twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോശം കമന്റുകള്‍ ആളുകള്‍ അയച്ചു തരും; നേരിട്ട ബോഡിഷെയിമിങ്ങിനെ കുറിച്ച് ജാസി ഗിഫ്റ്റ്

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമാണ് ജാസി ഗിഫ്റ്റ്. 2004 ൽ പുറത്ത് ഇറങ്ങിയ ജയരാജിന്റെ 'ഫോര്‍ ദി പീപ്പിള്‍' എന്ന ചിത്രത്തിലൂടെ ജാസി ഗിഫ്റ്റ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. ലജ്ജാവതിയേ', 'അന്നക്കിളി നീയെന്തിന്' തുടങ്ങിയ ഗാനങ്ങൾ
    തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഇന്നും മൂളി നടക്കുന്നുണ്ട്. മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലും ജാസി ഗിഫ്റ്റിന് ആരാധകരുണ്ട്. തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും അദ്ദേഹം സജീവമാണ്.

    Jassie Gift

    ഇപ്പോഴിത സിനമയിൽ വന്ന സമയത്ത് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജാസി ഗിഫ്റ്റ്. ബിഹൈന്‍ഡ് വുഡ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് പ്രിയപ്പെട്ട സംഗീത സംവിധായകൻ വെളിപ്പെടുത്തുന്നത്. ബോഡിഷെയിമിങ്ങിന് വിധേയമായിട്ടുണ്ടെന്നും മലയാളികളില്‍ നിന്നും വേദനിപ്പിക്കുന്ന പല പരാമര്‍ശങ്ങളും കേട്ടിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ തുറന്ന് പറയുകയാണ്.

    അത് ഭയങ്കര ഷോക്കായിരുന്നു, മാമുക്കോയയെ ആശുപത്രിയില്‍ എത്തിച്ചതിനെ കുറിച്ച് കോട്ടയം നസീര്‍അത് ഭയങ്കര ഷോക്കായിരുന്നു, മാമുക്കോയയെ ആശുപത്രിയില്‍ എത്തിച്ചതിനെ കുറിച്ച് കോട്ടയം നസീര്‍

    ജാസി ഗിഫ്റ്റിന്റെ വാക്കുകൾ ഇങ്ങനെ... "എല്ലാവരും നമ്മുടെ പാട്ടോ മ്യൂസിക്കോ ഇഷ്ടപ്പെടണമെന്നില്ല. ആ വിശ്വാസത്തില്‍ മുന്നോട്ട് പോയിട്ടും കാര്യമില്ല.
    ഒന്നുകില്‍ നമ്മള്‍ ഈ മോശം കാര്യങ്ങള്‍ വായിക്കാതിരിക്കുക, നമ്മുടെ കാര്യങ്ങള്‍ മാത്രം നോക്കി പോവുക.ഒരു പാട്ട് ഇറങ്ങുമ്പോള്‍ അത് ഷെയര്‍ ചെയ്യുന്നതിനേക്കാളും ഇത്തരം മോശം കമന്റുകള്‍ ഒരുപാട് പേര് നമുക്ക് അയച്ച് തരും. ഇത് അയച്ചു തരുന്നവര്‍ റിയാക്ട് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍, ഒന്നും ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് ഞാന്‍ പറയാറുള്ളത്.

    ഞാനൊരു ശുദ്ധനായതുകൊണ്ട് അത് കേട്ടു, മോന്‍സന്റെ മോതിരത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എംജിഞാനൊരു ശുദ്ധനായതുകൊണ്ട് അത് കേട്ടു, മോന്‍സന്റെ മോതിരത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എംജി

    ബോഡി ഷെയിമിങ്ങിനെപ്പറ്റി ഞാന്‍ പ്രത്യക്ഷത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ജാസി ഗിഫ്റ്റ് പറയുന്നു. ''ഇത് നമുക്ക് മാത്രമുള്ള പ്രശ്‌നമല്ലല്ലോ, ലോകമെമ്പാടുമുള്ളതല്ലേ. അതിനെതിരെ പ്രതികരിക്കുകയോ അതിനെക്കുറിച്ച് പാട്ട് തയാറാക്കുകയോ ചെയ്ത് ബോഡിഷെയിമിങ് എന്ന കാര്യത്തിനെ കൂടുതല്‍ പബ്ലിസൈസ് ചെയ്യേണ്ട എന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അവതാരകന്റെ ചോദ്യത്തിനായിരുന്നു ജാസി ഗിഫ്റ്റ് തനിക്ക് നേരിടേണ്ടി വന്ന ഷെയിമിങ്ങിനെ കുറിച്ച് വെളിപ്പെടുത്തിയത്.

    4 ദി പീപ്പിൾ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും 2003 ആണ് ജാസി ഗിഫ്റ്റ് കരിയർ ആരംഭിക്കുന്നത്. ബാലചന്ദ്ര മേനോന്റെ സഫലം എന്ന ചിത്രത്തിലുടെയാണ് സംഗീത സംവിധാന മേഖലയിലേയ്ക്ക് ചുവട് വയ്ക്കുന്നത്. എന്നാൽ അത് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് പുറത്ത് വന്ന ഫോർ ദ പീപ്പിൾ ജാസി ഗിഫ്റ്റിന്റെ കരിയറിൽ വഴിത്തിരിവ് ആവുകയായിരുന്നു. ഡിസംബർ എന്ന ചിത്രത്തിലെ സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ..,'' അശ്വാരൂഢനിലെ അഴകാലില... എന്നീ ഗാനങ്ങളും ശ്രദ്ധനേടിയിരുന്നു. എന്നാൽ ലജ്ജാവതി പോലെ ഹിറ്റ് ആവാൻ പിന്നീട് പിറന്ന ജാസി ഗിഫ്റ്റിന്റെ മലയാളം ഗാനങ്ങൾക്ക് കവിഞ്ഞില്ല. ഈ പാട്ടോടെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്കും ജാസിക്ക്‌ ക്ഷണം ലഭിക്കുകയായിരുന്നു.തമിഴിലും തെലുങ്കിലും ഗായകനെന്ന നിലിയിലാണ്‌ ജാസി കൂടുതൽ അറിയപ്പെടുന്നത്‌. തമിഴിൽ മഴൈ എന്ന ചിത്രത്തിലെ ഇസ്താംബൂൾ രാജകുമാരി.., സച്ചിനിലെ ഗുണ്ടുമാങ്ങാ തോപ്പുക്കുള്ളെ.. തുടങ്ങിയ ജാസിയുടെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു

    Recommended Video

    നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam

    വളരെ ചെറുപ്പത്തിൽ തന്നെ ജാസി ഗിഫ്റ്റിന്റെ മനസ്സിൽ പാശ്ചാത്യ സംഗീതം ഉണ്ടായിരുന്നു. ഫ്രെഡി മെർക്കുറി, റെഗേ സംഗീതജ്ഞനായ ബോബ് മെർലി എന്നിവരുടെ സംഗീതത്തെ പ്രണയിച്ച ജാസി മുക്കോല സെൻറ് തോമസ് സ്കൂൾ, മാർ ഇവാനിയോസ് കോളേജ്, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്.

    English summary
    musician Jassie Gift Opens Up About Faceing BodyShaming comments In Social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X