എന്റെ രണ്ടാം വിവാഹമായത് കൊണ്ട് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല! എംജി ശ്രീകുമാറിന് ഭാഗ്യമായി മാറിയതിനെ പറ്റി ലേഖ

ഗായകന്‍ എം ജി ശ്രീകുമാറിനെ പോലെ ഭാര്യ ലേഖയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഇരുവരും പതിനാല് വര്‍ഷത്തോളം ലിവിംഗ് ടുഗദറായി ജീവിച്ചതിന് ശേഷമായിരുന്നു വിവാഹിതരാവുന്നത്. തനിക്ക് വേണ്ടി അദ്ദേഹം ഇത്രയും കാലം കാത്തിരിക്കുകയായിരുന്നു എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ലേഖ വെളിപ്പെടുത്തിയത്.

താന്‍ ശ്രീക്കുട്ടനെ പരിചയപ്പെടുമ്പോള്‍ അദ്ദേഹം വെറുമൊരു ബാങ്ക് ജീവനക്കാരന്‍ മാത്രമായിരുന്നു. പിന്നീടാണ് അദ്ദേഹത്തെ തേടി ഭാഗ്യമെത്തുന്നതെന്നാണ് ലേഖ പറയുന്നത്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലേഖ ശ്രീകുമാര്‍.

mg-sreekumar-lekha-

സംഗീത കുടുംബത്തിലേക്ക് മരുമകളായി ചെല്ലുന്നു അങ്ങനൊന്നും ചിന്തിച്ചിരുന്നില്ല. ശ്രീക്കുട്ടന്‍ എന്നൊരാളെ മാത്രമാണ് ഞാന്‍ അന്ന് നോക്കിയിട്ടുള്ളു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കാര്യം അന്വേഷിച്ചിട്ടില്ല. ഞങ്ങളുടെ ബന്ധം അവര്‍ക്ക് വലിയ പ്രശ്‌നമായിരുന്നു. ഞങ്ങളുടെ വീട്ടുകാര്‍ക്ക് ഒരുപാട് പ്രശ്‌നം ഉണ്ടായി. സാധാരണ അങ്ങനെ ഉണ്ടാവും. എന്റേത് രണ്ടാം വിവാഹം ആയത് കൊണ്ട് അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹം മാത്രമാണ് നോക്കിയത്.

എം ജി ശ്രീകുമാറിന്റെ ഭാഗ്യം എന്തായിരുന്നു എന്നതിനെ പറ്റിയും ലേഖ വെളിപ്പെടുത്തി. 'ഞാന്‍ പരിചയപ്പെടുന്ന സമയത്ത് ശ്രീക്കുട്ടന്‍ ബാങ്കിലെ വെറും ഉദ്യോഗസ്ഥനായിരുന്നു. അന്ന് കുറച്ചൊക്കെ പാട്ട് പാടുമായിരുന്നു. ആ സമയത്താണ് ചിത്രം എന്ന സിനിമ വരുന്നത്. അതിലെ പാട്ടുകളെല്ലാം ഹിറ്റായി മാറി.

ഭാഗ്യവശാല്‍ ലാലിന്റെ ശബ്ദവുമായി അദ്ദേഹത്തിന്റെ ശബ്ദത്തിന ചേര്‍ച്ചയുണ്ടായി. ഇതെല്ലാം നിമിത്തങ്ങളായിരുന്നുവെന്നാണ് ലേഖ പറയുന്നത്. പിന്നെ തിരിഞ്ഞുനോക്കേണ്ട കാലഘട്ടം ഉണ്ടായിട്ടില്ല. വെച്ചടി കയറ്റമായിരുന്നു. പിന്നെ ശ്രീക്കുട്ടന്റെ പാട്ടിന് ദേശീയ അവാര്‍ഡ് കിട്ടി. ഇതിനൊക്കെ ഇടയില്‍ ഞങ്ങളുടെ സ്‌നേഹമുള്ളത്‌കൊണ്ട് പ്രശ്‌നങ്ങളൊക്കെ ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിച്ചുവെന്നും ലേഖ പറയുന്നു.

mg-sreekumar-lekha-

കുക്കിംഗ്, വ്‌ലോഗിങ്ങ് ഇതിന് പുറമേ ശ്രീക്കുട്ടന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് താനാണെന്നാണ് ലേഖ പറയുന്നത്. ഒരു മാനേജരെ പോലെ എല്ലാം ഞാന്‍ ചെയ്ത് കൊടുക്കാറുണ്ട്. പാട്ട്, ഗാനമേള, മറ്റ് പ്രോഗ്രാമുകള്‍ ഒക്കെ ഉള്ളത് കൊണ്ട് വീട്ടിലിരിക്കാനുള്ള സാഹചര്യം വളരെ കുറവാണ്. ഞങ്ങള്‍ ഒ്ത്തിരി യാത്രകളിലാണ്.

ഗാനമേള ഇല്ലാത്തപ്പോള്‍ വിദേശത്തേക്കും യാത്രകള്‍ പോവും. അവിടെ എത്തിയാല്‍ ആളുകള്‍ നമ്മളെ തിരിച്ചറിയില്ല. തെരുവിലൂടെ ഒക്കെ ഇറങ്ങി നടന്ന് അവിടുത്തെ ഭക്ഷണമൊക്കെ കഴിക്കും. അത് വല്ലാത്തൊരു അനുഭവമാണ്. ഗാനമേള ഉള്ള ദിവസങ്ങളില്‍ പുറത്ത് പോകാന്‍ പേടിയാണ്. കാരണം പൊടിയൊക്കെ അടിച്ച് സൗണ്ട് പോവുമോ എന്ന ഭയമുണ്ടാവും.

ഈ നാട്ടില്‍ ഒരിക്കലും കിട്ടാത്ത ആസ്വാദനമാണ അത്. ഭയങ്കര സന്തോഷമാണ്. അവിടെയും മലയാളികള്‍ ഉണ്ടാവും. എങ്കിലും അവരെ കാണുന്നതൊക്കെ സന്തോഷമേയുള്ളു. അവരാണല്ലോ നമ്മളെ ഈ നിലയിലേക്ക് എത്തിച്ചതെന്നും ലേഖ വ്യക്തമാക്കുന്നു.

More from Filmibeat

Read more about: m g sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X