ലേഖയ്ക്കായി എംജി ശ്രീകുമാറിന്‍റെ സര്‍പ്രൈസ്! കൂടെ നിക്കണേല്‍ ഇത് ചെയ്യണമെന്ന് ഭാര്യയുടെ നിര്‍ദേശം!

സംഗീത കുടുംബത്തില്‍ നിന്നുമെത്തിയ ശ്രോതാക്കളുടെ ഹൃദയത്തില്‍ ചേക്കേറിയ ഗായകനാണ് എംജി ശ്രീകുമാര്‍. മോഹന്‍ലാലിനായി പാടുമ്പോള്‍ അത് അദ്ദേഹത്തിന്റെ തന്നെ ശബ്ദമല്ലേയെന്ന് തോന്നിപ്പോവാറുണ്ടെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. ലാലുവുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എംജിയും എത്തിയിരുന്നു. തങ്ങളെ തമ്മില്‍ തെറ്റിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അത്രയും അടുത്ത ബന്ധവുമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പാട്ട് മാത്രമല്ല ഇടയ്ക്ക് അഭിനേതാവായും എംജി എത്തിയിരുന്നു.

ടോപ് സിംഗറില്‍ പ്രധാന വിധികര്‍ത്താവായും അദ്ദേഹം എത്തുന്നുണ്ട്. എംജി ശ്രീകുമാറിനെക്കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ പ്രിയപത്‌നിയായ ലേഖയും എല്ലാവര്‍ക്കും പരിചിതയാണ്. ഇവരുടെ കണ്ടുമുട്ടലും ലിവിങ് റ്റുഗദറും വിവാഹവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ലോക് ഡൗണ്‍ സമയത്ത് പാചകത്തിലും പരീക്ഷണം നടത്തിയിരിക്കുകയാണ് എംജി ശ്രീകുമാര്‍. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഈ വിശേഷം പഹ്കുവെച്ചത്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വിദേശത്ത് വെച്ച് താന്‍ പാചക പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ക്കെല്ലാം ഇഷ്ടപ്പെട്ടതുമായ വിഭവമാണ് തയ്യാറാക്കുന്നതെന്നും അദ്ദേഹം പരഞ്ഞിരുന്നു. മട്ടന്‍ കറിയായിരുന്നു അദ്ദേഹം തയ്യാറാക്കിയത്. പാടാനറിയുന്നവര്‍ ഇത് തയ്യാറാക്കിയാല്‍ ടേസ്‌റ്്‌റ് കൂടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേയെന്ന ഗാനമായിരുന്നു ആദ്യം പാടിയത്. പാട്ടുകാരനല്ലാതെ നില്‍ക്കുന്ന സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

MG Sreekumar

പാചകം തന്നേക്കാളും കൂടുതല്‍ അറിയുന്നവരാണ് നിങ്ങളെല്ലാവരുമെന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് അദ്ദേഹം ലേഖയെ അടുക്കളയിലേക്ക് വിളിച്ചത്. ലേഖയെ അനിയെന്നും വിളിക്കാറുണ്ട്. അയ്യോ, ഇതെന്താണ് ഈ കാണുന്നതെന്ന അത്ഭുതത്തിലായിരുന്നു ലേഖ. നിങ്ങള്‍ മാത്രമാണ് ഭാര്യയില്ലെങ്കില്‍ ഭര്‍ത്താവിന് ജീവിക്കാന്‍ പറ്റില്ലെന്നൊക്കെ പറയില്ലേ, അത് നടക്കൂല. ഉണ്ടാക്കി അടുക്കള വൃത്തിയാക്കിയിട്ട് പോണമെന്ന് പറഞ്ഞപ്പോള്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കറിയുണ്ടാക്കി നിനക്ക് വിളമ്പിത്തന്ന്, രുചി മനസ്സിലാക്കിയതിന് ശേഷം ഞാന്‍ പതുക്കെ എന്റെ റൂമിലേക്ക് പോയി പാട്ടൊക്കെ നോക്കും. ലേഖയുടെ പ്രിയപ്പെട്ട പാട്ടുകളെക്കുറിച്ചും പറഞ്ഞിരുന്നു. ദൂരെ കിഴക്കുദിക്കും ഈ ഗാനം ഇവള്‍ക്കേറെ പ്രിയപ്പെട്ടതാണ്. ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന അതും ഇവള്‍ക്കിഷ്ടമാണ്. തന്റെ പ്രിയപ്പെട്ട പാട്ടുകള്‍ പാടിയാലേ വീഡിയോയില്‍ നില്‍ക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടോപ് സിംഗറിന്റെ ഷൂട്ടിനായി കൊച്ചിയില്‍ പോവുമ്പോള്‍ മീനൊക്കെ വാങ്ങിയാല്‍ ഇവള്‍ അസ്സലായി വെക്കും. അസാധ്യ കുക്കാണ്. അടുത്ത് നിര്‍ത്തി പുകഴ്ത്തുകയാണെന്ന് കരുതരുത്. ഇവള്‍ നന്നായി ഭക്ഷണമുണ്ടാക്കിത്തരുമെന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X