രാജകുടുംബാംഗവുമായി പ്രണയിച്ചിട്ടും വിവാഹം കഴിക്കാന്‍ പറ്റിയില്ല, ലത മങ്കേഷ്‌കര്‍ അവിവാഹിതയായി തുടരാനുള്ള കാരണം
ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക എന്നതിലുപരി രാജ്യം ഏറ്റവുമധികം ബഹുമാനിക്കുന്ന സെലിബ്രിറ്റികളില്‍ ഒരാള്‍ ആയിരുന്നു ലത മങ്കേഷ്‌കര്‍. 92 വയസുകാരിയായ ലത ഓര്‍മ്മയാവുമ്പോള്‍ സിനിമാലോകവും സംഗീതലോകവും ഗായികയെ വാഴ്ത്തുകയാണ്. ഇന്ത്യയിലെ മുപ്പത്തിയാറ് ഭാഷകളില്‍ പാടിയിട്ടുള്ള ലത ഒട്ടുമിക്ക അവാര്‍ഡുകളും സ്വന്തം പേരിനൊപ്പം ചേര്‍ത്തിരുന്നു. പില്‍ക്കാലത്ത് ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്ന പേരിലാണ് ലത അറിയപ്പെട്ടിരുന്നത്.
കരിയറില്‍ ഇത്രയൊക്കെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരിക്കുന്നത് വരെ സിംഗിള്‍ ജീവിതമാണ് ഗായിക തിരഞ്ഞെടുത്തത്. പ്രമുഖരടക്കം നിരവധി പേരുമായി പ്രണയത്തിലായി എന്ന ഗോസിപ്പുകള്‍ ഗായികയുടെ പേരില്‍ വന്നിരുന്നു. എന്നിട്ടും എന്ത് വിവാഹം കഴിക്കുകയോ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുകയോ ചെയ്യാത്തതെ ലത അവിവാഹിതയായി തുടര്‍ന്നു. എന്തുകൊണ്ടാണ് അങ്ങനെ നിന്ന് പോയതെന്ന് ചോദിച്ചാല്‍ അതിനും ഉത്തരമുണ്ട്. വായിക്കാം...

ജീവിതാവസാനം വരെ ആരെയും വിവാഹം കഴിക്കില്ലെന്ന ലത മങ്കേഷ്‌കറിന്റെ തീരുമാനത്തിന് പിന്നിലെ രണ്ട് പ്രധാന ഘടകങ്ങളെ കുറിച്ച് ഒരിക്കല്‍ ഗായിക തന്നെ തുറന്ന് പറഞ്ഞിരുന്നു. 'വീട്ടിലെ മൂത്തകുട്ടിയായ ലത മങ്കേഷ്‌കര്‍ ചെറുപ്പം മുതലേ തന്റെ സഹോദരങ്ങളായ മീന, ആശ, ഉഷ, ഹൃദയനാഥ് എന്നിവരെ പരിപാലിച്ചാണ് ജീവിച്ചത്. അവരുടെ വിദ്യാഭ്യാസം ശ്രദ്ധിക്കുന്നത് മുതല്‍ അവരുടെ കരിയറില്‍ സ്ഥിരത വരുന്നത് വരെ അവരെ സഹായിച്ചത് ലതയായിരുന്നു. ഇതിനിടയില്‍ സ്വന്തം ജീവിതത്തിന് വേണ്ടി സമയം മാറ്റി വെക്കുന്നതിനെ പറ്റി ലത ഒരിക്കലും ചിന്തിച്ചിരുന്നില്ല.

ജീവിതത്തിലെ വര്‍ഷങ്ങളും പതിറ്റാണ്ടുകളുമൊക്കെ കടന്ന് പോയപ്പോഴാണ് വിവാഹ ജീവിതത്തെ കുറിച്ചുള്ള ചിന്ത വരുന്നത്. എന്നാല്‍ ലതയുടെ സ്വപ്‌നങ്ങളെ തകര്‍ക്കുന്ന വിധിയാണ് പിന്നീട് ഉണ്ടാവുന്നത്. ലത മങ്കേഷ്‌കര്‍ വിവാഹം കഴിക്കാത്തതിന്റെ രണ്ടാമത്തെ കാരണം ഒരു ക്രിക്കറ്റ് താരവുമായി ഉണ്ടായിരുന്ന പ്രണയമാണ്. അന്തരിച്ച മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ യുടെ മുന്‍ പ്രസിഡന്റുമായിരുന്ന രാജ് സിംഗും ലതയും പ്രണയത്തിലായിരുന്നു. ലതയുടെ സഹോദരന്‍ ഹൃദയ്‌നാഥിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു രാജ് സിംഗ്. രാജസ്ഥാനിലെ രാജകുടുംബത്തില്‍ ജനിച്ച ഇളയപുത്രനാണ് രാജ്.

ഹൃദയനാഥുമായിട്ടുള്ള കൂടി കാഴ്ചകള്‍ക്ക് വീട്ടിലെത്തുമ്പോഴാണ് അദ്ദേഹത്തിന്റെ മൂത്തസഹോദരി ലതയുമായി രാജ് സിംഗ് സൗഹൃദം സ്ഥാപിക്കുന്നത്. സ്ഥിരമായിട്ടുള്ള കൂടികാഴ്ചകള്‍ക്ക് പിന്നാലെ ലതയും രാജ് സിംഗും തമ്മില്‍ പ്രണയത്തിലായി. ലതയെ അദ്ദേഹം മിഥൂ എന്നാണ് വിളിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ ഇരുവരും വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് എത്തി. ഇക്കാര്യം വീട്ടുകാരെ അറിയച്ചപ്പോള്‍ രാജിന്റെ പിതാവ് നിഷേധിച്ചു. ലത ഒരു രാജകുടുംബം അല്ലല്ലോ എന്നതാണ് പിതാവിന്റെ അതൃപ്തിയ്ക്ക് കാരണം. തന്റെ മകന്‍ ഒരു സാധാരണക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതില്‍ നിന്നും അദ്ദേഹം എതിര്‍ത്തു.
Recommended Video

പിതാവിനോടുള്ള അതിരറ്റ സ്നേഹവും ബഹുമാനവും കൊണ്ട് ആ തീരുമാനം അംഗീകരിക്കാന്‍ രാജ് തീരുമാനിച്ചു. എന്നാല്‍ താന്‍ ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് നിന്നാലും മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. രാജിനെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്ന ലതയും ആ തീരുമാനം എടുത്തു. ഇരുവരും ജീവിതകാലം മുഴുവന്‍ സുഹൃത്തുക്കളെ പോലെ ജീവിക്കാമെന്ന്. 2009 ലാണ് അല്‍ഷിമേഴ്‌സ് രോഗവുമായിട്ടുള്ള പോരാട്ടത്തിനൊടുവില്‍ രാജ് സിംഗ് ദുംഗര്‍പൂര്‍ മരിക്കുന്നത്. ലതയുടെയും രാജിന്റെയും പ്രണയകഥയ്ക്ക് മികച്ചൊരു അവസാനം ഉണ്ടായില്ലെങ്കിലും സ്‌നേഹവും വിശ്വാസവും ജീവിതത്തിലുടനീളം ഇരുവരും കാത്തു സൂക്ഷിച്ചു.


Click it and Unblock the Notifications











