തന്റെ കല്യാണത്തിന് സദ്യ തീര്‍ന്ന് പോയി; ആരൊക്കെയോ വന്ന് സദ്യ കഴിച്ചു, രസകരമായ കഥ പറഞ്ഞ് പി ജയചന്ദ്രന്‍

മലയാള സംഗീതപ്രേമികള്‍ക്ക് എന്നും മധുര ശബ്ദമായി മാറിയ ഭാവഗായകനാണ് പി ജയചന്ദ്രന്‍. വിവിധ ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ പാടി കഴിഞ്ഞു. ഒപ്പം നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ദേശീയ പുരസ്‌കാരം മുതല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡുമൊക്കെ അദ്ദേഹത്തിന് ലഭിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ഏഴുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഗായകന്‍. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിവാഹത്തിനിടെ സദ്യ തീര്‍ന്ന് പോയതടക്കമുള്ള രസകരമായ കാര്യം പറഞ്ഞിരിക്കുകയാണ്.

'ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്ത് വെച്ചാണ് എന്റെ വിവാഹം നടന്നത്. 1973 ലായിരുന്നു, ഇവിടെ മുഴുവന്‍ വലിയ പന്തലക്കൊ ഇട്ടു. 'പണി തീരാത്ത വീട്' ന്നെ സിനിമയിറങ്ങി 'സുപ്രഭാതം' എന്ന പാട്ട് ഹിറ്റായി നില്‍ക്കുന്ന സമയമാണ്. കല്യാണം വീട്ടുമുറ്റത്ത് വേണ്ട വല്ലോ കല്യാണ മണ്ഡപത്തിലോ മറ്റോ നടത്താം. ആളും തിരക്കും ഉണ്ടാവും എന്നായിരുന്നു എന്റെ അഭിപ്രായം. പക്ഷേ ഭാര്യപിതാവ് മണ്ണത്ത് നാരായണ മേനോന്‍ സമ്മതിച്ചില്ല. ഇതദ്ദേഹത്തിന്റെ തറവാട് വീടാണ്. ഇവിടെ വച്ച് വിവാഹം നടത്തുക എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.

p-jayachandran

അതിന് അനുസരിച്ച് ഒരുക്കങ്ങളായി, സദ്യ വട്ടങ്ങളായി, കെട്ട് നടക്കുന്ന സമയമായപ്പോഴെക്കും ക്ഷണിച്ച് വന്നവരും ബന്ധുക്കളുമല്ലാതെ നിറയെ ആളുകള്‍. മുറ്റത്തും വഴിയിലും ചുറ്റുമതിലിന്റെ മുകളിലുമായി ജനങ്ങള്‍. തങ്ങളുടെ പ്രിയ ഗായകനെ ഒരു നോക്ക് കാണാന്‍ വന്നവര്‍. വിവാഹ ചടങ്ങ് കഴിഞ്ഞ് ബന്ധുക്കള്‍ ഊണ് കഴിക്കാന്‍ എത്തിയപ്പോള്‍ ചോറും വിഭവങ്ങളെല്ലാം തീര്‍ന്നു. ആരൊക്കെയോ വന്ന് സദ്യ കഴിച്ച് പോയി. പിന്നെ ചോറടക്കം എല്ലാം രണ്ടാമത് ഉണ്ടാക്കിയിട്ടാണ് ക്ഷണിച്ചിട്ട് വന്നവര്‍ ഭക്ഷണം കഴിച്ചതെന്നും ജയചന്ദ്രന്‍ പറയുന്നു.

യേശുദാസിനെ കണ്ടതിനെ കുറിച്ചുള്ള ഓര്‍മ്മകളും ജയചന്ദ്രന്‍ പങ്കുവെച്ചിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം എപ്പോഴോ ആണ്. പക്ഷേ വര്‍ഷം ഓര്‍ക്കുന്നില്ല. ഒരു തൃശൂര്‍ പൂരക്കാലത്താണ്. മദ്രാസില്‍ നിന്നും ഈ വീട്ടിലേക്ക് വന്നതാണ്. അങ്ങനൊരു ദിവസം തൃശൂര്‍ നഗരത്തില്‍ തന്നെയുള്ള ഒരു പള്ളിയില്‍ ദാസേട്ടന്റെ ഗാനമേള നടക്കുന്നുണ്ടെന്ന് അറിഞ്ഞു. തൊട്ടടുത്തുള്ള ഒരു ദിവസം എന്റെ നാട്ടില്‍ ചേന്ദമംഗലത്തും ദാസേട്ടന്റെ ഗാനമേള ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മാനേജര്‍ പോളിനെ വിളിച്ച് ഉറപ്പിച്ചെങ്കിലും ഒരു പരിഭ്രമം തോന്നി. ദാസേട്ടനെ നേരില്‍ കണ്ട് പറയേണ്ടതല്ലേ, എന്ന് ഭാര്യയോട് പറഞ്ഞപ്പോള്‍ അത് നിങ്ങളുടെ ടെന്‍ഷനാണ്. അദ്ദേഹം വന്നോളും എന്നായി.

p-jayachandran

അദ്ദേഹം ഇത്രയും അടുത്ത് വന്നിട്ട് പോവാതെ ഇരിക്കുന്നത് മോശമാണെന്ന് കരുതി ഒടുവില്‍ പോവാന്‍ തീരുമാനിച്ചു. രാത്രി അത്താഴം കഴിച്ച് ഒന്ന് മുറുക്കി. വീട്ടില്‍ നിന്ന് ഇറങ്ങി നടന്നു. വീട്ടിലുടുക്കുന്ന ഒരു ലുങ്കിയും ഷര്‍ട്ടുമാണ് വേഷം. സ്വരാജ് റൗണ്ടില്‍ പൂരത്തിന്റെ അലങ്കാരങ്ങളും ബഹളവുമുണ്ട്. അതു വഴിയാണ് യാത്ര. ഗാനമേള സ്ഥലത്തെത്തി. സ്റ്റേജിന് പുറകിലേക്ക് ചെന്നു. ഭാഗ്യത്തിന് ആളുകളൊന്നും ശ്രദ്ധിച്ചില്ല. ഒട്ടും പ്രതീക്ഷിക്കാതെ എന്നെ അവിടെ കണ്ടതോടെ ദാസേട്ടനും അത്ഭുതപ്പെട്ടു. കാര്യമറിഞ്ഞപ്പോള്‍ ഇതിനാണോ നീ ഇവിടെ വരെ വന്നത്. ഞാന്‍ എന്തായാലും എത്തിക്കോളാം എന്ന് ഉറപ്പ് തന്നു. അങ്ങനെ സമാധാനത്തോടെയാണ് താന്‍ തിരിച്ച് വന്നതെന്നാണ് ജയചന്ദ്രന്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X