For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിയന്റെ വേർപാടിന് ശേഷം ഏകാന്തതയായിരുന്നു, അതിന് ശേഷമാണ് പാട്ടെഴുതുന്നത്, രാജീവ് ആലുങ്കൽ പറയുന്നു

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട ടോക്ക് ഷോയാണ് പറയാം നേടാം. ഗായകൻ എംജി ശ്രീകുമാർ ആണ് പരിപാടി അവതരിപ്പിക്കുന്നത്. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാമിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് പറയാം നേടാം ഷോയുടെ പുതിയ എപ്പിസോഡ് ആണ്. ഗാനരചയിതാവ് രാജീവ് ആലുങ്കൽ ആണ് അതിഥിയായി എത്തിയത്. തന്റെ സംഗീത വിശേഷങ്ങൾക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഏറെ സന്തോഷത്തോടെയാണ് രാജീവിനെ എംജി ഷോയിലേയ്ക്ക് സ്വാഗതം ചെയ്തത്. രാജീവിനോടൊപ്പം ഭാര്യ ദീപയും എത്തിയിരുന്നു.

  ഭാവനയെ അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര, ഒരുപാട് സ്നേഹം... താരത്തിന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

  തനിക്കേറെ പ്രിയപ്പെട്ട വ്യക്തിയെയാണ് പരിപാടിയിലേക്ക് കൊണ്ടുവരുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാജീവിനെ ഷോയിലേയ്ക്ക് എംജി ശ്രീകുമാർ സ്വാഗതം ചെയ്തത്. എന്ത് ചോദിച്ച് എങ്ങനെ തുടങ്ങണം എന്നതൊക്കെ ചിന്തനീയമാണ്. എനിക്ക് വേണ്ടി ഒരുപാട് ഗാനങ്ങള്‍ ചെയ്തയാളാണെന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. നാടകത്തിലും ആല്‍ബങ്ങളിലും സിനിമകളിലുമായി ആയിരക്കണക്കിന് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട് രാജീവ് ആലുങ്കല്‍. 30 വര്‍ഷമായി ഈ രംഗത്ത് സജീവമാണെന്നും ഷോയിൽ പറയുന്നു.

  ഷാരൂഖ് ഖാൻ കുളിക്കുന്ന വെള്ളത്തിൽ കുളിക്കണം, നടനെ കാണേണ്ട, വിചിത്ര ആവശ്യവുമായി ആരാധകൻ...

  വിക്കി- കത്രീന വിവാഹത്തിന് സൽമാൻ ഖാനെ ക്ഷണിക്കും, എന്നാൽ കുടുംബത്തെ പൂർണ്ണമായി ഒഴിവാക്കുമെന്ന് റിപ്പോർട്ട്

  പ്രൊഫഷണൽ നാടകത്തിലൂടെ രാജീവ് ആലുങ്കൽ ഗാനരചന രംഗത്ത് തുടക്കം കുറിക്കുന്നത്. 2002 ൽ പുറത്ത് ഇറങ്ങിയ മോഹൻലാൽ ചിത്രമായ ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെയാണ് സിനിമരംഗത്ത് എത്തുന്നത്. മലയാള സിനിമയുടെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് പിന്നിൽ ഇദ്ദേഹത്തിന്റെ കൈകളാണ്. ഇപ്പോഴിത തന്റെ സംഗീത ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് രാജീവ് ആലുങ്കൽ. ആലപ്പുഴ ചേർത്തല സ്വദേശിയാണ് അദ്ദേഹം.

  കുട്ടികളുടെ ഒരു മനസ് എപ്പോഴും അറിയാം, അവരെപ്പോഴും നിഷ്‌കളങ്കനായിരിക്കണം എന്നാണ്. കൊമ്പനാനയെക്കുറിച്ചും പൂവന്‍ കോഴിയെക്കുറിച്ചുമെല്ലാം പാട്ടെഴുതിയിട്ടുണ്ട്. പുതിയ തലമുറ പാടിക്കൊണ്ട് നടക്കുന്ന പല ഗാനങ്ങളും എഴുതാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു രാജീവ് ആലുങ്കല്‍ പറഞ്ഞത്. ഒരു സംഗീത സംവിധായകനും തന്നെ മോശമാണെന്ന് പറയാറില്ല. ആത്യന്തികമായി കേള്‍വിക്കാരാണ് ഇത് തീരുമാനിക്കേണ്ടത്. നിന്നെഴുതാനും ഇരുന്നെഴുതാനുമൊക്കെ പറയാറുണ്ട്. ഓടി നടന്നെഴുതാന്‍ പറയുമ്പോള്‍ ചിലപ്പോള്‍ നിയന്ത്രണം വിടാറുണ്ട്. എത്ര തവണ വേണമെങ്കിലും എഴുതാമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും രാജീവ് ആലുങ്കല്‍ പറഞ്ഞിരുന്നു.

  അകാലത്തിൽ വിടപറഞ്ഞ സഹോദരനെ കുറിച്ചും രാജീവ് പറയുന്നുണ്ട്. ഞങ്ങള്‍ രണ്ടുപേരായിരുന്നു. അനിയന്‍ 15ാമത്തെ വയസ്സില്‍ മരിച്ചു. പിന്നെ ഏകാന്തതയായിരുന്നു. 19ാമത്തെ വയസ്സിലാണ് പാട്ടെഴുതിയത്. പ്രൈവറ്റായാണ് പഠിച്ചത്. കൂട്ടുകാര്‍ക്ക് വേണ്ടി പ്രണയലേഖനം എഴുതിയിട്ടുണ്ട്. എന്റെ 21ാമത്തെ വയസ്സിലാണ് ഇഷ്ടമാണെന്നാദ്യം എന്ന ഗാനം എഴുതിയത്. അന്നൊന്നും ആരും എന്നെ മൈന്‍ഡ് ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

  Kaaval Movie Review | മാസ്സ് ഡയലോഗിലൂടെ പഴയ സുരേഷ് ഗോപിയെ തിരിച്ചെത്തിച്ച പടം

  വിവാഹത്ത കുറിച്ചും ഭാര്യയേയും മക്കളേയും കുറിച്ചുമൊക്കെ ഷോയിൽ പറയുന്നു. എന്റെ പാട്ടുകളൊക്കെ കേട്ട് വളര്‍ന്ന കൗമാരമാണ് ദീപയുടേത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. മക്കളും പാട്ടും അഭിനയവുമൊക്കെയായി സജീവമാണ്. ഗാനരചനയില്‍ തന്നെ തിരിച്ചറിഞ്ഞതിന് ശേഷം നിരവധി പ്രണയലേഖനങ്ങളൊക്കെ കിട്ടിയിട്ടുണ്ടെന്നും രാജീവ് ആലുങ്കല്‍ പറയുന്നു. ആരാധികമാരൊക്കെ ഇടയ്ക്ക് വിളിക്കാറുണ്ടെന്നായിരുന്നു രാജീവിന്റെ ഭാര്യയായ ദീപ പറഞ്ഞത്. വീട്ടില്‍ ആള്‍ ഇടയ്ക്ക് ദേഷ്യപ്പെടാറുണ്ട്. പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്യും. ശ്രുതി ശുദ്ധമായി നീലജലാശയത്തില്‍ എന്ന ഗാനവും ദീപ പാടിയിരുന്നു. മകന്‍ സ്വന്തമായി യൂട്യൂബ് ചാനലുമായി സജീവമാണ്. അവനെല്ലാം സ്വന്തമായാണ് ചെയ്യാറുള്ളത്. അടുത്തിടെ ഒരു വീഡിയോ ഒരുകോടി പ്രേക്ഷകര്‍ കണ്ടിരുന്നുവെന്നും രാജീവും ദീപയും പറഞ്ഞിരുന്നു.

  Read more about: mg sreekumar
  English summary
  Lyricist Rajeev Alunkal Opens Up About His Late Younger Brother Memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X