സാരി അല്‍പം അയഞ്ഞ് പോയതാണ്, താന്‍ ഗര്‍ഭിണി ഒന്നുമല്ല! യൂട്യൂബുകാര് കൊണ്ട് സഹിക്കെട്ടെന്ന് ഗായിക ചിന്‍മയി

നടിമാര്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ എല്ലാ കാലത്തും പ്രചരിക്കുന്നതാണ്. ഇപ്പോള്‍ ഗായിക ചിന്മയി ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് യൂട്യൂബ് ചാനലുകളിലൂടെ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചിന്മയിയുടെ ചില ഫോട്ടോസ് കണ്ടതോടെയാണ് ആരാധകര്‍ ഈ സംശയം ഉന്നയിച്ച് രംഗത്ത് വന്നത്. ഒടുവില്‍ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഗായിക തന്നെ എത്തുകയും ചെയ്തു.

ചിന്‍മയിയുടെ ഭര്‍ത്താവും നടനുമായ രാഹുല്‍ രവീന്ദ്രന്റെ സഹോദരന്റെ വിവാഹത്തിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്നിരുന്നു. സാരി ഉടുത്താണ് ചിന്‍മയി ചടങ്ങിനെത്തിയത്. എന്നാല്‍ ചിത്രങ്ങളില്‍ വയര്‍ വീര്‍ത്തിരിക്കുന്നത് പോലെ കണ്ടതോടെയാണ് ഗര്‍ഭിണിയാണോ എന്ന സംശയം ഉയര്‍ന്ന് വന്നത്. എന്നാല്‍ സാരിയുടെ പ്രത്യേകതകള്‍ കൊണ്ട് സംഭവിച്ചതാണെന്നാണ് താരം പറയുന്നത്.

chinmayi

ചടങ്ങില്‍ വളരെ മനോഹരമായ മടിസാര്‍ സാരിയാണ് ധരിച്ചതെന്നും നിങ്ങളെല്ലാവരും അതുപോലൊന്ന് നോക്കണമെന്നുമൊക്കെ ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ചിന്‍മയി നല്‍കിയിരുന്നു. അത്തരം സാരി ധരിക്കുമ്പോള്‍ വയര്‍ അല്‍പം ഉള്ളതായി തോന്നും അല്ലാതെ താന്‍ ഗര്‍ഭിണി അല്ല. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ കൊണ്ടു സഹികെട്ടു. പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്.

കിടിലൻ ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയരായ ഇന്ത്യൻ കപ്പിൾസ്, ചിത്രങ്ങൾ കാണാം

ചിത്രങ്ങള്‍ എടുത്തത് സൈഡില്‍ നിന്ന് കൂടി ആയത് കൊണ്ട് വയര്‍ ഉന്തി നില്‍ക്കുന്നതായി തോന്നുന്നുണ്ട്. ചടങ്ങിനിടെ ഒരുപാട് ഓടി നടന്നതു കൊണ്ട് സാരി അല്‍പം അയഞ്ഞു. അതൊക്കെ കൊണ്ടാണ് ഫോട്ടോസ് കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചത്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് അനിവാര്യമാണെന്ന് കരുതുന്നുമില്ല.

Recommended Video

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

കുടുംബത്തില്‍ നടക്കുന്ന ആഘോഷങ്ങളെ കുറിച്ചും പോലും ഒന്നും പറയാറില്ല. അതൊക്കെയാണ് എന്റെ ഇഷ്ടം. എപ്പോഴും അങ്ങനെ ആയിരിക്കും. എന്തിന് തന്റെ വിവാഹ വീഡിയോ പോലും സോഷ്യല്‍ മീഡിയയില്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. താന്‍ ഗര്‍ഭിണി ആകുമ്പോള്‍ അക്കാര്യം പരസ്യമായി അറിയിക്കുകയോ അറിയിക്കാതിരിക്കുകയോ ചെയ്യും. ഇനിയിപ്പോള്‍ കുട്ടികള്‍ ഉണ്ടായാലും അവരുടെ ഫോട്ടോ പുറത്ത് വിടില്ല. അതാണ് തന്റെ തീരുമാനമെന്നും ചിന്മയി പറയുന്നു.

More from Filmibeat

Read more about: chinmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X