twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാല് കുഴഞ്ഞ് ഞാൻ കടപ്പുറത്ത് വീണു, എല്ലാവരും പേടിച്ചു പോയി, സംഭവം വെളിപ്പെടുത്തി മനോജ് കെ ജയൻ

    |

    നായകൻ, വില്ലൻ സഹനടൻ എന്നിങ്ങനെ മലയാള സിനിമയിൽ സജീവമാണ് മനോജ് കെ ജയൻ. സംഗീത കുടുംബത്തിൽ ജനിച്ച് വളർന്ന താരം അഭിനയത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. 1987 ൽ പുറത്ത് ഇറങ്ങിയ എന്റെ സോണിയ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രമായിരുന്നു അവതരിപ്പിച്ചത്. പിന്നീട് 1990 ൽ പുറത്ത് ഇറങ്ങിയ പെരുന്തച്ചൻ 1992 ൽ റിലീസ് ചെയ്ത സർഗ്ഗം എന്നീ ചിത്രങ്ങളാണ് നടന്റെ കരിയർ മാറ്റിയത്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം മനോജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഇന്നും ഈ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. സീരിയസ് കഥാപാത്രങ്ങൾ മാത്രമല്ല കോമഡിയും വഴങ്ങുമെന്ന് നടൻ തെളിയിച്ചിട്ടുണ്ട്.

    കാവേരിയുടെ അമ്മ ഒരു പൊതി കാറിലേക്കിട്ടു, ചതിക്കുകയായിരുന്നു, അന്ന് സംഭവിച്ചതിനെ കുറിച്ച് പ്രിയങ്കകാവേരിയുടെ അമ്മ ഒരു പൊതി കാറിലേക്കിട്ടു, ചതിക്കുകയായിരുന്നു, അന്ന് സംഭവിച്ചതിനെ കുറിച്ച് പ്രിയങ്ക

    സംഗീത കുടുംബത്തിൽ ജനിച്ചിട്ടും സംഗീതം ചിട്ടയായി പഠിക്കാൻ മനോജ് കെ ജയന് കഴിഞ്ഞില്ല. അന്ന് അതിന് താൽപര്യം കാണിച്ചില്ലെന്നാണ് നടൻ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് മനോജിന്റെ ശബ്ദത്തിലൂടെ 'മക്കത്തെ ചന്ദ്രിക' എന്ന ഗാനം പുറത്ത് വന്നിരുന്നു. ഈ പാട്ടിന്റെ വിശേഷം പങ്കുവെയ്ക്കുമ്പോഴാണ് ചിട്ടയായി പാട്ട് പഠിക്കാൻ കഴിയാഞ്ഞതിനെ കുറിച്ച് നടൻ പറയുന്നത്. കൂടാതെ ചമയം എന്ന ചിത്രത്തിലെ 'അന്തിക്കടപ്പുറത്ത്' എന്ന ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ചും നടൻ പറയുന്നു. ഒരിക്കൽ മറക്കാൻ കഴിയാത്ത് പാട്ട് ചിത്രീകരണമായിരുന്നു അതെന്നാണ് മനോജ് കെ ജയൻ പറയുന്നത്.

    ഗോവയിൽ വെച്ച് പ്രണവ് മോഹൻലാലിന്റെ മറ്റൊരു മുഖം കണ്ടു, ബഹുമാനം തോന്നും, വെളിപ്പെടുത്തി നടൻ..ഗോവയിൽ വെച്ച് പ്രണവ് മോഹൻലാലിന്റെ മറ്റൊരു മുഖം കണ്ടു, ബഹുമാനം തോന്നും, വെളിപ്പെടുത്തി നടൻ..

     പുതിയ ഗാനം

    മനോജ് കെ ജയൻ ആലപിച്ച 'മക്കത്തെ ചന്ദ്രികയ്ക്ക്' മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പാട്ട് പുറത്ത് വിട്ടത്. അത് തനിക്ക് വലിയ സന്തോഷമായി എന്നും മനോജ് പറയുന്നുണ്ട്. മമ്മൂക്കയെ കൂടാതെ ലാലേട്ടൻ, എം.ജയചന്ദ്രൻ, എം.ജി.ശ്രീകുമാർ, കൃഷ്ണ ചന്ദ്രൻ, കണ്ണൂർ ഷെരീഫ് തുടങ്ങിയവരൊക്കെ വിളിച്ചു പ്രശംസയറിയിച്ചുവെന്നും മനോജ് പറയുന്നു. പ്രിയപ്പെട്ട സിദ്ദിഖും രമേഷ് പിഷാരടിയും പാട്ട് അവരുടെ ഔദ്യോഗിക പേജുകളിൽ പങ്കുവച്ചു. അതുപോലെ അബ്ദുസമദ് സമദാനി സാഹിബ് പാട്ട് പങ്കുവയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെ ഒരുപാട് പേര് ഓർമ്മയിൽ തങ്ങിനിൽക്കുന്ന തരത്തിൽ പാട്ടിനെ പ്രശംസിച്ചതായി താരം പറയുന്നു,

    മമ്മൂട്ടിറിലീസ്  ചെയ്തു

    മമ്മൂക്ക പാട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ കുറിച്ചും മനോജ് കെ ജയൻ പറയുന്നുണ്ട്.''മമ്മൂക്ക യുടെ ഔദ്യോഗിക പേജ് വഴി പാട്ട് പുറത്തിറക്കണം എന്നുള്ളത് അൻഷാദിന്റെ ആഗ്രഹമായിരുന്നു. ഇക്കാര്യം അൻഷാദ് എന്നോടു പറഞ്ഞപ്പോൾ എനിക്കും വലിയ സന്തോഷമായി. കാരണം എനിക്ക് സഹോദരതുല്യനാണ് മമ്മൂക്ക. എന്റെ ജീവിതത്തിലെ നല്ല തീരുമാനങ്ങൾക്കും പ്രധാനപ്പെട്ട കാര്യങ്ങൾക്കുമൊക്കെ കൂടെ നിന്നിട്ടുണ്ട്. എങ്കിലും എപ്പോഴും ഓരോ കാര്യങ്ങൾ പറഞ്ഞു ശല്യപ്പെടുത്താൻ കഴിയില്ലല്ലോ. പക്ഷേ അൻഷാദ് പറഞ്ഞപ്പോൾ എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. പാട്ട് അയച്ചു കൊടുത്ത ഉടനെ തിരിച്ചു വിളിച്ചിട്ട് ഗംഭീരമായിട്ടുണ്ടെന്നും തീർച്ചയായും പേജിലൂടെ നമുക്കത് പുറത്തിറക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹം ആയിട്ടാണ് ഞാൻ മമ്മൂക്കയെ കാണുന്നതെന്നും'' മനോജ് പറയുന്നു.

    സംഗീത കുടുംബം

    സംഗീത കുടുംബത്തിൽ ജനിച്ചിട്ടും പാട്ട് പഠിക്കാൻ കഴിയാതിരുന്നതിനെ കുറിച്ചും മനോജ് കെ ജയൻ പറയുന്നുണ്ട്. ഞാൻ അന്ന് ഒരു ഉഴപ്പൻ ആയിരുന്നുവെന്നും താരം പറയുന്നുണ്ട്. ചേട്ടൻ പാട്ട് പഠിക്കുന്നത് കണ്ടിട്ടും തനിക്ക് അത് തോന്നിയില്ല എന്നാണ് നടൻ പറയുന്നത്. കൂടാതെ പാട്ട് പഠിക്കാനുള്ള ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നും മനോജ് പറയുന്നു,

    പാട്ട്  പഠിച്ചില്ല

    അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ'' സംഗീതം ജീവനും ജീവിതവുമായി കണ്ടാണ് വളർന്നത്. അച്ഛനും കൊച്ചച്ചനും പ്രഗത്ഭരായ കർണാടക സംഗീജ്ഞരാണ്. ഒരുപാട് ഭക്തിഗാനങ്ങൾക്ക് അവർ ഈണമിട്ടിട്ടുണ്ട്. അവയെല്ലാം ഹിറ്റുകളുമാണ്. പക്ഷേ ഞാൻ സംഗീതം പഠിച്ചിട്ടില്ല. ചേട്ടൻ പഠിക്കുന്നത് കണ്ടിട്ട് പോലും എനിക്കന്ന് പഠിക്കണം എന്നൊരു താൽപര്യവും തോന്നിയിരുന്നില്ല. അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. കാരണം അച്ഛനും കൊച്ചച്ചനും മിക്കപ്പോഴും സംഗീതപരിപാടികളുമായി ബന്ധപ്പെട്ടു പുറത്തായിരിക്കും. അല്ലെങ്കിൽ പുലർച്ചെ ആയിരിക്കും അവർ പരിപാടി കഴിഞ്ഞ് എത്തുക. അതുമല്ലെങ്കില്‍ കച്ചേരികളുമായി ബന്ധപ്പെട്ടു തിരക്കിലായിരിക്കും. ആ സമയത്തു പഠിക്കാനും പഠിപ്പിക്കാനുമുള്ള ഒരു സാഹചര്യം ഇല്ലാതെ പോയി. ഞാൻ അന്ന് ഒരു ഉഴപ്പൻ ആയിരുന്നുതുകൊണ്ടു തന്നെ ചേട്ടൻ പഠിക്കുന്നത് കണ്ടിട്ടും പഠിക്കണം എന്ന് എനിക്ക് തോന്നിയതുമില്ല. പക്ഷേ ഇന്ന് ചില പാട്ടുകളൊക്കെ പാടാൻ എടുക്കുന്ന സമയത്ത്, അല്ലെങ്കിൽ ശ്രമിക്കുന്ന സമയത്ത് ഞാൻ ചിന്തിക്കാറുണ്ട് അന്ന് പാട്ട് പഠിച്ചിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് ഈ സംഗതികൾ കുറച്ചുകൂടി നന്നായി പാടാൻ സാധിക്കുമായിരുന്നു എന്ന്'' മനോജ് പറയുന്നു.

    മറക്കാനാവാത്ത പാട്ട്  ചിത്രീകരണം

    കൂടാതെ മറക്കാനാകാത്ത പാട്ട് ചിത്രീകരണത്തെ കുറിച്ചും നടൻ പറഞ്ഞിരുന്നു. 'ചമയം' എന്ന ചിത്രത്തിലെ 'അന്തിക്കടപ്പുറത്ത്' എന്ന പാട്ടിന്റെ ചിത്രീകരണം ഒരിക്കലും മറക്കാൻ പറ്റില്ലെന്നാണ് താരം പറയുന്നത്.. മനോജ് കെ ജയനോടൊപ്പം മുരളിയായിരുന്നു ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്. ഭരതൻ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. പാട്ട് ചിത്രീകരണത്തിന് ശേഷം ആകെ അവശനായി എന്നാണ് മനോജ് കെ ജയൻ പറയുന്നത്.

    ചമയം സിനിമ

    നടൻരെ വാക്കുകൾ ഇങ്ങനെ...'' ഭരതേട്ടന്റെ (സംവിധായകൻ ഭരതൻ) സിനിമയാണത്. ഭരതേട്ടനാണെങ്കിൽ പാട്ടിലും ഡാൻസിലും അഭിനയത്തിലും എല്ലാ സ്വാതന്ത്ര്യവും തന്നിട്ടുണ്ട്. പക്ഷേ എനിക്കാണെങ്കിൽ ആകെ ടെൻഷൻ ആയിരുന്നു. കാരണം 'സർഗ്ഗം' പുറത്തിറങ്ങിയ സമയമായിരുന്നു അത്. കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം നൽകിയ ഇമേജ് നിൽക്കുമ്പോഴാണ് തട്ടുപൊളിപ്പൻ പാട്ടുമായി ഞാൻ വരുന്നത്. അത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതുപോലെ ചമ്മലും. കാരണം, അന്തിക്കടപ്പുറത്ത് പാട്ടിന്റെ ചിത്രീകരണം നടക്കുന്നത് കടപ്പുറത്ത് ആയതുകൊണ്ട് ഒരുപാട് ആളുകൾ പാട്ട് കാണാൻ വന്നിട്ടുണ്ടായിരുന്നു. പ്രദേശവാസികളുടെ മുന്നിൽ നിന്നു വേണം ചുവടുവയ്ക്കാൻ.

    ഡാൻസ് കളിക്കണം

    രണ്ടുദിവസം കഴിഞ്ഞ് ചിത്രീകരിക്കേണ്ട 'അന്തിക്കടപ്പുറത്ത്' പാട്ട് കേട്ടതോടെ എനിക്കും മുരളി ചേട്ടനും ആകെ ടെൻഷനായി. പാട്ട് പാടിയാണ് കളിക്കേണ്ടത്. ചടുലമായ ചുവടുകൾ എങ്ങനെ കളിക്കും, അതിനൊത്തു ചുണ്ടിന്റെ ചലനം ശരിയായി വരുമോ എന്നൊക്കെയുള്ള ആശങ്ക ആയിരുന്നു ഞങ്ങൾക്ക്. ഒടുവിൽ 'നമുക്ക് ചെയ്യടാ നീ ധൈര്യമായിട്ടിരിക്ക്' എന്നു പറഞ്ഞു മുരളി ചേട്ടൻ. ഡാൻസ് മാസ്റ്റർ കുറേ ചുവടുകൾ പഠിപ്പിച്ചു. ചിത്രീകരണ സമയത്ത് ഞാൻ ഇതൊക്കെ ചെയ്യാമെന്ന് അദ്ദേഹത്തിന് ഉറപ്പും കൊടുത്തു. പക്ഷേ ചിത്രീകരണം തുടങ്ങിയപ്പോൾ മാസ്റ്റർ പഠിപ്പിച്ചതിൽ പകുതി ഞാൻ മറന്നു പോയി. എന്റെ മനസ്സിൽ വന്ന ചുവടുകളൊക്കെയാണ് അന്ന് ചെയ്തത്. എങ്കിലും ഭരതേട്ടൻ ഉൾപ്പെടെ എല്ലാവർക്കും അത് ഇഷ്ടമായി.

    Recommended Video

    പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല
    സംഭവിച്ചത്

    ശ്നമുണ്ടായത് എനിക്കാണ്. രണ്ടു ദിവസത്തെ പരിശീലനവും രണ്ട് തവണത്തെ പാട്ട് ചിത്രീകരണവും കഴിഞ്ഞതോടെ ഞാൻ ആകെ അവശനായി, കാല് കുഴഞ്ഞ് ആ കടപ്പുറത്ത് വീണു. എല്ലാവരും പേടിച്ചു പോയി. ഉടൻ അവിടെയുള്ളവര്‍ വന്ന് എന്നെയെടുത്ത് ഷൂട്ടിങ്ങിനു വേണ്ടി നിർമ്മിച്ച ചെറിയ കുടിലിൽ കൊണ്ടു കിടത്തി. കുറെ നേരം കഴിഞ്ഞാണ് കാല് ശരിയായത്. ഞാൻ വല്ലാതെ ക്ഷീണിച്ചിരുന്നു. അതുകൊണ്ട് 'അന്തിക്കടപ്പുറത്ത്' എന്ന പാട്ടും അതിന്റെ ഷൂട്ടിങ്ങും ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് മനോജ് പറയുന്നത്.

    Read more about: manoj k jayan
    English summary
    Manoj K. Jayan Oepns Up Chamayam Movie Anthi Kadappurathu Song Incident, latest interview Went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X