For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ ദുബായിലെ വീട്ടിൽ എംജി ശ്രീകുമാറും ലേഖയും, സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ...

  |

  മോഹൻലാലും ഗായകൻ എംജി ശ്രീകുമാറും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരു കുടുംബംഗങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണുളളത്. താരങ്ങളുടെ സൗഹൃദവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ സിനിമാ കോളങ്ങളിൽ വൈറലാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരങ്ങളുടെ പുതിയ ചിത്രമാണ്. മോഹൻലാലിന്റെ ദുബായിലെ വീട്ടിൽ എത്തിയപ്പോഴുളള ചിത്രമാണ് വൈറലാവുന്നത്. മോഹൻലാലിനും എംജിക്കും ഒപ്പം സുചിത്രയും ലേഖയുമുണ്ട്. താരങ്ങളുടെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മോഹൻലാലിന്റെ വസതിയിൽ നിന്നുളള രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

  പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം വാങ്ങുന്നതിനായാണ് എം.ജി ശ്രീകുമാറും ഭാര്യയും ദുബായിയിൽ എത്തിയത്.. കഴിഞ്ഞ ദിവസം ഇരുവരും ദുബായ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെയാണ് മോഹൻലാലിനെയും വീട്ടിലെത്തി സന്ദർശിച്ചത്. എംജി വിസ ഏറ്റു വാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നന്ദി അറിയിച്ച് കൊണ്ട് പ്രിയ ഗായകനാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയലൂടെ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിനോടൊപ്പമുള്ള ചിത്രം താരത്തിന്റെ ഫാൻസ് പേജിലൂടെയാണ് വൈറലായിരിക്കുന്നത്. മോഹൻലാലിനും മകൻ പ്രണവ് മോഹൻലാലിനും ദുബായ് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

  കത്രീനയോട് വിവാഹാഭ്യര്‍ഥന നടത്തി വിക്കി കൗശൽ, സൽമാൻ ഖാന്റെ പ്രതികരണം വൈറലാവുന്നു...

  സോഷ്യൽ മീഡിയയിൽ സജീവമാണ് എംജി ശ്രീകുമാർ. തന്റേയും കുടുംബത്തിന്റേയും സന്തോഷങ്ങളും രസകരമായ വിശേഷങ്ങളും താരം പങ്കുവെയ്ക്കറുണ്ട്. അതുപോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ ലേഖയ്ക്കുണ്ട്. ഇതിലൂടെ പാചക വീഡിയോയും മറ്റ് വിശേഷങ്ങളും പങ്കുവെച്ച് ലേഖയും എത്താറുണ്ട്. താരപത്നി പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ മികച്ച കാഴ്ചടക്കാരെ നേടാറുണ്ട്. പ്രേക്ഷകരുടെ എവർഗ്രീൻ കപ്പിൾസുകളിൽ ഒന്നാണ് എംജിയും ലേഖയും. ഇരുവരും എപ്പോഴും ഒന്നിച്ചാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുക. എംജി പാടുന്ന വേദികളിൽ കാഴ്ചക്കാരുടെ സീറ്റിൽ ആദ്യം ലേഖയായിരിക്കും.

  2000ലായിരുന്നു ലേഖയും എംജിയും വിവാഹിതരായത്. വര്‍ഷങ്ങളായുള്ള ലിവിങ് റ്റുഗദറിന് ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞിട്ട് നാളിത്രയായെന്നും ഇന്നുവരെ തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ലേഖ പറഞ്ഞത്. ദാമ്പത്യ ജീവിതത്തിലെ സന്തോഷവും സമാധാനവുമാണ് തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്നും ലേഖ പറഞ്ഞിരുന്നു. എല്ലായപ്പോഴും സ്‌നേഹം തരുന്ന ഭര്‍ത്താവാണ് കൂടെയുള്ളതെങ്കില്‍ ഭാര്യയുടെ മുഖത്തും ആ സന്തോഷം പ്രകടമാവും. വീട്ടില്‍ വഴക്കും തല്ലുപിടുത്തവുമാണെങ്കില്‍ അത് സ്ത്രീയുടെ പ്രസരിപ്പ കുറയാന്‍കാരണമായേക്കുമെന്നായിരുന്നു ലേഖ പറഞ്ഞത്.

  മമ്മൂട്ടി ചിത്രത്തിലൂടെയാണ് എംജി സിനിമ പിന്നണി ഗാനരംഗത്ത് എത്തിയത്. എന്നാൽ അധികം പാടിയിട്ടുള്ളത് മോഹൻലാലിന് വേണ്ടിയായിരുന്നു. മോഹൻലാലിന്റെ ഗാനങ്ങളിൽ മറ്റൊരു ശബ്ദം പ്രേക്ഷകർക്ക് ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. ഇരുവരും തമ്മിൽ അത്രയധികം സിങ്കാണുള്ളത്. മോഹൻലാലിന്റെ സ്ഥിരം ശബ്ദമായതിനെ കുറിച്ച് എംജി ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒപ്പം തന്നെ മമ്മൂട്ടി ചിത്രങ്ങളിൽ അധികം പാടാൻ പാറ്റാത്തതിനെ കുറിച്ചും പ്രിയഗായകൻ പറഞ്ഞിരുന്നു.

  മോഹൻലാലിനെ ചൊറിഞ്ഞു.. കട്ടക്കലിപ്പിൽ ആരാധകരുടെ പ്രതിഷേധം

  എംജി ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ....'' തന്റെ തുടക്ക കാലം മുതല്‍ ഇന്നു വരെ ലാലിന് വേണ്ടി താന്‍ പാടി. ചിത്രം എന്ന സിനിമയില്‍ താന്‍ പാടിയപ്പോള്‍ എല്ലാവരും പറഞ്ഞു ലാലിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന്. അത് ഇന്നും തുടര്‍ന്നു പോരുന്നു. എന്തുകൊണ്ട് മമ്മൂട്ടിയ്ക്ക് വേണ്ടി അധികം പാടാത്തതിനെ കുറിച്ചും എംജി പറയുന്നു. ''മോഹന്‍ലാലിന് വേണ്ടി പാടിയത് ആളുകൾ അങ്ങ് സമ്മതിച്ചപ്പോള്‍ താന്‍ ലാലിന്റെ പാട്ടുകാരനായി എന്നായിരുന്നു എം.ജിയുടെ മറുപടി.. എന്റെ ശബ്ദം മാത്രമെന്താ മമ്മൂട്ടിക്ക് ചേരില്ലെന്ന് പറയുന്നതെന്ന് ആലോചിക്കാറുണ്ട്. എന്നാലും ഒരു സത്യം പറയാം. മമ്മൂട്ടിപൗരുഷത്തിന്റെ പര്യായമാണ്. അദ്ദേഹത്തിന് ദാസേട്ടന്‍ പാടുന്നതു പോലെ വേറെ ആര് പാടിയാലും ചേരില്ല. അതാണ് യാഥാര്‍ത്ഥ്യം. മറ്റ് നടന്‍മാര്‍ക്കു വേണ്ടിയും ഞാന്‍ കുറെ പാടിയിട്ടുണ്ട്. അന്നൊക്കെ ദാസേട്ടനായിരുന്നു മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നത്. അന്ന് പലരും പറയും, മമ്മൂട്ടിക്ക് എന്റെ ശബ്ദം ചേരില്ലെന്ന്. പക്ഷേ പില്‍ക്കാലത്ത് കൊച്ചുപിള്ളേര്‍ വരെ മമ്മൂക്കയ്ക്ക് വേണ്ടി പാടിയെന്നും എംജി അഭിമുഖത്തിൽ പറയുന്നു.

  Read more about: mg sreekumar mohanlal
  English summary
  Mg SreeKumar An Wife Lekha Special Visit At Mohanlal's Dubai's House, pic Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X