കുഞ്ഞുവയര്‍ കാണിച്ചുള്ള ചിത്രവുമായി താരദമ്പതിമാര്‍; ഗര്‍ഭിണിയാണോന്ന് സംശയിച്ച് ആരാധകരും, ചിത്രം വൈറല്‍

ലോക്ഡൗണ്‍ കാലത്ത് ബോളിവുഡിലെ പ്രമുഖ നടിമാരടക്കം ഗര്‍ഭിണിയാണെന്ന കാര്യം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഗായിക നേഹ കക്കാര്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി വൈറലായിരിക്കുകയാണ്. ഭര്‍ത്താവും നടനുമായ രോഹന്‍പ്രീത് സിംഗിനൊപ്പം വയറ് കാണിച്ച് നില്‍ക്കുന്ന നേഹയുടെ ഫോട്ടോസ് പുറത്ത് വന്നിരുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെ നേഹ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ 'ഇനി മുതല്‍ നിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി ഇരിക്കുന്നു' എന്നാണ് ഭര്‍ത്താവിന്റെ കമന്റ്. കുഞ്ഞുവയര്‍ താങ്ങി പിടിച്ച് നില്‍ക്കുന്ന നേഹയുടെ ഫോട്ടോ കൂടി കണ്ടതോടെ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂടി. എന്നാല്‍ ഇതിലൊന്നും സത്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

neha-kakkar

നേഹയുടെ ചിത്രം കണ്ടതോടെ ബോളിവുഡിലെ പ്രമുഖരടക്കം താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നു. ഇപ്പോള്‍ നേഹയുടെ പുത്തന്‍ ചിത്രവുമായി ബന്ധപ്പെട്ടുള്ള ചൂടന്‍ ചര്‍ച്ചകളാണ് ശ്രദ്ധേയമാവുന്നത്. ഒക്ടോബറിലായിരുന്നു നേഹയും രോഹന്‍പ്രീതും വിവാഹിതരാവുന്നത്. വിവാഹശേഷം റിയാലിറ്റി ഷോ കളിലും ടെലിവിഷന്‍ പരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. അന്നൊന്നും ഗര്‍ഭിണിയായതിന്റെ ലക്ഷണങ്ങള്‍ ഗായിക പ്രകടിപ്പിച്ചില്ല.

അതുകൊണ്ട് തന്നെ നേഹ ഗര്‍ഭിണിയാണോ എന്ന സംശയങ്ങള്‍ക്കും ഇത് വഴിയൊരുക്കി. ഇപ്പോഴിതാ നേഹയുടെയും ഭര്‍ത്താവിന്റെയും പുതിയൊരു വീഡിയോ വൈറലാവുകയാണ്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഭര്‍ത്താവിനൊപ്പം എത്തിയതായിരുന്നു നേഹ. ആരാധകര്‍ ഫോട്ടോ എടുക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അതിന് തയ്യാറായിരിക്കുകയാണ് താരങ്ങള്‍. ഈ ദൃശ്യങ്ങളില്‍ നേഹയ്ക്ക് നേരത്തെ കാണിച്ചത് പോലെയുള്ള കുഞ്ഞുവയര്‍ ഇല്ലെന്നുള്ളതാണ് രസകരമായ കാര്യം.

neha-kakkar

പുതിയ പാട്ടിന്റെ പ്രമോഷനോ മറ്റുമായി എല്ലാവരെയും പറ്റിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഫോട്ടോ എടുത്തിരിക്കുന്നതെന്നാണ് കൂടുതല്‍ പേരും പറയുന്നത്. നേഹ ഗര്‍ഭിണിയാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കമന്റുകൡലൂടെ സൂചിപ്പിച്ച ചിലര്‍ സത്യമെന്താണെന്ന് ഔദോഗികമായി അറിയിക്കണമെന്നും കുറിച്ചു.

Recommended Video

2020ൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രധാനതാരങ്ങൾ

ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയായ നേഹ കക്കാര്‍ ഒരു സംഗീതം ആല്‍ബത്തിലൂടെയാണ് രോഹന്‍പ്രീതിനെ കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ താരങ്ങള്‍ ഇക്കാര്യം പുറംലോകത്തെ അറിയിച്ചു. 2014 മുതല്‍ പ്രണയത്തിലായ ഇരുവരും 2018 ലാണ് ഇത് ആരാധകരെ അറിയിക്കുന്നത്. ഒടുവില്‍ 2020 ഒക്ടോബര്‍ 24 ന് താരങ്ങള്‍ വിവാഹിതരായി. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്രകളുടെ ചിത്രങ്ങളും മുന്‍പ് പങ്കുവെച്ചിരുന്നു.

More from Filmibeat

Read more about: singer ഗായിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X