മഞ്ജു വാര്യര്‍ ആസ്വദിച്ച് ചെയ്തതാണ്, പൃഥ്വിരാജ് പുറത്തുവിട്ട സര്‍പ്രൈസിനെക്കുറിച്ച് താരം
നായികയായി മാത്രമല്ല ഗായികയായും തിളങ്ങിയിട്ടുണ്ട് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍ സ്റ്റാറിന്റേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുവേദികളിലും മറ്റ് ചാനല്‍ പരിപാടികളിലേക്കുമൊക്കെ എത്തുമ്പോള്‍ മഞ്ജു വാര്യരോട് പാട്ടുപാടാനായി എല്ലാവരും പറയാറുമുണ്ട്. നാളുകള്‍ക്ക് ശേഷം വീണ്ടും പാട്ടിലൂടെ അമ്പരപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. പൃഥ്വിരാജായിരുന്നു മഞ്ജുവിന്റെ ഗാനത്തെക്കുറിച്ച് പറഞ്ഞ് ആദ്യമെത്തിയത്. ലൈവ് വീഡിയോയിലൂടെയായിരുന്നു താരം ഈ വിശേഷം പങ്കുവെച്ചത്.
സന്തോഷ് ശിവന്‍ ചിത്രമായ ജാക് ആന്‍ ജില്ലിന് വേണ്ടിയാണ് മഞ്ജു വീണ്ടും പാടുന്നത്. ശബ്ദത്തിലൂടെ പൃഥ്വിയും ഈ സിനിമയുടെ ഭാഗമാവുന്നുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് മഞ്ജു വാര്യരുടെ ഗാനത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം എത്തിയത്. തന്റെ പാട്ടിനെക്കുറിച്ച് തുറന്നുപറയുന്ന മഞ്ജു വാര്യരുടെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
കികിം എന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യരെത്തിയത്. വളരെ രസകരമായൊരു പാട്ടാണിത്. ഞാന്‍ അഭിനയിച്ച, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനമാണിത്. ഭയങ്കര രസമുള്ള പാട്ടാണ്. എന്താണ് ആ രസമെന്നുള്ളത് നിങ്ങ്ള്‍ക്ക് പെട്ടെന്ന് മനസ്സിലാവും.

സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഈ ഗാനം ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ക്കുണ്ടായ ഫണ്‍ നിങ്ങള്‍ക്കും ആസ്വദിക്കാനാവുമെന്നാണ് കരുതുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ പാട്ട് വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. കാത്തിരിപ്പിനൊടുവിലായി ലറിക്കല്‍ വീഡിയോ എത്തിയിരിക്കുകയാണ് ഇപ്പോള്‍.
Recommended Video
ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടൈനറായിരിക്കും ജാക്ക് ആന്‍ഡ് ജില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു.മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിനിമയുടെ വിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. മഞ്ജു വാര്യരുടെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമാണ് ജാക്ക് ആന്‍ഡ് ജില്ലിലേതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications