For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടികള്‍ ഇപ്പോള്‍ വേണ്ടെന്നുള്ള തീരുമാനം മോശം സ്ത്രീയാക്കുന്നില്ല, തുറന്നെഴുത്തുമായി ഗായിക ജ്യോത്സ്ന

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് ജ്യോത്സ്ന. വ്യത്യസ്തമായ ആലാപന ശൈലി നടിയെ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റുകയായിരുന്നു. പാട്ട് മാത്രമല്ല ജ്യോത്സ്നയുടെ നിലപാടുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ജ്യോത്സ്നയുടെ ഒരു കുറിപ്പാണ്. സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ചില മിഥ്യ ധാരണയെ കുറിച്ചാണ് ഗായിക തുറന്നെഴുതിയിരിക്കുന്നത്.

  സമൂഹത്തിൽ സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുമ്പോഴും ചില സഹചര്യങ്ങളിൽ ഇന്നും ആ വേർതിരിവ് നിലനിൽക്കുന്നുണ്ട്. ചില സാഹചര്യങ്ങിൽ സ്ത്രീകളും പുരുഷന്മാരും ഇങ്ങനെയായിരിക്കണമെന്ന് സമൂഹം തന്നെ ഒരു നിയമമുണ്ടാക്കി അതിലൂടെ സഞ്ചരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. ഇത് പലപ്പോഴും മനുഷ്യരെ സമ്മർദത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സമൂഹത്തിൽ ജീവിക്കുന്നവരുടെ മുന്നിൽ മനസ്സ് തുറക്കുകയാണ് ജ്യോത്സ്ന. സമൂഹം സൃഷ്ടിച്ചിരിക്കുന്ന വേലിക്കെട്ട് പൊട്ടിച്ച് നിങ്ങൾക്കിഷ്ടമുള്ളത് പോലെ ജീവിക്കാൻ പറയുകയാണ് പ്രിയഗായിക. പെര്‍ഫെക്റ്റായ സ്ത്രീ, പുരുഷന്‍ എന്നതെല്ലാം വെറും സങ്കല്‍പമാണെന്നും അതിലെല്ലാമുപരി സാധാരണ മനുഷ്യരാണ് അവരെന്നും ജ്യോത്സ്ന പറയുന്നു. നടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം...

  2021ല്‍ മലയാളികള്‍ കാത്തിരിക്കുന്ന 10 സിനിമകള്‍ | FilmiBeat Malayalam

  സ്ത്രീകളോടാണ് ജ്യോത്സ്നയ്ക്ക് പറയാനുള്ളത്. പരിപൂര്‍ണത എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, കരിയറിലെ തികഞ്ഞ സ്ത്രീയോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് വൃത്തിയായി കിടന്നാലോ, ആഗ്രഹിക്കുന്ന കാലത്തോളം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ കുഴപ്പമില്ല. കുട്ടികള്‍ ഇപ്പോള്‍ വേണ്ടെന്ന തീരുമാനമാണ് എടുക്കുന്നതെങ്കിലും കുഴപ്പമില്ല. ജോലിത്തിരക്കു കാരണം കുട്ടിയുടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ മിസ് ചെയ്താലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ ഒരു ഭീകര സ്ത്രീയാക്കുന്നില്ല. നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്. എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്.

  പുരുഷന്മാരോട് പ്രിയ ഗായികയാക്ക് പറയാനുള്ളത്.നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. അത്താഴത്തിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താല്‍പര്യപ്പെടുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതില്‍ കുഴപ്പമില്ല.എല്ലാം തികഞ്ഞ പുരുഷന്‍ എന്നത് ഒരു മിഥ്യയാണ്.

  സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടതെന്നും ജ്യോത്സ്‌ന കുറിപ്പില്‍ പറയുന്നു. നിങ്ങളുടെ ശരീരത്തിൽ ഒരു കിലോ കൂടുന്നതോ പ്രധാനപ്പെട്ട ഏതെങ്കിലും പദ്ധതികൾ മുടങ്ങുന്നതോ ഒന്നുമല്ല നിങ്ങൾ ആരാണെന്നു നിശ്ചയിക്കുന്ന ഘടകങ്ങൾ. നിങ്ങൾ സന്തോഷമായിരിക്കുന്നുണ്ടോ എന്നത് മാത്രമാണ് കണക്കിലെടുക്കേണ്ടത്. പരിപൂർണതയിലേയ്ക്ക് എത്തിപ്പെടാൻ നിങ്ങൾക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദം ഒരിക്കലും നിങ്ങളെ നിങ്ങളല്ലാതാക്കരുത്. ഈ വാക്കുകൾ ഇന്ന് ആർക്കെങ്കിലും പ്രചോദനമാകുമെങ്കിൽ അങ്ങനെയാകട്ടെ- എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

  ജ്യോത്സ്‌നയുടെ കുറിപ്പ് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഗായികയുടെ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. താരങ്ങൾ ഉൾപ്പെടെ തങ്ങളുടെ പ്രതികരണം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ജ്യോത്സ്നയുടെ കുറിപ്പിന് പിന്നിലെ കാരണമാണ് ആരാധകർക്ക് അറിയേണ്ടത്. ഇത് പ്രേക്ഷകർ ചോദിക്കുന്നുമുണ്ട്.കൂടാതെ ലിംഗവിവേചനമില്ലാതെ ഇരു വിഭാഗക്കാരുടേയും സമർദ്ദങ്ങളെ കുറിച്ച് ജ്യോത്സ്ന കൃത്യമായി കുറിച്ചുവെന്നാണ് ആരാധകർ പറയുന്നത്. പോസിറ്റീവ് കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

  ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: jyotsna
  English summary
  Playback singer Jyotsna Radhakrishnan Revealed Nobody Can Become Perfect Human
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X