For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരുത്തിയുടെ കൂടെ പോയവന് പെരുവഴി ശരണം; മാസ് മറുപടിയുമായി ഗോപി

  |

  അമൃത സുരേഷിനൊപ്പം പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ച ഗോപി സുന്ദറിന് വിമര്‍ശന പെരുമഴയാണ്. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചാണ് ഗായിക അഭയ ഹിരണ്‍മയിയുടെ കൂടെ ഗോപി സുന്ദര്‍ ജീവിച്ച് തുടങ്ങിയത്. ഇരുവരും ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. വര്‍ഷങ്ങളോളം ഇത് നീണ്ട് പോവുകയും ചെയ്തു. എന്നാല്‍ വൈകാതെ അമൃതയുമായി ഇഷ്ടത്തിലായതോടെ ഗോപി സുന്ദറും അഭയയും വേര്‍പിരിഞ്ഞു.

  ഇപ്പോള്‍ അമൃതയുടെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ് താരം. രണ്ട് ബന്ധം അവസാനിച്ച് മൂന്നാമത് ഒന്നിലേക്ക് എത്തിയതോടെ ഗോപിയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ ഒരാള്‍ കമന്റുമായി എത്തിയിരുന്നു. അയാള്‍ക്ക് കിടിലന്‍ മറുപടിയാണ് ഗോപി നല്‍കിയിരിക്കുന്നത്. വളരെ പെട്ടെന്ന് ഇത് വൈറലാവുകയും ചെയ്തു.

  അമൃത സുരേഷിനൊപ്പം പൂമാല അണിഞ്ഞ് പഴനി ക്ഷേത്രത്തില്‍ നിന്നുള്ള ഫോട്ടോയാണ് ഗോപി സുന്ദര്‍ പുറത്ത് വിട്ടത്. ചിത്രത്തിന് 'പളനി മുരുഗനിക്ക് ഹരോ ഹരോ' എന്ന ക്യാപ്ഷനും നല്‍കി. ഇരുവരും പൂമാലയും സിന്ദൂരമൊക്കെ ചാര്‍ത്തി നില്‍ക്കുന്നതിനാല്‍ വിവാഹഫോട്ടോയാണെന്ന തരത്തിലും പ്രചരണം വന്നു. എന്നാല്‍ വിവാഹമല്ലെന്നാണ് ഗോപി സുന്ദറിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്. പഴനിയില്‍ പോയപ്പോള്‍ എടുത്ത ചിത്രം മാത്രമാണിത്.

  Also Read: പെണ്‍കുട്ടിയായി പുനര്‍ജനിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു; മകളുടെ ജനനത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്

  എന്നാല്‍ എല്ലായിടത്തും താരങ്ങള്‍ക്ക് വിമര്‍ശനമാണ്. 'സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയ ആള്‍ക്ക് നാളെ പെരുവഴി തന്നെ ശരണം' എന്നാണ് ഒരാള്‍ കമന്റിട്ടത്. 'അപ്പോള്‍ ആ വഴിയില്‍ കണാം' എന്ന് ഗോപി മറുപടിയായി പറയുകയും ചെയ്തു. വ്യക്തി ജീവിതത്തെ കുറിച്ചുള്ള അനാവശ്യ പരാമര്‍ശത്തിന് ഗോപി നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തു. താരത്തെ പിന്തുണച്ച് കൊണ്ട് ഒത്തിരി പേരാണ് വന്നിരിക്കുന്നത്.

  Also Read: കട്ട് പറയാത്തത് കൊണ്ട് ലിപ് ലോക് വരെ എത്തി; ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ പരിധി വിട്ട് പോയ താരങ്ങള്‍

  മേയ് മാസം അവസാനത്തോട് കൂടിയാണ് ഞങ്ങള്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നും ഗോപി സുന്ദറും അമൃതയും വെളിപ്പെടുത്തുന്നത്. മാത്രമല്ല അന്ന് മുതലിങ്ങോട്ട് ഒരുമിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങളും പുറത്ത് വിട്ടു. ഇതെല്ലാം പാപ്പരാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. അമൃതയും ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി നില്‍ക്കുന്നതിനാല്‍ വിമര്‍ശനം പിന്നാലെ എത്തി. നടന്‍ ബാലയുമായിട്ടുള്ള വിവാഹജീവിതം അവസാനിപ്പിച്ച് സിംഗിള്‍ മദറായി കഴിയുകയായിരുന്നു അമൃത.

  Also Read: മഷൂറയ്ക്ക് ഇരട്ടക്കുട്ടികളല്ല; ആദ്യ സ്‌കാനിങ്ങിന് ശേഷം പൊട്ടിക്കരഞ്ഞ് മഷു, കാരണം വ്യക്തമാക്കി ബഷീറും സുഹാനയും

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  ഗോപി സുന്ദറിനൊപ്പം ജീവിച്ച് തുടങ്ങിയതോടെ സംഗീതത്തിലേക്ക് കൂടുതല്‍ തിരിയാന്‍ സാധിച്ചിരിക്കുകയാണ്. ഈ സന്തോഷം അമൃത ഒരു അഭിമുഖത്തില്‍ പങ്കുവെക്കുകയും ചെയ്തു. വൈകാതെ ഇരുവരും ഒരുമിക്കുന്ന ആല്‍ബം പുറത്ത് വരുമെന്നാണ് പ്രതീക്ഷ. അതിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതിനാല്‍ ആരാധകരും ആവേശത്തിലാണ്.

  Read more about: gopi sunder
  English summary
  Musician Gopi Sunder's Reaction On Negative Comment About His New Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X