For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോറായി പോവുകയാണോ? ചെണ്ടയുമായി ഗോപിയും പാട്ട് പാടി അമൃതയും, വീഡിയോയ്ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  |

  ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ഓരോ പോസ്റ്റും വൈറലാവുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഏറ്റവും പുതിയതായി ചെറിയൊരു പാട്ട് കച്ചേരി നടത്തുന്ന വീഡിയോ ആണ് ഗോപി സുന്ദര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

  അമൃതയെ ടാഗ് ചെയ്തിരിക്കുന്ന വീഡിയോ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. പിന്നാലെ താരങ്ങളോട് പലവിധ ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. ചില നിര്‍ദ്ദേശങ്ങള്‍ കൂടി ആരാധകര്‍ മുന്നോട്ട് വെച്ചതിനൊപ്പം വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരിക്കുകയാണ്.

  ഫണ്‍ ടൈം എന്ന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഗോപി സുന്ദര്‍ ചെണ്ട കൊട്ടുമ്പോള്‍ അമൃത പാടുകയാണ്. ആലായാല്‍ തറ വേണം അടുത്തൊരു അമ്പലം വേണമെന്ന' ഗാനമാണ് അമൃത പാടിയത്. രണ്ടാളെയും ഇങ്ങനെ ഒരുമിച്ചു കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. മാത്രമല്ല പാട്ടും ചെണ്ടകൊട്ടും തമ്മില്‍ ലയിക്കാത്തതിന്റെ കുഴപ്പവും ചിലര്‍ കണ്ടുപിടിച്ചു.

  Also Read: മിടുക്കിയാണ് നൂറു, വെറും നിലത്തിരുന്ന് ചോറുണ്ണും, ആത്മാര്‍ഥതയുള്ള ബോള്‍ഡ് പെണ്‍കുട്ടിയെന്ന് സംവിധായകന്‍

  ചെണ്ടയുടെ ശബ്ദം ഇത്തിരി കുറച്ചെങ്കില്‍ അമൃതയുടെ ശബ്ദവുമായി ലയിച്ചേനെ. അമൃതയുടെ വോയിസ് ചെണ്ടയില്‍ മുങ്ങിപ്പോയോ എന്നൊരു തോന്നല്‍ വരുന്നുണ്ട്. ഇനി അതല്ലെങ്കില്‍ അമൃത മൈക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ ആ ശബ്ദം കുറേക്കൂടി വ്യക്തമായി കേട്ടേനെ. അടുത്ത പ്രാവിശ്യം കൊട്ടുമ്പോള്‍ ശ്രദ്ധിക്കണേ എന്നാണ് ഒരാളുടെ കമന്റ്. തീര്‍ച്ചയായും അങ്ങനെ ചെയ്യാമെന്നും ഇത് നാച്ചുറലാണെന്നും ഗോപി സുന്ദര്‍ മറുപടിയായി പറഞ്ഞു.

  Also Read: ഐശ്വര്യ റായിയെ തൊടാന്‍ പേടിയായി; ഇന്റിമേറ്റ് സീന്‍ എടുക്കുമ്പോള്‍ കുട്ടിക്കളി വേണ്ടെന്ന് പറഞ്ഞതായി രണ്‍ബീര്‍

  ശരിക്കും ഇപ്പോഴാണ് അമൃതം സുന്ദരമായതെന്നാണ് സുഹൃത്തുക്കളും പറയുന്നത്. വിമര്‍ശനങ്ങള്‍ എത്ര വന്നാലും ഇങ്ങനെ സന്തുഷ്ടരായി കഴിയണമെന്നാണ് താരങ്ങള്‍ക്ക് ആശംസ അറിയിച്ച് പ്രിയപ്പെട്ടവര്‍ പറയുന്നത്. നിങ്ങള്‍ രണ്ടാളും നല്ല കോമ്പിനേഷനാണ്. പാട്ടിനേക്കാളും ഗംഭീരമാണ് ചെണ്ട കൊട്ടെന്നാണ് ഒരു അഭിപ്രായം. സരിഗമപയില്‍ താങ്കള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത് തബലിസ്റ്റാണെന്നാണ്. ഇത് പോലെ താങ്കള്‍ തബല വായിച്ച് അമൃത പാടുന്ന വീഡിയോ ഇടാമോ എന്നും ആരാധകര്‍ ഗോപിയോട് ആവശ്യപ്പെടുകയാണ്.

  Also Read: ഭർത്താവിൻ്റെ മുൻഭാര്യയുടെ ജീവിതത്തിലുണ്ടായത് ശ്രീദേവിയ്ക്കും സംഭവിച്ചു; ആ സാമ്യത്തെ കുറിച്ചുള്ള റിപ്പോർട്ട്

  എന്നാല്‍ പോസിറ്റീവായി മാത്രമല്ല നെഗറ്റീവായുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു. വന്ന് വന്ന് ബോറാവുകയാണോ? ലേശം ഓവറാവുന്നുണ്ട്, എപ്പോഴും ഇത് കാണണം, വേറെ ന്യൂസ് കേള്‍ക്കാന്‍ ഇടവരരുത് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിനൊപ്പം സ്ഥിരം വരാറുള്ളത് പോലെ താരങ്ങള്‍ക്കുള്ള ഉപദേശങ്ങളും കമന്റ് ബോക്‌സില്‍ നിറഞ്ഞു. എപ്പോഴും ഇത് കാണണം, വേറെ ന്യൂസ് കേള്‍ക്കാന്‍ ഇടവരരുതെന്ന് ഒരാള്‍ പറഞ്ഞു.

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  കഴിഞ്ഞ മാസമാണ് പ്രണയത്തിലാണെന്ന പ്രഖ്യാപനവുമായി അമൃതയും ഗോപി സുന്ദറും രംഗത്ത് വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ടാളും ഒരുമിച്ചുള്ള യാത്രകളുടെയും മറ്റുമൊക്കെ ഫോട്ടോസും വീഡിയോസുമാക്കെ പങ്കുവെക്കുന്നത് പതിവായിരുന്നു.

  Read more about: amrutha suresh gopi sunder
  English summary
  Love Birds Amritha Suresh And Gopi Sundar's New Video Irked Netizens, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X