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. നെല്ലിന് ശേഷം പിന്നെ ഒരു മലയാള ഗാനവും ലത മങ്കേഷ്കർ ആലപിച്ചിട്ടില്ല. അതിനുള്ള കാരണം ഇതാണ്..

സലിൽ ചൗധരി ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം ചെയ്ത ചിത്രമായിരുന്നു ചെമ്മീൻ. ചിത്രത്തിലേയ്ക്ക് ഒരു ഗാനം ആലപിക്കാൻ ലത മങ്കേഷ്കറിനെ ക്ഷണിച്ചിരുന്നു. ‘കടലിനക്കരെ പോണോരേ...... എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാൻ വേണ്ടിയായിരുന്നു ലത ജിയെ ക്ഷണിച്ചത്. സലിൽ ചൗധരി ആവശ്യം പറഞ്ഞപ്പോൾ ആദ്യം ഭാഷയുടെ പ്രശ്നത്തെ തുടർന്ന് നിരസിക്കുകയായിരുന്നു. പിന്നീട് സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും പേരിൽ സമ്മതിക്കികയായിരുന്നു.

മലയാളം ഉച്ചാരണമായിരുന്നു പ്രശ്നം. യേശുദാസിന്റെ സഹായത്തിൽ ലതാ ജിയെ മലയാളം ഉച്ചാരണം ശരിയാക്കാൻ നോക്കിയെങ്കിലും അത് ഫലം കണ്ടില്ല.
തനിക്കു വഴങ്ങാത്ത ഭാഷയിൽ പാടാൻ പ്രിയ ഗായികയും സമ്മതിച്ചില്ല. ഒടുവിൽ 'കടലിനക്കരെ പോണോരേ...' എന്ന ഗാനം യേശുദാസ് തന്നെ പാടുകയായിരുന്നു.

എന്നാൽ ലതാ ജിയെ മലയാളത്തിൽ പാടിക്കണം എന്ന ആഗ്രഹം സലിൽ ചൗധരിയ്ക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ കടുത്ത നിർബന്ധത്തിനു വഴങ്ങി ഒരു പാട്ടു പാടിയത്. വയലർ രചിച്ച ‘കദളീ കൺകദളി' എന്ന ഗാനം ലതാ ജിയുടെയും ശബ്ദത്തിൽ ആഘോഷമാക്കുകയായിരുന്നു. തേൻപോലൊരു പാട്ട്. ആയിരം തവണ കേട്ടാലും മടുക്കാത്ത സൗന്ദര്യവും ആലാപന മാധുര്യവും. ഒരു പെണ്ണിന്റെ ഒതുക്കിവച്ച പ്രണയവിചാരങ്ങളുടെ ആവിഷ്ക്കാരമെങ്കിലും ഒരേസമയം പ്രണയമായും വാത്സല്യമായും അനുഭവിക്കാവുന്ന ഗാനം. ആലാപനം ആതീവ ഹൃദ്യമെങ്കിലും ഉച്ചാരണവൈകല്യത്തിൽനിന്ന് പാട്ട് വിമുക്തമായില്ല. അതിന്റെ പേരിൽ വിമർശനം ഉയർന്നിരുന്നു. ഇതിന് ശേഷം മികച്ച ഗാനങ്ങൾ മലയാളത്തിൽ നിന്ന് തേടി എത്തിയിട്ടും ലതാ മങ്കേഷ്കർ സ്നഹേപൂർവം നിരസിക്കുകയായിരുന്നു.

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മറാത്തി, ഗുജറാത്തി തുടങ്ങി സ്പാനിഷ്, റഷ്യ എന്നിങ്ങനെ 36 ഭാഷകളിലായി മുപ്പതിനായിരത്തിലധികം പാട്ടുകള്‍ ലത മങ്കേഷ്കർ ആലപിച്ചിട്ടുണ്ട്, എന്നാൽ പാടിയ ഗാനങ്ങൾ പ്രിയ ഗായിക വീണ്ടും കേട്ടിരുന്നില്ല. ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരിക്കൽ ഈ കാര്യം വ്യക്തമാക്കിയത്. താൻ പാടിയ പാട്ടുകൾ വീണ്ടും കേട്ടാൽ അതിൽ ഒരു നൂറ് തെറ്റുകള്‍ താന്‍ തന്നെ കണ്ടുപിടിക്കും എന്നതായിരുന്നു കാരണമായി പറഞ്ഞത്.
Recommended Video

മദന്‍ മോഹനായിരുന്നു ലത ജിയുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ. ‘മദന്‍ മോഹനുമായി തനിക്ക് പ്രത്യേക അടുപ്പം ഉണ്ടായിരുന്നു എന്ന് ലതാജി തന്നെ മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു. ഒരു ഗായികയും സംഗീത സംവിധായകനും എന്നതിൽ അപ്പുറം സാഹോദര്യബന്ധമായിരുന്നു എന്നാണ് പറഞ്ഞത്. ‘ജഹാന്‍ അര'യിലെ ‘വോ ചുപ്പ് രഹേ'യാണ് മദന്‍ മോഹനുമായി ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമെന്നും 2011 ൽ നൽകിയ അഭിമുഖത്തിൽ പ്രിയഗായിക പറഞ്ഞിരുന്നു.


Click it and Unblock the Notifications











