ഗീതാഗോവിന്ദത്തിലെ ആ സൂപ്പർ ഹിറ്റ് ഗാനം പിറന്നത് ഇങ്ങനെയാണ്, ആ കഥ പറഞ്ഞ് ഗോപി സുന്ദർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. പ്രോഗ്രാമറായിട്ടായിരുന്നു സിനിമ കരിയർ ആരംഭിച്ചത്. പ്രമുഖരായ നിരവധി സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 2006 ൽ പുറത്ത് ഇറങ്ങിയ നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയാണ് കരിയർ ആരംബ്ച്ചത്. ചിത്രത്തിന് പശ്ചാത്തലസംഗീതം നൽകിയത് ഗോപി സുന്ദർ ആയിരുന്നു. ബിഗ് ബിയിലെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും നിരവധി ഗാനങ്ങൾ സംഗീതം നൽകിയിട്ടുണ്ട്. ഇവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുമായിരുന്നു.

ഗോപി സുന്ദറിന്റെ വാക്കുകൾ ഇങ്ങനെ... ''"ഇൻഡസ്ട്രിയിൽ എനിക്കൊരു സ്ഥാനം തന്ന പാട്ടായിരുന്നു ഇത്. ഞാൻ ഒരു 6 വർഷമായി ഉണ്ടായിരുന്നു എങ്കിലും ഈ പാട്ട് വലിയ ഒരു പ്ലാറ്റ്ഫോമാണ് എനിക്ക് തന്നത്. സഞ്ജയുടെ പാട്ടു കേട്ടപ്പോൾ ഈ പാട്ടു ചിട്ടപ്പെടുത്തിയ ദിവസങ്ങൾ ഞാൻ ഓർത്തു. സാധാരണ തെലുഗ് ഇൻഡസ്ട്രിയിൽ കേൾക്കുന്ന തരം പാട്ടല്ല ഇത്.
ഞാൻ ഈ പാട്ട് കമ്പോസ് ചെയ്യാൻ ഇരിക്കുമ്പോൾ സംവിധായൻ എന്നോട് ചോദിച്ചു, 'ഇതൊരു മലയാളം പാട്ടായിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു' അപ്പോൾ ഞാൻ അദ്ദേഹത്തിന് ഒരു ട്യൂൺ വായിച്ചു കേൾപ്പിച്ചു, കേട്ടയുടനെ അദ്ദേഹം ഓക്കേ പറഞ്ഞു. അങ്ങനെയാണ് ഈ പാട്ട് ജനിക്കുന്നത്,.
ഞാൻ ഈ പാട്ട് കമ്പോസ് ചെയ്യാൻ ഇരിക്കുമ്പോൾ സംവിധായൻ എന്നോട് ചോദിച്ചു, 'ഇതൊരു മലയാളം പാട്ടായിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു' അപ്പോൾ ഞാൻ അദ്ദേഹത്തിന് ഒരു ട്യൂൺ വായിച്ചു കേൾപ്പിച്ചു, കേട്ടയുടനെ അദ്ദേഹം ഓക്കേ പറഞ്ഞു. അങ്ങനെയാണ് ഈ പാട്ട് ജനിക്കുന്നത്," ഗോപി സുന്ദർ പറഞ്ഞു. വീഡിയോ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications