twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാട്ട് റീമേക്ക് പോലെയല്ല വിവാഹം, കല്യാണം കഴിഞ്ഞ് ദിവസങ്ങൾ മാത്രം.... ഗായികക്കെതിരെ ട്രോൾ

    |

    താരവിവാഹങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ചർച്ചകളിൽ ഏറ്റവും കൂടുതൽ ഇടം പിടിക്കുന്നത്. സെലിബ്രിറ്റി വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും പ്രേക്ഷകരും പിന്തുടരാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ബോളിവുഡ് ഗായിക നേഹ കക്കറിന്റെ വിവാഹമാണ്. ഈ കഴിഞ്ഞ ഒക്ടോബർ 24 ന് ആയിരുന്നു നേഹയുടേയും ഗായകൻ രോഹൻ പ്രീത് സിങ്ങിന്റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഗായിക തന്നെയാണ് റോഹനുമായുളള പ്രണയത്തെ കുറിച്ച് ആരാധകരോട് പങ്കുവെച്ചത്.

    വിവാഹ വാർത്ത ആരാധകർ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. വിവാഹ ശേഷം ഗായികയ്ക്കെതിരെ ട്രോളുക രൂക്ഷമാകുകയാണ്.വിവാഹ വസ്ത്രങ്ങളുടെ പേരിലായിരുന്നു നേഹയ്ക്കെതിരെ ട്രോളുകൾ പ്രചരിക്കുന്നത്. അനുഷ്ക ശർമ, പ്രിയങ്ക ചോപ്ര,ദീപിക പദുകോൺ ഇവരുടെ വിവാഹവസ്ത്രങ്ങളുടെ കോപ്പിയടിയാണെന്നാണ് പ്രചരണം . വിവാഹ വേളയിലെ നടിമാരുടെ ചിത്രങ്ങളും നേഹയുടെ ലുക്കും പങ്കുവെച്ച് കൊണ്ടാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.

     പാട്ട്  പോലെയല്ല വസ്ത്രങ്ങളും

    ബോളിവിഡ് ഗായിക നേഹയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഫാഷൻ ലോകത്ത് നിന്ന് ഉയരുന്നത്.ദീപിക, പ്രിയങ്ക, അനുഷ്ക ഇവരുടെ വിവാഹ വസ്ത്രങ്ങൾ അതുപോലെ അനുകരിക്കും വിധത്തിലുളള വസ്ത്രങ്ങളാണ് നേഹ വിവിധ ചടങ്ങുകളിൽ അണിഞ്ഞിരിക്കുന്നതെന്നാണ് ആരോപണം. കടുത്ത ഭാഷയിലാണ് ഗായിയ്ക്കെതിരെ ആരോപണവുമായി ഇന്ത്യൻ ഫാഷൻ ലോകം രംഗത്തെത്തിയിരിക്കുന്നത്. പാട്ടുകൾ റീമേക്ക് ചെയ്യുന്നത് പോലെ വിവാഹ വസ്ത്രങ്ങളും ലുക്കും റീമേയ്ക്കാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കോപ്പടിക്കുന്നതിന് പകരം സ്വന്തം ശൈലി കണ്ടെത്തി കൂടെയന്നും നേഹയ്ക്ക് നേരെ ഉയരുന്നുണ്ട്.

       അനുഷ്കയുടെ വെഡിങ്ങ്  ലുക്ക്

    ബോളിവുഡും പ്രേക്ഷകരും ആഘോഷമാക്കിയ താരവിവാഹമായിരുന്നു നടി അനുഷ്ക ശർമയുടേയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടേയും. നടിയുടെ വിവാഹ വസ്ത്രവും ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു അനുഷ്കയുടെ വിവാഹ വേഷം. ഇതിന് സമാനമായ വസ്ത്രമായിരുന്നു നേഹയും അണിഞ്ഞത്. കൂടാതെ വിവാഹ വസ്ത്രത്തിന്റെ നിറത്തിലുള്ള റോസ പൂക്കൾ കൊണ്ടുള്ള മാലയായിരുന്നു അനുഷ്-വിരാട് വിവാഹത്തിന് . ഇതും സമാനമായിരുന്നു നേഹ-റോഹൻ വിവാഹത്തിന്.

     ചുവന്ന  ലെഹങ്ക

    വിവാഹ വസ്ത്രം മാത്രമായിരുന്നില്ല, വിരുന്നിനെത്തിയ നേഹയുടെ ലുക്കിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. നടി പ്രിയങ്ക ചോപ്രയുടെ വിവാഹ വസ്ത്രത്തിന് സമാനമാണ് വിരുന്നിന് ധരിച്ചിരുന്ന വസ്ത്രം. വിവാഹദിനത്തിൽ നടന്ന വിരുന്ന് സൽക്കാരത്തിനായിരുന്നുന്ന ചുവന്ന നിറത്തിലുള്ള ലെഹങ്ക ധരിച്ച് നേഹ എത്തിയത്. സെലിബ്രിറ്റി ഡിസൈനർ സബ്യാസാചി പ്രിയങ്ക ചോപ്രയ്ക്കായി ഒരുക്കിയ വസ്ത്രത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്. പ്രിയങ്കയുടെ വിവാഹ ലുക്ക് ഫാഷൻ കോളങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഗോളതലത്തിൽ ചർച്ചയാകുന്ന നടിയാണ് പ്രിയങ്ക ചോപ്ര.

    Recommended Video

    Pooja Jayaram Interview | FilmiBeat Malayalam
    ദീപികയുടെ  വസ്ത്രം

    വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കായി മുംബൈയിൽ ഒരു സൽക്കാരം സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ വെള്ളയും സിൽവർ നിറത്തിലുള്ള ലെഹങ്കയായിരുന്നു നേഹ ധരിച്ചിരുന്നത്. ഇതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നടി ദീപിക പദുക്കോൺ തന്റെ വിവാഹശേഷം സുഹൃത്തുക്കൾക്കായി മുംബൈയിൽ വച്ചു നടത്തിയ സൽക്കാരത്തിൽ ധരിച്ച വസ്ത്രത്തിന് സമാനമായിരുന്നു ഇത്. വെള്ളയും ഗോൾഡനും വർണങ്ങൾ കലർന്നതായിരുന്നു ദീപികയുടെ വസ്ത്രം. വസ്ത്രം മാത്രമല്ല അതെ സ്റ്റൈലിൽ തന്നെയാണ് നേഹയും വിരിന്നിന് എത്തിയത്

    English summary
    Neha kakkar trolled for copying wedding outfits from Bollywood Actresses Wedding
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X