twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഗീതം താനാണെന്നറിയുമ്പോൾ അവാര്‍ഡ്‌ നല്‍കരുതെന്ന തീരുമാനത്തിലെത്തും, തുറന്ന് പറഞ്ഞ് നാദിർഷ

    |

    അഭിനേതാവ് , മിമിക്രി ആർട്ടിസ്റ്റ്,ഗായകൻ, ഗാനരചയിതാവ്, സംവിധായകൻ, അവതാരകൻ എന്നിങ്ങനെ സകലകലാവല്ലഭനാണ് നാദിർഷ. മിമിക്രിയിലൂടെ സിനിമയിൽ എത്തി പിന്നീട് സിനിമയിൽ തന്നെ വ്യത്യസ്ത മേഖലയിൽ തിളങ്ങാൻ നാദിർഷയ്ക്ക് കഴിഞ്ഞിരുന്നു. ഒരു സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ഇദ്ദേഹത്തിന്റെ കൈകളിലുണ്ട്. എന്നാൽ മലയാള സിനിമ അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല.

    പാരഡി ഗാനങ്ങളുടെ സുൽത്താൻ എന്നാണ് നാദിർഷയെ അറിയപ്പെടുന്നത്. ഇന്നും പ്രേക്ഷകർ മൂളി നടക്കുന്ന പല പാരഡി ഗാനങ്ങളും നാദിർഷയുടെ സൃഷ്ടികളാണ്. എന്നാൽ തനിക്ക് മ്യൂസിക് ഡയറക്ടർ എന്ന നിലയിൽ വേണ്ടവിധം അംഗീകാരം ലഭിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ചെയ്ത ഗാനങ്ങൾ പലർക്കും വിശ്വാസിക്കാൻ കഴിഞ്ഞില്ലെന്നും നാദിർഷ അഭിമുഖത്തിൽ പറയുന്നു.

     അംഗീകരിക്കാൻ  മടി

    തന്നെ ഒരു മ്യൂസിക് ഡയറക്ടര്‍ എന്ന നിലയില്‍ പലര്‍ക്കും അംഗീകരിക്കാന്‍ മടിയുണ്ടെന്നും അമര്‍ അക്ബര്‍ അന്തോണി ചെയ്തപ്പോള്‍ അതിലെ ഹിറ്റ് മെലഡി ഗാനം ചെയ്തത് താന്‍ ആണെന്ന് പലര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ലെന്നും നാദിര്‍ഷ പറയുന്നു.

    Recommended Video

    Remaster Old Footages to 4K UHD
    തഴയുമെന്ന്  അറിയാമയിരുന്നു

    അന്ന് ‘അമര്‍ അക്ബര്‍ അന്തോണിയിലെ ‘എന്നോ ഞാന്‍ എന്റെ മുറ്റത്ത് ഒരു അറ്റത്ത്' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ഞാന്‍ ആണ് ചെയ്തതെന്ന് അറിയുമ്പോള്‍ ചിലരുടെ നെറ്റി ചുളിയും എന്ന് അറിയാമായിരുന്നു, . അന്ന് ആ പാട്ട് ചെയ്യുമ്പോള്‍ ആ ഗാനം അംഗീകരിക്കപ്പെടെണ്ടതാണ് എന്ന് തോന്നിയാലും അതിന്റെ മ്യൂസിക് ഡയറക്ടര്‍ ആരാണ് എന്നറിയുമ്പോള്‍ ആ ഗാനം അതേ പോലെ മാറ്റി നിര്‍ത്തുമെന്ന് എനിക്ക് അത് കൃത്യമായി അറിയാവുന്ന കാര്യമായിരുന്നു. ‘ഓ നാദിര്‍ഷയാണോ അതിന്റെ സംഗീതം അയാളെയൊക്കെ ഒരു മ്യൂസിക് ഡയറക്ടറായി ആരെങ്കിലും അംഗീകരിക്കുമോ' എന്ന മനോഭാവമാണ് പലരിലും- നാദർഷ കൂട്ടിച്ചേർത്തു.

    മിമിക്രിയാണ്  വളർത്തിയത്

    പാരഡി ഗായകന്‍ എന്ന ബാനര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്റെ ലൈഫില്‍ ഒന്നുമാകില്ലായിരുന്നു. മിമിക്രിയും പാരഡിയുമാണ്‌ ഒരു കലാകാരന്‍ എന്ന നിലയില്‍ തന്നെ വളർത്തിയതെന്നും നാദിർഷ പറയുന്നുണ്ട്. മിമിക്രി വേദികളിൽ തുടങ്ങി പിന്നീട് ഓഡിയോ കാസറ്റുകളിലൂടെയാണ നാദിർഷ ആരാധകരെ സൃഷ്ടിച്ചത്. പ്രേക്ഷകരുടെ പൾസ് കൃത്യമായി മനസ്സിലാക്കുന്ന കലാകാരനാണ് അദ്ദേഹം. പാട്ടിന്റെ കാര്യത്തിൽ മാത്രമല്ല സിനിമയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്, നദിർഷ ചെയ്ത ചിത്രങ്ങളെല്ലാം വൻ വിജയം നേടുക മാത്രമല്ല. ഇന്നും സിനിമകോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചർച്ച വിഷയവുമാണ്.

    50 ലധികം സിനിമകളിൽ സംഗീതം

    1998ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. യമണ്ടന്‍ പ്രേമകഥ' വരെ വിവിധ സിനിമകളിലായി അന്‍പതിലധികം ഗാനങ്ങള്‍ക്ക് നാദിര്‍ഷ സംഗീതം പകര്‍ന്നിട്ടുണ്ട്. ഇതിൽ ഫാസ്റ്റ് നമ്പരും മെലഡി ഗാനങ്ങളുമുണ്ട്..കെ.ജെ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, ശ്രേയാ ഘോഷാല്‍, കലാഭവന്‍ മണി, വിജയ് യേശുദാസ്, അഫ്‌സല്‍, മധു ബാലകൃൻ,റിമി ടോമി, നജീം അര്‍ഷാദ് ,ജാവേദ് അലി എന്നിങ്ങനെ മുൻനിര ഗായകരാണ് നാദിർഷയുടെ ഗാനങ്ങൾ പ്രേക്ഷരുടെ മുന്നിൽ എത്തിച്ചത്. ദിലീപ്, പ്രിഥ്വിരാജ്, ബിജു മേനോന്‍, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയ താരങ്ങളും നാദിര്‍ഷയുടെ സംഗീത സംവിധാനത്തില്‍ പാടിയിട്ടുണ്ട്.

    Read more about: nadirsha
    English summary
    Nadirsha Revealed Many Are Not Accepting Him As A Music Director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X