പ്രണയ ഗാനം മുതൽ ഐറ്റം സോങ്ങ് വരെ! പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ 2019 ലെ ട്രെന്റിങ്ങിൽ ഗാനങ്ങൾ
വളരെ മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു 2019 ൽ പുറത്തു വന്നത്. ചെറിയ ബജറ്റ് ചിത്രങ്ങൾ മുതൽ ബിഗ് ബജറ്റ് ചിത്രങ്ങൾ വരെ തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ചിത്രങ്ങൾ പോലെ മികച്ച ഗാനങ്ങളും ഈ വർഷം പുറത്തിറങ്ങിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് ഗംഭീരമായിരുന്നു. യൂ ട്യൂബിൽ വൻ കാഴ്ചക്കാരെ നേടാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞിരുന്നു.
സിനിമ പുറത്തിറങ്ങുന്ന തിനു മുൻപ് തന്നെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. ഈ ഗാനങ്ങൾ ചിത്രത്തിനായി ഏറെ പ്രതീക്ഷയും തന്നിരുന്നു. 2019 ൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇതൊക്കെയാണ്.

തിയേറ്ററുകളിൽ വൻ ആഘോഷഷമാക്കി ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ എത്തിയ ചിത്ര തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പറായിരുന്നു. ഫഹദ് ഫാസിൽഷ ഷെയിൻ, സൗബിൻ, അന്ന ബെൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉയിരിൽ തോടും, ചെരാതുകൾ എന്നീ രണ്ടു ഗാനങ്ങൾ സോഷ്യൽ മീഡിയയിലും യൂട്യൂബിലും ട്രെന്റിങ്ങായിരുന്നു.

സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ച ഗാനമായിരുന്നു ജൂൺ എന്ന ചിത്രത്തിലെ മിന്നി മിന്നി എന്നു തുടങ്ങുന്ന ഗാനം. ഒരു ഇടവേളയ്ക്ക് ശേഷം രജിഷ വിജയൻ വീണ്ടും മലയാളത്തിൽ മടങ്ങിയെത്തിയ ചിത്രംകൂടിയായിരുന്നു ഇത് കൂട് വിട്ട് , ഉയരും തുടങ്ങിയ ഗാനങ്ങളും ഹിറ്റായിരുന്നു.

സായ് പല്ലവി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു അതിരൻ. തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ ഗാനങ്ങൾ യൂട്യൂബിൽ തംരഗമായിരുന്നു. ഹരിശങ്കർ ആലപിച്ച് പവിഴ മഴയെ എന്നു തുടങ്ങുന്ന ഗാന സോഷ്യൽ മീഡിയയിലും മറ്റും ഹിറ്റായിരുന്നു. പി ചന്ദ്രൻ ആലപിച്ച ആട്ടുത്തൊട്ടിൽ എന്നു തുടങ്ങുന്ന ഗാനവും ട്രെന്റിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.

പാർവതി. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രൻ എന്ന കഥാപത്രത്തെയായിരുന്നു പാർവതി അവതരിപ്പിച്ചത്. ചിത്രത്തിലെ സിത്താര ആലപിച്ച നീ മുകിലോ പുതുമഴ മണിയോ എന്ന ഗാനം പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. യൂട്യൂബിൽ ട്രെന്റിങ്ങായിരുന്നു ഗാനം.

ടൊവിനോ തോമസ് അഹാന എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ലൂക്ക. റൊമന്റിക് ത്രില്ലർ മൂവിയായ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. വാനിൽ ചന്ദ്രിക, ഒരേ കണ്ണാലേ, നീയില്ല നേരം തുടങ്ങിയ ഗാനങ്ങൾക്ക് മികച്ച കാഴ്ചക്കാരെ നേടാൻ കഴിഞ്ഞിരുന്നു.

സണ്ണി ലിയോണിന്റെ മോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു മധുരരാജ. പ്രേക്ഷകർ അതീവ ആകാംക്ഷയോടെയായിരുന്നു ചിത്രത്തിനായി കാത്തിരുന്നത്. ചിത്രത്തിലെ ഐറ്റം സോങ്ങായ മോഹ മുന്ദപി വാറ്റിയ രാവിൽ എന്ന ഗാനത്തിലൂടെയായിരുന്നു സണ്ണി ലിയോൺ പ്രത്യക്ഷപ്പെട്ടത്. ഗോപി സുന്ദർ ഈണമിട്ട്, ബി.കെ. ഹരിനാരായണൻ രചിച്ച വരികൾ പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. ഗാനം 2019 ലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റു ഗാനങ്ങളിൽ ഒന്നാണ്.


Click it and Unblock the Notifications