പുതിയ വിവാഹത്തെ കുറിച്ച് മഞ്ജരി! ഇപ്പോൾ ഞാൻ ഹാപ്പിയാണ്, സിംഗിൾ ജീവിതം സന്തോഷമാക്കി പ്രിയഗായിക
വേറിട്ട ശബ്ദത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഗയികയാണ് മഞ്ജരി. 2005 ൽ പുറത്തിറങ്ങിയ പെൻമുടിപ്പുഴയോരത്ത് എന്ന ചിത്രത്തിലെ ''ഒരു ചിരി കണ്ടാൽ'' എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ പ്രിയ ഗായിക പിന്നണി ഗാനരംഗത്ത് എത്തിയത്. ഇതിന് ശേഷം നിരവധി ഗാനങ്ങൾ മഞ്ജരിയുടെ ശബ്ദത്തിലൂടെ പുറത്തു വന്നിരുന്നു. ഇത് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്ന് ഇറങ്ങുകയും ചെയ്തിരുന്നു. മികച്ച സംഗീത സംവിധായകന്മാരുടെ ചിത്രത്തിന്റെ ഭാഗമാകാൻ മഞ്ജരിക്ക് കഴിഞ്ഞിരുന്നു. സംഗീത്തിൽ ഒരുപരിധിവരെ വിജയമായിരുന്നെങ്കിലും വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു.
വ്യക്തി ജീവിതം ഓർക്കപ്പുറത്ത് മാറി മറിഞ്ഞപ്പോഴും പ്രതിസന്ധിയിൽ മഞ്ജരിയെ പിടിച്ച് നിർത്തിയത് സംഗീതമായിരുന്നു,. എന്നാൽ ഇപ്പോൾ മഞ്ജരി ആകെ മാറിയിട്ടുണ്ട്. പുതിയ മഞ്ജരിയാകാൻ പിന്നിട്ട് ദൂരത്തെ കുറിച്ച് പ്രിയ ഗായിക മനസ്സ തുറക്കുകയാണ്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതിസന്ധികളെ കുറിച്ചും പുതിയ ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയത്.

താൻ സിംഗിളാണെന്നാണ് മഞ്ജരി പറയുന്നത്. ഒരുപാട് വർഷങ്ങളായി സിംഗിളായി ജീവിക്കുകയാണ്. എന്നാൽ ഇപ്പോൾ ഹാപ്പിയാണ്. അമ്മയുമൊത്ത് തിരുവനന്തപുരത്ത് ഫ്ലാളാറ്റിൽ താമസിക്കുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നു. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ഓരാളാണ് ഞാൻ. ഞാനിപ്പോൾ പുതിയ ജീവിതം ജീവിക്കുന്നതിന്റെ തിരക്കിലാണെന്നും മഞ്ജരി അഭിമുഖത്തിൽ പറയുന്നു.
Recommended Video

ഏകാന്തമായി ഇങ്ങനെ ജീവിക്കാനാണോ ആഗ്രഹമെന്ന ചോദ്യത്തിനും മഞ്ജരി അഭിമുഖത്തി ഇത്തരം നൽകി. കരിയറിനെ സപ്പോർട്ട് ചെയ്യുന്നതും മഞ്ജരി മനസ്സിലാക്കുന്നതുമായ ഒരാളെ കണ്ടുമുട്ടിയാൽ തീർച്ചയായും ആലോചിക്കുമെന്ന് മഞ്ജരി മറുപടി നൽകിത്.

പുതിയ മേക്കോവറിനെ കുറിച്ചും മഞ്ജരി അഭിമുഖത്തിൽ വെളിപ്പെടുത്തി. എനിക്കുണ്ടായ മാറ്റം ഞാൻ ആരെങ്കിലും കാണിക്കോനോ , അഭിനയിക്കാനോ , മോഡലിംഗിനോ അല്ല. അതെന്റെ സന്തോഷത്തിനാണ് ഞാൻ ചെയ്തത്. എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം ഞാൻ എങ്ങനെയുള്ള ആളാണെന്ന്. മസ്കറ്റിലായിരുന്നു ഞാൻ പഠിച്ചത്. പിന്നീട് ഡിഗ്രി പഠത്തിനായി നാട്ടിൽ വന്നപ്പോൾ അതിലും കഷ്ടമായിരുന്നു ജീവിതം. സൽവാർ കോളേജിൽ നിർബന്ധമായിരുന്നു. അപ്പോഴും സ്റ്റെലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഉപരിഠനത്തിന് വേണ്ടി മുംബൈലേയ്ക്ക് പേയതോടെ ജീവിതം മാറി മറിയുകയായിരുന്നു. ചിന്തഗതിയിലെല്ലാംവലിയ മാറ്റം സംഭവിക്കുകയായിരുന്നു.

ഒരു കിലുക്കാംപെട്ടിയെ പോലെ സംസാരിക്കുന്ന ആളാണ് ഞാൻ. . പലരു പറയാറുണ്ട് മഞ്ജരി അധികം സംസാരിക്കാറില്ലെന്ന് എന്നാൽ താൻ അങ്ങനെയല്ലെന്നും പ്രിയഗായിക പറയുന്നുണ്ട്. ഡിപ്രഷൻ വരുമ്പോൾ ഞാൻ കോമഡി സിനിമകൾ കാണും. എന്നിട്ട് ഇരുന്ന് ജീവിക്കും. ഹ്യൂമർ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഡിപ്രഷൻ വരുമ്പോൾ ഞാൻ ഷോപ്പിംഗിന് പോകാറുണ്ട്. സിനിമ കാണാറുണ്ട്. ഷോപ്പിംഗ് ഒരു താൽക്കാലിക ആശ്വാസമാണ്. കിളിച്ചുണ്ടൻ മാമ്പഴം, സിഐഡി മൂസ, ചൈന ടൗൺ, പാണ്ടിപ്പടയുമൊക്കെയാണ് വിഷമം വരുമ്പോൾ ഇപ്പോഴും കാണുന്ന ചിത്രങ്ങൾ.


Click it and Unblock the Notifications