ബിജു മേനോനും, പൃഥ്വിരാജും ചേർന്ന് പാടി, അയ്യപ്പനും കോശിയിലെ പുതിയ ഗാനം പുറത്ത്
അനാർക്കലിയ്ക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒരുമിച്ചെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. ബിജു മേനോനും പൃഥ്വിയും ചേർന്ന് ആലപിച്ച പ്രെമോ ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. വന്നോട്ടേ വന്നോട്ടേ വന്നവനിന്ന് മടങ്ങൂല എന്ന ഗാനാമാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ആലപിച്ചിരിക്കുന്നത്. പാട്ട് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരുന്നു. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 10 ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications