Just In
- 2 min ago
ആ പ്രണയം സത്യമല്ല; മണിക്കുട്ടൻ-സൂര്യ പ്രണയത്തെ കുറിച്ചും കിടിലത്തിൻ്റെ പ്രവചനങ്ങളെ കുറിച്ചും മജ്സിയ ഭാനു
- 56 min ago
ടാസ്കുകളില് ഉള്ള തിളപ്പ് മാത്രമേ ഉള്ളു ല്ലെ? ഫിറോസ് പറഞ്ഞത് അനാവശ്യമല്ല, ആവശ്യമുള്ളത്
- 1 hr ago
തന്റെ സങ്കടവും സംശയവും മണിക്കുട്ടന് മുന്നിൽ തുറന്ന് പറഞ്ഞ് സൂര്യ, ഇത് പ്രീ പ്ലാൻഡ് ആണ്...
- 1 hr ago
സിനിമാക്കാരനായത് കൊണ്ട് പെണ്ണ് കിട്ടുന്നില്ല; സ്വാതിയെ പെണ്ണ് കാണാന്‍ പോയത് മുതലുള്ള കഥ പറഞ്ഞ് നടന് വിജിലേഷ്
Don't Miss!
- Lifestyle
വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്; പക്ഷേ ഗുണം ലഭിക്കണമെങ്കില്‍ ഇങ്ങനെ കഴിക്കണം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- News
69 സീറ്റുകളിൽ കോൺഗ്രസിന് വിജയം ഉറപ്പ്: ജില്ലാടിസ്ഥാനത്തിൽ കണക്ക് നിരത്തി പാർട്ടി
- Automobiles
എൻടോർഖ് 125 -ന് ചെലവേറും; ജനപ്രിയ സ്കൂട്ടറിന്റെ വില വർധിപ്പിച്ച് ടിവിഎസ്
- Sports
IPL 2021: അവസാന പന്തില്‍ കൂടുതല്‍ തവണ വിജയം? സിഎസ്കെ മുന്നില്‍, കണക്കുകളിതാ
- Finance
10 ദിവസം കൊണ്ട് പൊന്നിന് 1,400 രൂപ കൂടി; സ്വര്‍ണത്തിന്റെ ക്ഷീണം മാറിയോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മയാവാന്‍ ഒരുങ്ങുകയാണെന്ന് ശ്രേയ ഘോഷാല്‍; പ്രിയതമനൊപ്പം ആദ്യ കണ്മണിയെ കാത്തിരിക്കുന്ന സന്തോഷത്തില്‍ ഗായിക
പ്രശസ്തരായ നടിമാര്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയായിരുന്നു ലോക്ഡൗണ്‍ നാളുകളില്‍ ഏറ്റവും കൂടുതല്‍ പുറത്ത് വന്നത്. പുതിയ വര്‍ഷം പിറന്നതോടെ പലരും കുഞ്ഞ് ജനിച്ചെന്ന സന്തോഷ വാര്‍ത്തയുമായി എത്തി. ഇപ്പോഴിതാ ഗായിക ശ്രേയ ഘോഷാലാണ് താനുമൊരു അമ്മയാവാന്‍ പോവുകയാണെന്ന കാര്യം പുറംലോകത്തെ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
നിറവയറില്‍ തലോടി നില്ക്കുന്നൊരു ഫോട്ടോയാണ് താരം പുറത്ത് വിട്ടത്. ഇതിന് നല്കിയ ക്യാപ്ഷനിലാണ് ജീവിതത്തിലേ പുതിയൊരു അധ്യായത്തിന് തുടക്കമാവുകയാണെന്ന് ഗായിക സൂചിപ്പിച്ചിരിക്കുന്നത്. 'ബേബി ശ്രേയാദിത്യ വരുന്നുണ്ട്. ഷിലാദിത്യയും ഞാനും വളരെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നത്. ജീവിതത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കമിടുമ്പോള്‍ നിങ്ങള്‍ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം'. എന്നുമാണ് ശ്രേയ ഘോഷാല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ശ്രേയയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരും ആരാധകരുമെല്ലാം എത്തി. ബാല്യകാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ശ്രേയ ഘോഷാലും ഷൈലാദിത്യയും തമ്മില്‍ 2015 ലായിരുന്നു വിവാഹിതരാവുന്നത്. ഏറെ നാളത്ത പ്രണയത്തിനൊടുവിലായിരുന്നു താരവിവാഹം നടക്കുന്നത്.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളാണ് ശ്രേയ ഘോഷാല്‍. ഹിന്ദി, ഉര്‍ദു, ബംഗ്ലാളി, കന്നഡ, മലയാളം, തമിഴ്, പഞ്ചാബി, തെലുങ്ക്, ആസാമിസ്, ഭോജ്പൂരി, എന്നിങ്ങനെ രാജ്യത്തെ ഒട്ടുമിക്ക ഭാഷകളിലും പാടിയിട്ടുള്ള ശ്രേയ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ഗായികാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണ സ്വന്തമാക്കിയതടക്കം ഒത്തിരി നേട്ടങ്ങളാണ് ശ്രേയയുടെ പേരിലുള്ളത്. ഏത് ഭാഷയിലാണെങ്കിലും മനോഹരമായി പാടാന്‍ സാധിക്കുന്ന അപൂര്‍വ്വം ഗായികമാരില്‍ ഒരാള്‍ കൂടിയാണ് ശ്രേയ ഘോഷാല്‍.