തടി കൂടുതലാണെന്ന് പറഞ്ഞ് പല പെണ്‍ വീട്ടുകാരും വേണ്ടെന്ന് വെച്ചു; ആഗ്രഹിച്ച പോലൊരാളെ കിട്ടിയെന്ന് ഇമ്രാന്‍ ഖാൻ
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ ഗായകന്‍ ഇമ്രാന്‍ ഖാന്‍ വിവാഹിതനായ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ഈ മാസം പതിനെട്ടാം തീയ്യതി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതോടയൊണ് ഇമ്രാന്റെ വിവാഹക്കാര്യം ഏവരും അറിയുന്നത്. കേവലം ഒരു മാസം കൊണ്ട് ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു തന്റേത് എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഇമ്രാന്‍ വ്യക്തമാക്കുന്നത്. താന്‍ ആഗ്രഹിച്ചിരുന്നത് പോലൊരു ഭാര്യയാണ് സെഹ്‌റു എന്നും ഇമ്രാന്‍ പറയുന്നു. വിശദമായി വായിക്കാം...
''ആലുവക്കാരിയാണ് തന്റെ ഭാര്യ സെഹറു. ഡിസംബര്‍ പതിനെട്ടിനായിരുന്നു വിവാഹം. കുടുംബ സുഹൃത്തുക്കള്‍ വഴി വന്ന ആലോചനയിലൂടെയായിരുന്നു വിവാഹം നടക്കുന്നത്. വീട്ടുകാര്‍ക്ക് താല്‍പര്യമായതോടെ ഞങ്ങള്‍ സംസാരിച്ചു. ഞങ്ങള്‍ക്കും പരസ്പരം ഇഷ്ടമായതോടെ എല്ലാം ഒരു മാസത്തിനുള്ളില്‍ തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. സെഹ്‌റു ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമാണ്. മുന്‍പൊരു ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ സ്വന്തമായി ചെയ്തുകയാണെന്നും ഇമ്രാന്‍ പറയുന്നു.

ജീവിത പങ്കാളിയെ കുറിച്ച് തനിക്കുണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നെ ഇഷ്ടപ്പെടുകയും മനസിലാക്കുകയും ചെയ്യുന്ന ഒരാളായിരിക്കണം പങ്കാളി എന്നാണ് ആഗ്രഹിച്ചത്. അങ്ങനെ തന്നെയുള്ള ഒരാളെയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. എന്റെ തടിയും ജോലിയും പാഷനുമൊക്കെ മനസിലാക്കുന്ന ഒരാള്‍ എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ഭാര്യ ഡയറ്റീഷ്യന്‍ ആയത് കൊണ്ട് തന്റെ തടിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കുന്ന ഒരാളാണ് സെഹ്‌റുവെന്നും ഇമ്രാന്‍ പറയുന്നു.
പലപ്പോഴും ആലോചനകളില്‍ എന്റെ തടിയൊരു വലിയ പ്രശ്‌നമായിട്ടുണ്ടെന്ന് കൂടി ഇമ്രാന്‍ പറയുന്നു. പല ആലോചനകളും ഇങ്ങനെയാണ് മുടങ്ങിയത്. ഇപ്പോള്‍ കുറച്ച് നോര്‍മലായി എങ്കിലും തടിയുണ്ട്. എന്നെ പരിചയമുള്ളവരും കുടുംബക്കാരും വരെ എനിക്ക് പെണ്ണ് കിട്ടില്ലെന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. പല പെണ്‍കുട്ടികളുടെയും വീട്ടുകാര്‍ തടി പ്രശ്‌നമാണെന്ന് പറഞ്ഞിട്ടുണ്ട്. അതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അതിനെല്ലാം കൂടിയുള്ള ഒരു മറുപടിയാണ് ഇത്. നല്ല വിദ്യാഭ്യസമുള്ളതും എന്നെ മനസിലാക്കുകയും ചെയ്യുന്ന ഒരു പെണ്ണിനെയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. എല്ലാ ആര്‍ഥത്തിലും സന്തോഷമാണെന്ന് ഇമ്രാന്‍ പറയുന്നു. അതേ സമയം തന്റെ പാട്ടുകള്‍ പണ്ട് തൊട്ടേ ഇഷ്ടപ്പെടുന്ന ആളായിരുന്നു സെഹ്‌റു എന്ന് കൂടി ഇമ്രാന്‍ പറയുന്നു. ഒന്നര മാസത്തെ പരിചയമേ ഞങ്ങള്‍ തമ്മിലുള്ളുവെന്നും അത്രയും സമയം മതി മനസുകള്‍ തമ്മില്‍ അടുക്കാനെന്നും'' താരം വ്യക്തമാക്കി.


Click it and Unblock the Notifications











