പുതിയ മ്യൂസിക് വീഡിയോയുമായി മുഹ്സിന്‍ പരാരി, "ഫ്രം എ നേറ്റീവ് ഡോട്ടര്‍'', ഉടൻ പുറത്ത്...
ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ "ഫ്രം എ നേറ്റീവ് ഡോട്ടര്‍" (From a Native Daughter) അനൗണ്‍സ് ചെയ്തു. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് സംഗീതം ചെയ്യുന്നത്. പ്രശസ്ത ഗായികയായ ചിന്മയിയും "എൻജോയ് എൻജാമി'യിലൂടെ സുപരിചിതനായ അറിവും 'വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ്' എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും ഇതിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

"എൻജോയ് എൻജാമി'യിലൂടെ സുപരിചിതനായ അറിവും 'വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ്' എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും പ്രശസ്ത ഗായികയായ ചിന്മയിയും സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും ഇതിലൂടെ ഒന്നിക്കുന്നു. മുഹ്സിന്‍ പരാരിയുടെ നേറ്റീവ് ബാപ്പ (2013), ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ (2016) എന്നീ മൂസിക് വീഡിയോ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോയാണ് "ഫ്രം എ നേറ്റീവ് ഡോട്ടര്‍".
കോഴിപ്പങ്ക് എന്ന സച്ചിദാനന്ദന്‍ കവിത മുഹ്സിന്റെ നിര്‍മാണ സംരഭത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു.അഭിലാഷ് കുമാർ സംവിധാനം നിര്‍ വഹിച്ച് ശേഖർ സംഗീതം ചിട്ടപ്പെടുത്തി, ശ്രീനാഥ് ഭാസി പാടിയ കോഴിപ്പങ്ക് യൂട്യൂബില്‍ ഹിറ്റായിരുന്നു. ഇന്നും മലയാളി പ്രേക്ഷകർ ഈ ഗാനം പാടി നടക്കുന്നുണ്ട്.
പി ആർ - ആതിര ദിൽജിത്ത്.
Recommended Video
സംവിധാനം, തിരക്കഖ, നർമ്മാണം എന്നിങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മുഹ്സിൻ പരാരി. 2015 ൽ പുറത്തിറങ്ങിയ കെ എൽ പത്ത് എന്ന ചിത്രത്തിലൂടെയാണ് മുഹ്സിൻ പരാരി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളായ സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാൽ ലവ് സ്റ്റോറി, എന്നി ചിത്രങ്ങളുടെ തിരക്കഥ രചനയിലും ഭാഗമായിരുന്നു. ഹലാൽ ലവ് സ്റ്റോറിയുടെ നിർമ്മാണത്തിലും പങ്കാളിയായിരുന്നു. 2018 ലെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡും നേടിയിരുന്നു, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ തിരക്കഥക്ക് സക്കരിയക്കൊപ്പമാണ് പുരസ്കാരം പങ്കിട്ടത്.


Click it and Unblock the Notifications











