For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഹാന കൃഷ്ണയും സൂരജ് സന്തോഷും ചേർന്ന് പാടിയ ഗാനം, ആ പാട്ട് ഉണ്ടായ കഥ പറഞ്ഞ് സംവിധായകൻ

  |

  അഹാന കൃഷ്ണ, സണ്ണി വെയ്ൻ, മറീന മൈക്കിൾ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പിടികിട്ടാപ്പുള്ളി. നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠനാണ് ചിത്രം സംവിധാനം ചെയ്തത്. ജിയോ സിനിമാസിലൂടെ റിലീസ് ചെയ്ത ചത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിത പിടികിട്ടാപ്പുള്ളിയിലെ ''കാശിത്തുമ്പ ചേലോലും..." എന്ന് തുടങ്ങുന്ന ഗാനം പങ്കുവെച്ചിരിക്കുകയാണ്. അഹാന കൃഷ്ണയും സൂരജ് സന്തോഷും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നു. ജയഹരിയാണ് ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പട്ടും പങ്കുവെയ്ക്കുന്നതിനോടൊപ്പ തന്നെ ഈ ഗാനം പിറന്നതിനെ കുറിച്ചുംസംവിധായകൻ വാചാലാവുന്നുണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

  Jishnu Sreekandan

  പിടികിട്ടാപ്പുള്ളി എന്ന സിനിമയുടെ ചർച്ചകൾ നടക്കുന്ന കാലം മുതൽക്കേ സിനിമയിലെ ക്ലൈമാക്സിലേക്ക് കടക്കുന്ന ഏറ്റവും തന്ത്രപ്രധാനമായ പ്ലോട്ട് പോയിന്റിൽ ഒരു പാട്ട് വരണമെന്നും അങ്ങനെ ഒരു വലിയ ട്വിസ്റ്റ് കഥാഗതിയിൽ ഗാനത്തിന്റെ അകമ്പടിയോടെ സംഭവിക്കണം എന്നും തിരക്കഥാകൃത്ത് സുമേഷും വി റോബിനും ഉം ഞാനും തീരുമാനിച്ചിരുന്നു. തന്റെ കൂട്ടാളികൾക്ക് ഇരു ചെവി അറിയാതെ ഒരു കൃത്യം നിർവഹിക്കാനായി ഒരു പിറന്നാൾ പാർട്ടിയിൽ വന്നിട്ടുള്ളവരുടെ മുഴുവൻ ശ്രദ്ധ തിരിക്കാനും അതേ സമയം തന്നോട് കുറച്ചധികം നേരമായി പിണങ്ങി നിൽക്കുന്ന നായികയെ അനുനയിപ്പിക്കാനും ഉതകുന്ന രീതിയിൽ full energy-യിൽ റൊമാൻസും ഫണ്ണും ഒരുപോലെ വർക്കൗട്ട് ആകുന്ന രീതിയിൽ നായകൻ ആടിപ്പാടി തകർത്തഭിനയിക്കുന്ന ഒരു അടിപൊളി ഗാനം വേണം എന്നാണ് ഞാൻ സംഗീത സംവിധായകൻ പിഎസ് ജയഹരിയോട് പറഞ്ഞത്...

  ഒരു രൂപ പോലും ഇല്ലാതിരുന്ന ആ സമയത്ത് ദിലീപായിരുന്നു സഹായിച്ചത്, നടനെ കുറിച്ച് കെപിഎസി ലളിത

  എന്നെ ഞെട്ടിച്ചു കൊണ്ട് നായക കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതയായ തുമ്മൽ പോലും ഉൾകൊള്ളിച്ചു കൊണ്ട് ഞാൻ പറഞ്ഞ ആ ഒരു സാഹചര്യത്തിനോട് 100% നീതി പുലർത്തിക്കൊണ്ടുള്ള ഒരു ഗാനമായാണ് അദ്ദേഹം അത് ചിട്ടപ്പെടുത്തിയതും.. Vinayak Sasikumar-ന്റെ വരികൾ കൂടി വന്നതോടെ സിനിമയിലെ ആ സന്ദർഭത്തിനു ഏറ്റവും apt ആയ ഒരു പാട്ടായി "കാശിത്തുമ്പ ചേലോലും..." മാറുകയായിരുന്നു. ഇനിയും നന്നാവാൻ ഒന്നും ബാക്കിയില്ല എന്നു ഞാൻ വിശ്വസിച്ച ഈ പാട്ടിനു പക്ഷെ നായകന്റെ ശബ്ദമായി സൂരജ് സന്തോഷും അവസാനം പിണക്കം മറന്ന് കൂടെ പാടുന്ന നായികയുടെ ശബ്ദവുമായിഅഹാന കൃഷ്ണയും ചേർന്നപ്പോൾ പാട്ട് വേറെ ലെവൽ..!!

  പക്ഷെ നിർഭാഗ്യവശാൽ പല പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ഈ ഗാനം, കഥാഗതിയെ അധികം ബാധിക്കാത്ത, വേറെ ഒരു രീതിയിൽ ചിത്രീകരിക്കേണ്ടതായി വന്നു... അങ്ങനെയാണ് Jude Anthany Joseph-ഉം Limu Sanker-ഉം ഒക്കെ guest appearence-ൽ വന്ന രീതിയിൽ ഈ ഗാനം നിങ്ങൾ സിനമയിൽ കണ്ടത്.. എന്നാൽ ഈ ഗാനത്തിന്റെ കാലക്കേട് വീണ്ടും അതിന്റെ ചിത്രീകരണ വേളയിലും തന്മൂലം അതിന്റെ എഡിറ്റിംഗ് വേളയിലുമൊക്കെയായി നീണ്ടത് കൊണ്ട് ഞങ്ങൾ ആദ്യം വിഭാവന ചെയ്ത ഒരു രീതിയിലേ അല്ല സിനിമയിലും തുടർന്ന് യുട്യൂബിലും ഈ ഗാനം വന്നത്.

  ആദ്യത്തെ പേര് മറ്റൊന്നായിരുന്നു, അത് ഞാൻ മാറ്റി, ഈ പേര് കിട്ടിയതിനെ കറിച്ച് ഋതു മന്ത്ര

  അതുകൊണ്ട് പിടികിട്ടാപ്പുള്ളിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഇതാ നിങ്ങളുടെ ശ്രവണസുഖത്തിനായി അതിന്റെ എല്ലാവിധ technical perfection-ഓട് കൂടിയും സംഗീതാസ്വാദകരായ നിങ്ങൾക്കായി സമർപ്പിക്കുന്നു. കേൾക്കുക..!! അഭിപ്രായങ്ങൾ രേഖപ്പെടുത്തുക..!! പറ്റൂച്ചാ ആ പാട്ടിന്റെ link-സാ share-ആ ചെയ്യാ.., സംവിധായകൻ പാട്ട് പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

  ആഗസ്റ്റ് 27 ന് ആണ് ജിയോ സിനിമാസിലൂടെ സിനിമ റിലീസ് ചെയ്തത്.ക്രൈം കോമഡി ജോണറിൽ ഒരുങ്ങിയ ചിത്രമാണ് പിടികിട്ടാപ്പള്ളി. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയിൻ, അഹാന കൃഷ്ണ, മെറീന മൈക്കിൾ എന്നിവരെ കൂടാതെ സൈജു കുറുപ്പ്‌, ലാലു അലക്സ്, ബൈജു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുമേഷ്‌ വി. റോബിനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് . വിനായക്‌ ശശികുമാർ, മനു മഞ്ജിത്‌ എന്നിവരുടെ വരികൾക്ക് അതിരൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ പി. എസ് ജയഹരിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. അൻജോയ്‌ സാമുവലാണ് ഛായാഗ്രഹണം. ചിത്രസംയോജനം: ബിബിൻ പോൾ സാമുവൽ, ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂമും ഷിബിൻ. സി. ബാബു ഡിസൈൻസും ഒരുക്കുന്നു, വാർത്താ പ്രചരണം: പി. ശിവപ്രസാദ്‌, മാർക്കറ്റിംഗ്‌ എം. ആർ. പ്രൊഫഷണൽ

  'Are You BJP?': Ahaana Krishna reply goes viral on social media | FilmiBeat Malayalam

  പാട്ട് കോൾക്കാം

  Read more about: song
  English summary
  pidikittapulli Directer Jishnu Sreekandan about behind The Story Of Kaashithumba Song In movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X