സുവർണ്ണ നേട്ടവുമായി 'അലരേ നീയെന്നിലെ' ഗാനം, നന്ദി പറഞ്ഞ് മെമ്പര്‍ രമേശൻ ഒമ്പതാം വാര്‍ഡ് ടീം
മലായാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗാനമാണ് മെമ്പര്‍ രമേശൻ ഒമ്പതാം വാര്‍ഡ് എന്ന ചിത്രത്തിലെ 'അലരേ നീയെന്നിലെ..' എന്ന ഗാനം. കൈലാസ് മേനോൻ ഈണം നൽകിയ ഗാനം യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. ഈ വർഷം പുറത്തിറങ്ങിയതിൽ യുട്യൂബിൽ 50 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കുന്ന ആദ്യത്തെ മലായാള ഗാനമാണിത്.

ചിത്രം നേടിയ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അര്‍ജുന്‍ അശോകനും മറ്റു അണിയറ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. നടൻ ശബരീഷ് വർമ്മയാണ് ഗാനം എഴുതിയിരിക്കുന്നത്. അയ്റാനും നിത്യ മാമ്മനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങി നിരവധി താരങ്ങളും അലരേ നീയെന്നിലെ കവർ പാടി രംഗത്ത് എത്തിയിരുന്നു.
എബി ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്ന ചിത്രം സംവിധാനം ചെയ്തത്. ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്‍റര്‍ടെയ്നര്‍ ആണി സിനിമ. അര്‍ജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സാബുമോന്‍, ജോണി ആന്‍റണി, സാജു കൊടിയന്‍, മാമുക്കോയ എന്നിവരാണ് സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നത്.. ഗായത്രി അശോകാണ് നായിക. ബോബന്‍ & മോളി എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ ബോബന്‍, മോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recommended Video
ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസാണ്. എൽദോ ഐസക്കാണ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ദീപു ജോസഫ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്ററായി ഗോകുൽ നാഥ്. ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ.


Click it and Unblock the Notifications











