ഇന്ദ്രന്‍റെ പാട്ടിനെക്കുറിച്ച് പൂര്‍ണിമ! നച്ചു മാത്രമല്ല അച്ഛനും അസ്സല്‍ പാട്ടുകാരനാണ്! തെളിവുണ്ട്
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവരുടെ മക്കളുടെ വിശേഷങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. മലരേയെന്ന ഗാനം പാടുന്ന നക്ഷത്രയുടെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്.
5 വര്‍ഷം മുന്‍പുള്ള നച്ചുവിന്റെ ക്യൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കേരളക്കര ഒരുപോലെ ഏറ്റെടുത്ത ഗാനങ്ങളിലൊന്നായ മലരേ എന്ന ഗാനമായിരുന്നു നക്ഷത്ര ആലപിച്ചത്. നിവിന്‍ പോളിയും സായ് പല്ലവിയും ഒരുമിച്ച് അഭിനയിച്ച പ്രേമത്തിലെ ഈ ഗാനം ആലപിച്ചത് വിജയ് യേശുദാസായിരുന്നു.
ഇടയ്ക്ക് തെറ്റിപ്പോവുന്നുണ്ടെങ്കിലും നിര്‍ത്താതെ പാടുന്ന നച്ചുവിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇത്രയും വര്‍ഷത്തിനിടെ കേട്ട ഗാനങ്ങളില്‍ മികച്ച ഗാനമാണ് ഇതെന്നായിരുന്നു വിജയ് യേശുദാസ് അഭിപ്രായപ്പെട്ടത്. കുറച്ച് സമയമെടുത്തു എന്താണെന്ന് മനസ്സിലാക്കാനെന്നും വിജയ് കുറിച്ചിരുന്നു. മകളുടെ പാട്ടിന് പിന്നാലെയായാണ് അച്ഛന്റെ പാട്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു പൂര്‍ണിമ ഇന്ദ്രന്റെ പാട്ട് പങ്കുവെച്ചത്.

അഭിനയം മാത്രമല്ല ആലാപനവും തങ്ങള്‍ക്ക് വഴങ്ങുമെന്ന് നേരത്തെ തന്നെ ഇന്ദ്രജിത്തും പൃഥ്വിരാജും തെളിയിച്ചിരുന്നു. ഇടയ്ക്ക് ഗാനങ്ങളുമായി ഇവരെത്താറുണ്ട്. സ്റ്റേജ് പരിപാടിയിലും ഇരുവരും ഒരുമിച്ച് ഗാനവുമായെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് പകര്‍ത്തിയ വീഡിയോയാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തിട്ടുള്ളത്. യോദ്ധയിലെ പടകാളി എന്ന ഗാനം ആലപിക്കുന്ന ഇന്ദ്രനെയാണ് വീഡിയോയില്‍ കാണുന്നത്. വരികളൊന്നും തെറ്റാതെ അനായാസേനെയായി പാടുന്ന ഇന്ദ്രജിത്തിന്റെ വീഡിയോയ്ക്ക് ആരാധകരും കൈയ്യടിച്ചിരുന്നു.
Recommended Video
വൈറസിലൂടെയായിരുന്നു പൂര്‍ണിമ സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇതിന് ശേഷമായാണ് രാജീവ് രവിയുടെ തുറമുഖത്തിലും അഭിനയിച്ചത്. ഈ രണ്ട് സിനിമകളിലും ഇന്ദ്രജിത്തും അഭിനയിച്ചിരുന്നു. എന്നാണ് ഇരുവരും സ്‌ക്രീനില്‍ ഒരുമിക്കുന്നതെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. അത് ശരിയാണല്ലോ, അങ്ങനെയൊരു കാര്യമുണ്ടായിരുന്നല്ലേ, രണ്ട് സിനിമയിലും ഇന്ദ്രനുമുണ്ടായിരുന്നുവെന്നോര്‍ത്തത് ഇപ്പോഴാണെന്നുമായിരുന്നു പൂര്‍ണിമ പറഞ്ഞത്.


Click it and Unblock the Notifications











