For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയാതുരമായ ചിത്രങ്ങളുമായി ഗോപി സുന്ദറും പങ്കാളിയും; പ്രിയതമനെ ചേര്‍ത്ത് പിടിച്ച് ചുംബനം നല്‍കി അഭയ

  |

  സംഗീത സംവിധായകന്‍ ഗോപി സുന്ദറും പങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിയും മലയാളികള്‍ക്ക് ഏറെ സുപരിചിതരായ കപ്പിള്‍സാണ്. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള അഭയയുടെ പല പോസ്റ്റുകളും തരംഗമാവാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്നുള്ള കാര്യങ്ങളായിരുന്നു താരം പുറത്ത് വിട്ടിരുന്നത്.

  ഇപ്പോഴിതാ പ്രിയതമനെ ചേര്‍ത്ത് പിടിച്ച് പ്രണയാതുരമായി നില്‍ക്കുന്ന ചില ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഭയ ഹിരണ്മയി. 'ഞങ്ങളുടെ സ്‌നേഹത്തിന്റെ നിബന്ധനകളിലാണ് ജീവിക്കുന്നത്. ഉപാധികളില്ലാത്ത സ്‌നേഹം' എന്നുമാണ് ഫോട്ടോസിന് അടിക്കുറിപ്പായി അഭയ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും സ്‌നേഹം പങ്കുവെക്കുകയുമൊക്കെ ചെയ്യുന്ന സുന്ദരമായ ചില നിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.

   gopi-abhayaa

  കമന്റുകൡലൂടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. എന്നും സന്തോഷത്തോടെയും ഇതുപോലെ പ്രണയത്തോടെയും കഴിയണമെന്നുള്ള ഉപദേശങ്ങളും ചിലര്‍ പങ്കുവെക്കുന്നുണ്ട്. പ്രണയത്തിലാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നുമടക്കം ഗോപി സുന്ദറുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് അഭയയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.

  എട്ട് വര്‍ഷത്തോളമായി തങ്ങള്‍ ലിവിങ് ടുഗദെറായി ജീവിക്കുകയാണെന്നായിരുന്നു അഭയ പറഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ കുറിച്ചുള്ള മറ്റുള്ളവരുടെ വളരെ ചെറിയൊരു പരാമര്‍ശം പോലും താന്‍ പരിഗണിക്കാറില്ല. കാരണം തന്റെ സമയവും ചിന്തയും അത്തരക്കാരുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്നത് വെറും സമയം നഷ്ടം മാത്രമാണെന്ന് അടുത്തിടെയും അഭയ പറഞ്ഞിരുന്നു. ഇതുവരെ ഉണ്ടായിരുന്നതില്‍ നിന്നും താന്‍ ഒരുപാട് വളര്‍ന്നു എന്നും താരം വ്യക്തമാക്കി.

   gopi-abhayaa

  വിവാദങ്ങളും വിമര്‍ശങ്ങളും തങ്ങളുടെ സ്വകാര്യ ജീവിതത്തെ ഒട്ടും ബാധിക്കില്ലെന്ന് ഗോപി സുന്ദറും അഭയ ഹിരണ്മയിയും ഒരുപോലെ വ്യക്തമാക്കി. ഇതോടെ പുതിയ ചിത്രങ്ങള്‍ക്ക് നെഗറ്റീവ് കമന്റും കുറഞ്ഞു. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും സംഗീതത്തിന് പ്രധാന്യം കൊടുത്ത് കഴിയുകയാണ് ഇരുവരും. സൂപ്പര്‍ ഹിറ്റ് ഗാനങ്ങളൊരുക്കി ഗോപിയും പിന്തുണയുമായി അഭയയും നിലനില്‍ക്കുന്നു.

  നാക്കു പെന്റെ നാക്കു ടക്ക എന്ന ചിത്രത്തിലൂടെ 2014 ലാണ് അഭയ സിനിമയിലേക്ക് കടന്ന് വരുന്നത്. പിന്നീട് വിശ്വാസം അതല്ലേ എല്ലാം, ടൂ കണ്‍ട്രീസ്, ജെയീസ് ആന്‍ഡ് ആലീസ് എന്നിങ്ങനെ നിരവധി സിനിമകളില്‍ പാടി. ഗൂഡാലോചന എന്ന ചിത്രത്തിലെ കോഴിക്കോടന്‍ പാട്ടാണ് ഏറ്റവും ശ്രദ്ധയമായത്.

  English summary
  Living In Own Terms Of Love On The Convienience Of Love Says Abhaya Hiranmayi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X