twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ചേട്ടൻ കല്യാണം കഴിക്കുമ്പോൾ തുടങ്ങിയുള്ള എത്രയോ ഓർമകൾ, പത്മജയെ കുറിച്ച് എംജി ശ്രീകുമാർ

    |

    പത്മജ രാധകൃഷ്ണന്റെ വിയോഗം മലയാള സിനിമ ലോകത്തെ ഏറെ ഞെട്ടിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമ ലോകവും സംഗീതലോകവും പത്മജ രാധാകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തിയിരുന്നു. എംജി രാധകൃഷ്ണന്റെ പ്രിയ പത്നി എന്നതിൽ ഉപരി ഗാനരചയിതാവും ചിത്രകാരിയുമായിരുന്നു പത്മജ.

    പത്മജയുടെ വേർപാടിൽ ഓർമകൾ പങ്കുവെച്ച് എംഎ നിഷാദ്, ഭാമ, ജി വേണുഗോപാല്‍ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. പത്മജയുടെ കുടുംബവുമായുള്ള അടുത്ത ബന്ധത്തെ കുറിച്ചായിരുന്നു ഗായകൻ വേണുഗേപാൽ തുറന്നെഴുതിയത്. ഇപ്പോഴിത ജേഷ്ഠത്തിയുടെ ഓർമ പങ്കുവെച്ച് എംജി ശ്രീകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രിയഗായകന്റെ വെളിപ്പെടുത്തൽ . എംജി ശ്രീകുമാറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ മറ്റൊരു തരത്തിൽ ചർച്ച വിഷയമായിരിക്കുകയാണ്.

    വേദനയോടെ ഓർക്കുന്നു

    എന്റെ ചേട്ടൻ കല്യാണം കഴിക്കുമ്പോൾ തുടങ്ങിയുള്ള എത്രയോ ഓർമ്മകൾ. പത്മജചേച്ചി ഒരു നല്ല ആർട്ടിസ്റ്റ് ആണ്. ഡ്രോയിങ്, ബുൾ ബുൾ, ഡാൻസർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചു. പദ്മജ ചേച്ചി എഴുതി ചേട്ടൻ ഈണം നൽകിയ ഒരുപാട് ഹിറ്റ് ഗാനങ്ങൾ ആകാശവാണിയിൽ ഉണ്ട്. പക്ഷെ നിർഭാഗ്യവശാൽ പെട്ടെന്നായിരുന്നു ചേച്ചി നമ്മളെ വിട്ടുപോയത്, ആത്മാവിനു നിത്യശാന്തി" നേരുന്നു- എംജി ശ്രീകുമാർ കുറിച്ചു..

     സഹോദരൻ മരിച്ചപ്പോൾ എവിടെയായിരുന്നു

    എംജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വളരെ വേഗം വൈറലാവുകയായിരുന്നു. നിരവധി പേർ അനുശോചനം രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിരുന്നു. കൂട്ടത്തിലൊരാളുടെ കമന്റാണ് വലിയ ചർച്ച വിഷയമായത്. M. G സാർ മരിച്ചപ്പോൾ താങ്കളെയും; താങ്കളുടെ അനുശോചനവും കണ്ടില്ലല്ലോ", എന്നായിരുന്നു ഇയാളുടെ കമന്റ്. എന്നാൽ ഇതിന് കൃത്യമായ മറുപടിയും എംജി ശ്രീകുമാർ നൽകിയിട്ടുണ്ട്. അന്ന് ഞാൻ അമേരിക്കയിലായിരുന്നു.പത്ത് വർഷം മുൻപ്. ഇത് എല്ലാവർക്കും അറിയാം. താങ്കൾക്ക് അന്ന് എത്ര പ്രായം വരും എന്നായിരുന്നു മറുപടി . ശ്രീകുമാറിനെ പിന്തുണച്ച് നിരവധി പേർ എത്തിയിരുന്നു.

      സോഷ്യൽ മീഡിയയിൽ  സജീവം

    സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായകൻ എംജി ശ്രീകുമാർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹം കൂടുതൽ സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്ടീവ് ആയത്. തന്റെ സംഗീത വിശേഷം പങ്കുവെയ്ക്കുന്നതിനോടൊപ്പം കുടുംബ വിശേഷങ്ങളും പാചക വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട് . അദ്ദേഹത്തിന്റെ എംജി എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചാനലിന് ലഭിക്കുന്നത്.

    സംഗീത കുടുംബം


    സംഗീത കുടുംബമായിരുന്നു ഇവരുടേത്. പ്രശസ്ത സംഗീതസംവിധായകനും , ഹാർമോണിസ്റ്റുമായ ശ്രീ മലബാർ ഗോപാലൻനായരും , ഹരികഥാ കലാകാരി കമലാക്ഷി അമ്മയുടേയും മൂന്ന് മക്കളിൽ മൂത്ത മകനാണ് രാധാകൃഷ്ണൻ. ഇളയ മകനാണ് എംജി ശ്രീകുമാർ. പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയാണ് ഇവരുടെ സഹോദരി. 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ എംജി ശ്രീകുമാർ ചലച്ചിത്ര രംഗത്തെത്തിയത്. മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.

    padmaja

    Read more about: mg sreekumar
    English summary
    MG Sreekumar Remember's Sister In Law Padmaja Radhakrishnan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X