twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം, ആരോഗ്യ നില വീണ്ടും വഷളായെന്ന് മെഡിക്കല്‍ ബുളളറ്റിന്‍

    By Prashant V R
    |

    പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എസ്പിബിയുടെ ആരോഗ്യ നില വീണ്ടും വഷളയതായി അദ്ദേഹത്തെ ചികില്‍സിക്കുന്ന ചെന്നൈ എംജിഎം ഹെല്‍ത്ത് കെയറിന്റെ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. നിലവില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് എസ്പിബിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

    തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് എസ്പിബി കോവിഡ് രോഗമുക്തി നേടിയിരുന്നു. പിതാവിന് കോവിഡ് ഭേദമായെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും മകന്‍ ചരണ്‍ തന്നെയാണ് അറിയിച്ചിരുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടിയിരുന്ന അദ്ദേഹത്തെ ഉടന്‍ വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുക്കാമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അന്ന് ചരണ്‍ പറഞ്ഞിരുന്നു.

    എസ്പിബിയുടെ തിരിച്ചുവരവിനായി

    എസ്പിബിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകളോടെ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇളയരാജ, ഏആര്‍ റഹ്മാന്‍, കെജെ യേശുദാസ്, കെഎസ് ചിത്ര തുടങ്ങിയവരുള്‍പ്പെട്ട സംഗീതജ്ഞരും ഇതിഹാസ ഗായകനുവേണ്ടി പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു. 'സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ അവസ്ഥയിലേക്ക് മടക്കികൊണ്ടുവരട്ടെ. കാലാതിവര്‍ത്തിയായ ഒട്ടേറെ ഗാനങ്ങളും സംഗീത പരിപാടികളും ഇനിയും നമുക്ക് ലഭിക്കട്ടെ എന്നുമായിരുന്നു' മമ്മൂട്ടി കുറിച്ചത്.

    എസ്പിബിയുടെ ആരോഗ്യ

    എസ്പിബിയുടെ ആരോഗ്യ വിവരങ്ങള്‍ ചരണ്‍ തന്നെയാണ് എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുളളത്. മുന്‍പ് ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുടുംബാംഗങ്ങളുമായുളള സമ്പര്‍ക്കം ഒഴിവാക്കാന്‍ എസ്പിബി സ്വന്തം തീരുമാന പ്രകാരം ആശുപത്രിയില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന് കോവിഡ് ഭേദമായെന്ന വിവരം നേരത്തെ ആരാധകര്‍ക്ക് ഒന്നടങ്കം ആശ്വാസം നല്‍കിയിരുന്നു.

    നേരത്തെ ഐസിയുവില്‍

    നേരത്തെ ഐസിയുവില്‍ കയറി പിതാവിനെ കണ്ടെന്നും അദ്ദേഹം തന്നെ തിരിച്ചറിഞ്ഞെന്നും മറ്റൊരു വീഡിയോ സന്ദേശത്തില്‍ ചരണ്‍ പറഞ്ഞിരുന്നു. രണ്ട് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു എസ്പിബിയെ ചരണ്‍ അന്ന് വീണ്ടും കണ്ടത്. തിരിച്ചുവരവിന്റെ പാതയിലാണ് എസ്പിബിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തമിഴ്‌നാട്ടിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമെല്ലാം അദ്ദേഹത്തിന് ആരാധകരുളളത് കൊണ്ടാണ് താന്‍ സന്ദേശങ്ങള്‍ തമിഴിന് പകരം ഇംഗ്ലീഷില്‍ പറയുന്നതെന്നും ചരണ്‍ പറഞ്ഞിരുന്നു.

    കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ്

    കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് എസ്പിബി പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നതായും പ്രതികരിക്കുന്നുണ്ടെന്നും ചരണ്‍ വെളിപ്പെടുത്തിയിരുന്നത്. തന്റെ ഐപാഡില്‍ ധാരാളം ടെന്നീസ്, ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടുകൊണ്ട് അദ്ദേഹം സമയം ചെലവഴിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം അവര്‍ ആശുപത്രിയില്‍ ആഘോഷിച്ചുവെന്നും ചരണ്‍ പറഞ്ഞിരുന്നു.

    എസ്പി ബാലസുബ്രഹ്മണ്യം

    എസ്പി ബാലസുബ്രഹ്മണ്യം തന്റെ ചിന്തകള്‍ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു കടലാസില്‍ എഴുതി അറിയിച്ചിരുന്നു. കാണുമ്പോള്‍ അദ്ദേഹം ഉണര്‍ന്നിരിക്കുകയായിരുന്നു. എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്ന കാര്യം ഞാന്‍ അച്ഛനെ അറിയിച്ചു. ആംഗ്യഭാഷയിലൂടെ അദ്ദേഹവും തിരിച്ച് വിശേഷങ്ങള്‍ തിരക്കി. എന്നോട് സുഖമായിരിക്കുന്നുവോ, അമ്മ സുഖമായിരിക്കുന്നുവോ എന്നെല്ലാം അന്വേഷിച്ചു. സംഗീതം കേള്‍ക്കുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. എല്ലാവരും അദ്ദേഹത്തിന് വേണ്ടിയുളള പ്രാര്‍ത്ഥനകള്‍ തുടരണമെന്നും വീഡിയോ സന്ദേശത്തില്‍ ചരണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് എസ്പിബിയുടെ ആരോഗ്യനില വീണ്ടും വഷളായിരിക്കുന്നത്. എസ്പിബിയുടെ തിരിച്ചുവരവിനായി വീണ്ടും പ്രാര്‍ത്ഥനകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

    Read more about: singer music
    English summary
    legendary singer sp balasubrahmanyam's health update
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X