twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു! ആദരാഞ്ജലി നേര്‍ന്ന് സിനിമാലോകം!

    |

    സംഗീതലോകത്തെ വേദനയിലാഴ്ത്തി മറ്റൊരു വിയോഗം കൂടി. നിത്യഹരിത ഗാനങ്ങളിലൂടെ ശ്രോതാക്കളുടെ ഹൃദയത്തില്‍ ഇടം നേടിയ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 200ലധികം സിനിമകളിലായി 600ലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകന് ആദരാഞ്ജലി നേര്‍ന്ന് സിനിമാലോകവും സംഗീതപ്രേമികളും എത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ വെച്ച് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

    Recommended Video

    എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു | FilmiBeat Malayalam

    നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹം സംഗീതലോകത്തേക്ക് എത്തിയത്. പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതമൊരുക്കിയാണ് അദ്ദേഹം സംഗീത ജീവിതം തുടങ്ങിയത്. നാടകരംഗത്ത് പ്രവര്‍ത്തിച്ച് വരുന്നതിനിടയിലാണ് അദ്ദേഹം ദേവരാജന്‍ മാഷിനെ കണ്ടുമുട്ടിയത്. ആ കൂടിക്കാഴ്ചയിലൂടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങിയതും. ദേവരാജന്‍ മാഷിന്റെ പാട്ടുകള്‍ക്കായി ഹാര്‍മോണിയം വായിച്ചത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു.

    പുതിയ ചലഞ്ചുമായി സിതാര! മനസ്സില്‍ നിന്നും ഒരു കുറിപ്പെഴുതൂ! നമ്മുടെ ശബ്ദം അവര്‍ കേള്‍ക്കട്ടെ!പുതിയ ചലഞ്ചുമായി സിതാര! മനസ്സില്‍ നിന്നും ഒരു കുറിപ്പെഴുതൂ! നമ്മുടെ ശബ്ദം അവര്‍ കേള്‍ക്കട്ടെ!

    കറുത്ത പൗര്‍ണമി എന്ന സിനിമയിലൂടെയായിരുന്നു അര്‍ജുനന്‍ മാസ്റ്റര്‍ ചലച്ചിത്രരംഗത്തേക്ക് കാലെടുത്ത് വെച്ചത്. മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വയലാര്‍ രാമവര്‍മ്മ, പി ഭാസ്‌കരന്‍, ഒഎന്‍വി കുറുപ്പ് ,ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ച് തുടങ്ങിയത് അര്‍ജുനന്‍ മാസ്റ്ററുടെ കീഴിലായിരുന്നു.

    MK Arjunan Master

    കസ്തൂരി മണക്കുന്നല്ലോ കാറ്റേ, ചെമ്പകത്തൈകള്‍ പൂത്താല്‍, യമുനേ യദുകുല രതിദേവനെവിടെ, പാടാത്ത വീണയും പാടും, പാലരുവി കരയില്‍ തുടങ്ങി മലയാളികള്‍ എന്നെന്നും ഓര്‍മ്മിക്കുന്ന ഒട്ടേറെ ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. നാടകത്തില്‍ നിന്നും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നിരവധി തവണ സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. എന്നാല്‍ സിനിമയില്‍ നിന്നും ആ ബഹുമതി ലഭിച്ചത് 2017 ലായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിലെ എന്നെ നോക്കി എന്ന ഗാനത്തിനായിരുന്നു അവാര്‍ഡ്.

    ആദ്യസിനിമ എത്ര മനോഹരമായിരുന്നെന്ന് നദിയ മൊയ്തു! കടപ്പാട് അദ്ദേഹത്തിനാണെന്നും താരം!ആദ്യസിനിമ എത്ര മനോഹരമായിരുന്നെന്ന് നദിയ മൊയ്തു! കടപ്പാട് അദ്ദേഹത്തിനാണെന്നും താരം!

    സ്വന്തം നേട്ടങ്ങളെയോ കഴിവിനെയോ കുറിച്ച് തെല്ല് പോലും അഹങ്കാരമില്ലാത്തയാളാണ് മാഷ് എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരുടെ അനുഭവം. അര്‍ഹതയുണ്ടായിട്ട് പോലും അംഗീകാരങ്ങള്‍ തേടിയെത്താത്തതില്‍ ഒരിക്കല്‍പ്പോലും പരാതി പറഞ്ഞിരുന്നില്ല അദ്ദേഹം. ചെയ്യുന്ന പാട്ടുകള്‍ ആളുകള്‍ കേള്‍ക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു മുന്‍പൊരിക്കല്‍ അദ്ദേഹം പറഞ്ഞത്.

    നീലക്കുയില്‍ സീരിയല്‍ അവസാനിച്ചു! ക്ലൈമാക്‌സില്‍ ഭീകര ട്വിസ്റ്റ്! നന്ദി പറഞ്ഞ് താരങ്ങള്‍! കാണൂ!നീലക്കുയില്‍ സീരിയല്‍ അവസാനിച്ചു! ക്ലൈമാക്‌സില്‍ ഭീകര ട്വിസ്റ്റ്! നന്ദി പറഞ്ഞ് താരങ്ങള്‍! കാണൂ!

    Read more about: death മരണം
    English summary
    Music Director MK Arjunan passes away!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X