ചിത്രയുടെ ഭര്‍ത്താവും ഞാനും തമ്മില്‍ വഴക്കായി! ഇതോടെ ചിത്രയും പിണങ്ങിയെന്നാണ് കരുതിയതെന്ന് എംജി ശ്രീകുമാര്‍
ഗായകന്‍ എന്ന നിലയില്‍ മലയാളത്തിന് നിരവധി ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ച താരമാണ് എംജി ശ്രീകുമാര്‍. മേയ് 25 ന് എംജിയുടെ പിറന്നാളായിരുന്നു. ഗുരുവായൂരില്‍ പോയി കുളിച്ചുതൊഴുതാണ് ഇത്തവണ ഗായകന്റെ പിറന്നാള്‍ ദിനം തുടങ്ങിയത്. ഇതിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ഗായകനെ കുറിച്ചുള്ള നിരവധി കഥകളും വിശേഷങ്ങളുമൊക്കെ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ ഗായകന്‍ പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്. ഗായിക കെഎസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറുമായി ഒരിക്കല്‍ തനിക്ക് പിണങ്ങേണ്ടി വന്നതിനെ പറ്റിയാണ് എംജി സംസാരിച്ചത്. ഒരു ഹിറ്റ് പാട്ട ്‌റെക്കോര്‍ഡിങ് ചെയ്യുന്നതിന് മുന്‍പാണ് വിജയനുമായി താന്‍ പിണങ്ങിയത്. ശേഷം ചിത്രയും തന്നോട് പിണക്കത്തിലാണോ എന്നോര്‍ത്ത് ആശങ്ക പെട്ടിരുന്നതായിട്ടാണ് എംജി പറയുന്നത്. താരത്തിന്റെ വാക്കുകളിങ്ങനെ...

'കണ്ണീര്‍ കായലില്‍ ഏതോ' എന്ന ഗാനം റെക്കോര്‍ഡിങ് ചെയ്യുന്നതിന്റെ തലേ ദിവസം ചിത്രയുടെ ഭര്‍ത്താവുമായി ഞാന്‍ എന്തോ കാര്യത്തിന് വഴക്ക് ഇടേണ്ടി വന്നു. അദ്ദേഹം എന്തോ ഒന്ന് പറഞ്ഞു, ഞാന്‍ തിരിച്ചും പറഞ്ഞു. അങ്ങനൊരു നിസാര കാര്യത്തിനാണ് ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടിയത്.
പണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളും ആയിരുന്നു. പക്ഷെ പെട്ടെന്ന് പൊട്ടി തെറിക്കുകയും വഴക്ക് ആവുകയും ചെയ്തു. സൗകര്യം ഉണ്ടെങ്കില്‍ മതി എന്ന നിലയില്‍ ഞാനും നിന്നു. ശരിക്കും ആ പാട്ട് ഞാനും ചിത്രയും ചേര്‍ന്നിട്ടുള്ള ഡ്യുവറ്റ് ആയിരുന്നു. അങ്ങനെ ആ പാട്ട് പാടി. അത് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചിത്ര സ്റ്റുഡിയോയിലേക്ക് വന്നു. അദ്ദേഹത്തെ കാണാനില്ല.
ഞങ്ങള്‍ക്കൊപ്പം മ്യൂസിക് ഡയറക്ടറുമുണ്ട്. പക്ഷേ സംസാരമൊന്നുമില്ല. ഞാന്‍ കരുതി പണി ആയെന്ന്. കാരണം ചിത്രയുടെ ഭര്‍ത്താവുമായിട്ടാണല്ലോ ഞാന്‍ വഴക്ക് കൂടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഏതേലും പടങ്ങള്‍ വന്നാല്‍ എംജി ആണെങ്കില്‍ ഇനി ഞാന്‍ പാടുന്നില്ലെന്ന് എങ്ങാനും പറയുമോ എന്നൊക്കയുള്ള പലവിധ ചിന്തകളായിരുന്നു എന്റെ ഉള്ളില്‍.

അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴേക്കും ഡയറക്ടര്‍ വന്നു. പാട്ടെഴുതി ഡിവൈഡ് ചെയ്തു ഞങ്ങള്‍ക്ക് തന്നു. എന്നിട്ട് ഞാന്‍ പാടേണ്ടതും ചിത്ര പാടുന്നതുമൊക്കെ ഏതൊക്കെയാണെന്നുള്ള ഡിസ്‌കഷന്‌സ് നടന്നു. പണ്ടൊന്നും ഇന്നത്തെ പോലെ അല്ല. ഒരു ഫീല്‍ ഉണ്ടായിരുന്നു. എന്നാല്‍ അപ്പോഴൊന്നും ചിത്ര മിണ്ടുന്നില്ല.
ചിത്ര മിണ്ടാത്തതുകൊണ്ട് ഞാന്‍ പുറത്തേക്ക് പോയി ചായ ഒക്കെ കുടിച്ചു, തിരികെ വന്നു. മോണിറ്റര്‍ സമയം ആയി. മൂന്നു മോണിറ്റര്‍ കഴിയുമ്പോള്‍ ആണ് റെക്കോര്‍ഡിങ്. അങ്ങനെ ആദ്യത്തെ മോണിറ്ററിങ്ങിന്റെ ടൈം എന്റെ ശബ്ദം ഒന്ന് ഇടറി. ഇതോടെ ചൂട് വെള്ളം വേണോ എന്ന് ചിത്ര ചോദിച്ചു. അപ്പോഴാണ് ആശ്വാസം ആയത്. അങ്ങനെ പ്രശ്‌നം ഇല്ലല്ലോ, ദുഖത്തിന്റെ അലകള്‍ ഒക്കെ മാറി. അങ്ങനെ ഞങ്ങള്‍ രണ്ടാളും നല്ല രീതിയില്‍ പാടി തീര്‍ത്തു എന്നും എംജി പറയുന്നു.
നിരവധി ഗാനങ്ങള്‍ ഒരുമിച്ച് പാടി വലിയ വിജയം നേടിയ കോംബോയാണ് എംജി ശ്രീകുമാറും കെഎസ് ചിത്രയും. ഇരുവരുടെയും പാട്ടുകള്‍ക്ക് എന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇടയ്ക്കുണ്ടാവുന്ന ഇത്തരം പിണക്കങ്ങളൊക്കെ വളരെ നിസാരമായി കാണുന്ന താരങ്ങളെ അഭിനന്ദിക്കുകയാണ് ആരാധകരും.


Click it and Unblock the Notifications











