ലാസ്യ ഭാവത്തിൽ മമ്മൂട്ടി! '' പീലിത്തിരുമുടി'' മാമാങ്ക'ത്തിലെ വീഡിയോ ഗാനം പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോട കാത്തിരുന്ന ഗാനമായിരുന്നു മാമാങ്കത്തിലെ പീലിത്തിരുമുടി എന്ന് തുടങ്ങുന്ന പാട്ട്. മെഗാസ്റ്റാർ ലാസ്യ ഭാവത്തിൽ പ്രത്യക്ഷപ്പെട്ട, ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. നെറ്റിയിൽ ചുവന്ന നിറത്തിലുള്ള വലിയ പൊട്ട് തൊട്ട് വേറിട്ട ഗെറ്റപ്പിലായിരുന്നു താരം ഗാനത്തിൽ എത്തിയിരിക്കുന്നത്. പാട്ട് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസ് ആണ്.

വൻ താരനിര അണിനിരന്ന ചിത്രം ഡിസംബർ 22 നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരമാണ് ലഭിക്കുന്നത്. മാമാങ്കത്തിന്റെ റിലീസിനു മുൻപും ശേഷം നിരവധി വിവാദങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. എന്നാൽ ഇതെന്നും ചിത്രത്തെ തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 100 കോടി ക്ലബ്ബിൽ ഇടം നേടിയ പടയോട്ടം തുടരുകയാണ്.
ജോസഫിന് ശേഷം എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം 50 കോടി ബജറ്റിലായിരുന്നു ഒരുങ്ങിയത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചത്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ട ചെയ്യുന് ചരിത്ര പ്രധാന്യമുള്ള ചിത്രമാണിത്. ക്രിസ്തുമസ് റിലീസായി എത്തിയ ചിത്രം തിയേറ്ററുകളിൽ ആഘോഷമക്കുകയാണ്.


Click it and Unblock the Notifications











