ഗായിക ചിത്രയുടെ ഭര്‍ത്താവുമായി പിണങ്ങാനുണ്ടായ കാരണം; തുടക്ക കാലത്ത് സാഹയിച്ചത് അവരാണെന്ന് എം ജയചന്ദ്രന്‍

മലയാള സംഗീത ലോകത്തെ ഏറ്റവും പ്രഗഭ്‌നായ സംഗീതഞ്ജനാണ് എം ജയചന്ദ്രന്‍. അദ്ദേഹത്തിന്റെ സംഗീതത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങളാണ് ഇറങ്ങിയിട്ടുള്ളത്. എങ്കിലും ഗായിക ചിത്രയുടെ ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ പ്രശ്‌നങ്ങളെ പറ്റി അദ്ദേഹം തുറന്ന് പറഞ്ഞ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

ജോണ്‍ ബ്രിട്ടാസിനൊപ്പം ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം ജയചന്ദ്രന്‍. ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞതിനൊപ്പം ഗായിക ശ്രേയ ഘോഷാലിനെ പറ്റിയും പറഞ്ഞിരുന്നു.

ചിത്രയുടെ ഭർത്താവുമായിട്ടുള്ള പ്രശ്നം എന്തായിരുന്നു

ചിത്രയ്ക്ക് ഒരുപാട് ബ്രേക്ക് കൊടുത്ത ആളാണ് ജയചന്ദ്രന്‍. പക്ഷേ അവരുടെ ഭര്‍ത്താവ് ജയചന്ദ്രന്റെ ശത്രുവാണല്ലോ. ഒരുപാട് പരാതി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആദ്യമായി കീബോര്‍ഡ് വാങ്ങി കൊടുത്ത എന്റെ സ്റ്റുഡിയോ വരെ ജയചന്ദ്രന്‍ പൂട്ടിക്കാന്‍ ഇറങ്ങി എന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് സംഗീത ലോകത്ത് വലിയ ചര്‍ച്ചയായി മാറിയ കാര്യമാണ്. ജയചന്ദ്രന് അത് വിഷമം ഉണ്ടാക്കിയിരുന്നോ എന്നാണ് അവതാരകന്‍ ചോദിച്ചത്.

ചിത്രയുടെ വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്

'എന്റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടുകയും സങ്കടപ്പെടുകയും വിഷമിക്കുകയും ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ചിത്ര ചേച്ചിയുടെ ഭര്‍ത്താവുമായിട്ടുള്ള പ്രശ്‌നമാണ് എന്ന് പറയാതിരിക്കാന്‍ പറ്റില്ല. പക്ഷേ ഞാന്‍ വന്ന വഴി മറക്കുന്ന ആളല്ല. വിജയന്‍ ചേട്ടനെ സംബന്ധിച്ചിടത്തോളം എന്റെ തുടക്കത്തില്‍ ഒരുപാട് സഹായം ചെയ്തിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ കമ്പനിയില്‍ ആദ്യമായി സംഗീതം ചെയ്യാന്‍ അവസരം തന്നു. അവരുടെ വീട്ടില്‍ തന്നെ പലപ്പോഴും താമസിച്ചിട്ടുണ്ട്. എന്റെ സംഗീതം നന്നാക്കാന്‍ വേണ്ടി ഞാനെന്റെ അമ്മയെയും കൂട്ടി പോയിട്ടാണ് അവിടെ താമസിച്ചിട്ടുള്ളത്.

വിജയന്‍ ചേട്ടനും ചിത്രച്ചേച്ചിയും ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരാണ്

വിജയന്‍ ചേട്ടനും ചിത്രച്ചേച്ചിയും എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്തിട്ടുള്ള വ്യക്തികളാണ്. അവരെ കുറിച്ച് ഏതെങ്കിലും ഒരു ഷോ യില്‍ നെഗറ്റീവ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജയചന്ദ്രന്‍ പറയുന്നു. വിജയന്‍ ചേട്ടന്റെ സൈഡില്‍ നിന്നും ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് അത് ശരിയായിരിക്കും. എന്റെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ചെയ്ത കാര്യങ്ങളും ശരിയായിരിക്കും. തെറ്റും ശരിയും പലപ്പോഴും ഓരോരുത്തരുടെയും കാഴ്ചപാടിന് അനുസരിച്ചായിരിക്കും. അതുകൊണ്ട് അദ്ദേഹം തെറ്റുക്കാരനാണൈന്ന് ഞാന്‍ പറയില്ല. അദ്ദേഹത്തോട് ദേഷ്യമോ അലോസരമോ ഒന്നും ഇപ്പോള്‍ തോന്നുന്നില്ല.

Recommended Video

മമ്മൂക്ക ഞങ്ങളുടെ ഒരു പ്രൊമോഷണൽ ഫാക്ട് ആണ്..ആ നോട്ടത്തെക്കുറിച്ച് നിഖില വിമൽ | FilmiBeat Malayalam
ശ്രേയ ഘോഷാലിൻ്റെ പേരിലുണ്ടായിരുന്ന വിവാദം

അന്യഭാഷയില്‍ നിന്നും ഗായകരെ കൊണ്ട് പാടിപ്പിക്കുന്നതിനെ പറ്റിയും ബ്രീട്ടാസ് ചോദിച്ചിരുന്നു. ആദ്യം ശ്രേയ ഘോഷാലിനെ കുറിച്ചാണ് ചോദിച്ചത്. 'ലത മംഗേഷ്‌കര്‍, ആശ ബോസ്ലെ, സുശീലാമ്മ, ജാനകിയമ്മ, വാണിയമ്മ, ചിത്രച്ചേച്ചി, സുജാത ചേച്ചി, ഇവരെ ഒക്കെ ഞാന്‍ ലെജന്‍ഡ്‌സ് ആയിട്ടാണ് കാണുന്നത്. അവരുടെ ശ്രേണിയിലേക്ക് യുവതാരങ്ങളില്‍ നിന്ന് ആരെയെങ്കിലും ഉള്‍പെടുത്താമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ എനിക്ക് അത് ശ്രേയ മാത്രമാണ്. അത് അടിവരയിട്ട് പറയുന്നതാണ്. ശ്രേയയെ പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അത് കടലില്‍ കല്ലെറിയുന്നത് പോലെയെ ഉള്ളു എന്ന് വിശ്വസിക്കുന്ന ആളാണ്. കാരണം ശ്രേയയുടെ ടാലന്റ് മനോഹരമാണ്. അവര് നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ജനിച്ച സഹോദരിയാണ് എന്നും ജയചന്ദ്രന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X