സര്‍വ്വശക്തന്‍ അദ്ദേഹത്തെ മടക്കികൊണ്ടുവരട്ടെ! എസ്പിബിക്ക് വേണ്ടി പ്രാര്‍ത്ഥനകളുമായി മമ്മൂട്ടി

By Prashant V R

കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ തിരിച്ചുവരവിനായുളള പ്രാര്‍ത്ഥനകളിലാണ് ആരാധകര്‍. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധയെ തുടര്‍ന്ന് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുടുംബാംഗങ്ങളുമായുളള സമ്പര്‍ക്കം ഒഴിവാക്കാന്‍ എസ്പിബി സ്വന്തം തീരുമാന പ്രകാരം ആശുപത്രിയില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 13 രാത്രി മുതലാണ് ആദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.

spbalasubramaniam-mammootty

പിന്നീടുളള ദിവസങ്ങളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികില്‍സയില്‍ കഴിയുന്നത്. ഐസിയുവില്‍ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ് എസ്പിബി. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറിലാണ് എസ്പിബി ചികില്‍സയില്‍ കഴിയുന്നത്. എസിപിബിയെ കുറിച്ച് നടന്‍ മമ്മൂട്ടിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. അദ്ദേഹത്തെ സര്‍വ്വശക്തന്‍ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെ എന്നാശംസിച്ചുകൊണ്ടാണ് മെഗാസ്റ്റാര്‍ എത്തിയിരിക്കുന്നത്. ബാലസുബ്രഹ്മണ്യത്തിന്‌റെ രോഗസൗഖ്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയുടെ വാക്കുകളിലേക്ക്:

എസ്പി ബാലസുബ്രഹ്മണ്യം സാറിന്റെ വേഗത്തിലുളള തിരിച്ചുവരവിനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. സ്വാതി കിരണം, അഴകന്‍ എന്നീ രണ്ട് സിനിമകളില്‍ അദ്ദേഹം പാടിയ പാട്ടുകളില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ അവസ്ഥയിലേക്ക് മടക്കികൊണ്ടുവരട്ടെ. കാലാതിവര്‍ത്തിയായ ഒട്ടേറെ ഗാനങ്ങളും സംഗീത പരിപാടികളും ഇനിയും നമുക്ക് ലഭിക്കട്ടെ, മമ്മൂട്ടി കുറിച്ചു.

നേരത്തെ സംഗീത സംവിധായകരായ ഇളയരാജ, ഏആര്‍ റഹ്മാന്‍, ഗായകരായ കെജെ യേശുദാസ്, കെഎസ് ചിത്ര തുടങ്ങിയവരെല്ലാം എസ്പിബിയുടെ രോഗമുക്തിക്കായി പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു. കൂടാതെ മറ്റു സിനിമാപ്രവര്‍ത്തകരും ആരാധകരും ഒന്നടങ്കം പ്രിയപ്പെട്ട ഗായകന്റെ രോഗമുക്തിക്കായി പ്രാര്‍ത്ഥനകളുമായി എത്തി. 16 ഇന്ത്യന്‍ ഭാഷകളിലായി 40000ത്തോളം ഗാനങ്ങള്‍ ആലപിച്ച ഗായകനാണ് എസ്പി ബാലസുബ്രഹ്മണ്യം.

ആറ് തവണയാണ് മികച്ച ഗായകനുളള ദേശീയ പുരസ്‌കാരം അദ്ദേഹം നേടിയത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായാണ് അദ്ദേഹം കൂടുതല്‍ സജീവമായിരുന്നത്. ഗായകനായി തിളങ്ങിയ അദ്ദേഹം സംഗീത സംവിധായകനായും നടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നിര്‍മ്മാതാവായുമൊക്കെ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ പുരസ്‌കാരത്തിന് പുറമെ നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങളും മറ്റ് ചലച്ചിത്ര അവാര്‍ഡുകളും എസ്പി ബാലസുബ്രഹ്മണ്യം നേടിയിരുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X