ഒരേ സമയം നമ്മള്‍ ഗര്‍ഭിണിമാരായി, കുഞ്ഞതിഥിയെ കാത്തിരിക്കുന്ന സന്തോഷത്തില്‍ ശ്രേയയ്ക്ക് ആശംസകളുമായി കൂട്ടുകാരി
ഗര്‍ഭിണിയാണെന്നും ഗര്‍ഭകാലം ആസ്വദിക്കുകയാണിപ്പോഴെന്നും അടുത്തിടെയാണ് ഗായിക ശ്രേയ ഘോഷാല്‍ പുറംലോകത്തെ അറിയിച്ചത്. നിറവയര്‍ തലോടി നില്‍ക്കുന്ന ഗായികയുടെ ഫോട്ടോ വൈറലാവുകയും ചെയ്തു. തന്റെ മാതാപിതാക്കളും സഹോദരനും ഭര്‍ത്താവും ഭര്‍ത്തൃവീട്ടിലെ എല്ലാവരും തന്നെ ലാളിക്കുകയും സ്‌നേഹിക്കുകയുമൊക്ക ചെയ്യുന്ന സമയമാണെന്ന് ഒരു അഭിമുഖത്തില്‍ ശ്രേയ പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ശ്രേയ തന്റെ മുപ്പത്തിയേഴം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. പിറന്നാള്‍ ദിവസം നിരവധി പേരാണ് ഗായികയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. കൂട്ടത്തില്‍ ഗായിക നിതി മേനോനും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം എടുത്ത ഫോട്ടോയ്‌ക്കൊപ്പം ശ്രേയയ്ക്ക് ജന്മദിന സന്ദേശം നല്‍കാന്‍ നിതി മറന്നില്ല. അതിനൊപ്പം താനും ഗര്‍ഭിണിയാണെന്നും യാദൃശ്ചികമായി ജീവിതത്തില്‍ ഒരുപോലെ സംഭവിച്ച കാര്യങ്ങളെ കുറിച്ചും നിതി പറയുന്നു.

'കഴിഞ്ഞ വര്‍ഷം ഈ ദിവസം നമ്മള്‍ രണ്ട് പേരും കപ്പുച്ചിനോ കൈയില്‍ പിടിച്ച് ചിയേഴ്‌സ് പറഞ്ഞു. ഈ വര്‍ഷം നമ്മള്‍ രണ്ട് പേരും നമ്മുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം സന്തോഷമുള്ള അമ്മമാരാകാന്‍ ഒരുങ്ങുന്നു. ഒരുപോലെയുള്ള നമ്മുടെ ഈ അവസ്ഥ തികച്ചും യാദൃശ്ചികമാണെന്ന് വളരെ എളുപ്പം പറയാന്‍ പറ്റും. ജീവിതം എത്ര സുന്ദരവും നിഗൂഢതയുമുള്ളതാണ്.
Recommended Video
പിറന്നാള്‍ ആശംസകള്‍ ശ്രേയ.. നീ എന്നുംഎനിക്കൊരു പ്രചോദനമാണ്. ഈ ഗര്‍ഭകാലത്ത് നല്ല ആരോഗ്യത്തോടെ ഇരിക്കാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടേ. മികച്ചൊരു അമ്മയാവാനും നല്ല പ്രസവമുണ്ടാവാനും നിനക്ക് സാധിക്കട്ടേ. എന്റെ മുഴുവന്‍ കുടുംബവും നിന്നോടുള്ള സ്‌നേഹം ഇതിലൂടെ അയക്കുകയാണ്.. എന്നും സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ നിതി പറയുന്നു.


Click it and Unblock the Notifications











