കിടിലന്‍ ഡാന്‍സും സ്റ്റൈലുമായി വിന്റേജ് രജനി വീണ്ടും! ദര്‍ബാറിന്റെ സോങ് ടീസര്‍ പുറത്ത്
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പൊങ്കല്‍ റിലീസായി എത്തുന്ന സിനിമ ഏആര്‍ മുരുകദോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം രജനികാന്ത് വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണിത്. ദര്‍ബാറിന്റെതായി പുറത്തിറങ്ങിയ പുതിയ സോംഗ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലൊരുങ്ങിയ ചുമ്മാ കിഴി എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. എസ്പി ബാല സുബ്രഹ്മണ്യമാ ണ് ഈ പാട്ട് പാടിയിരിക്കുന്നത്. രജനികാന്തിന്റെ ഡാന്‍സും സ്റ്റൈലുമാണ് ഗാനരംഗത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. വിന്റേജ് രജനിയെ വീണ്ടും ദര്‍ബാര്‍ ഗാനത്തിലൂടെ കാണാം. 69ാമത്തെ വയസിലും ഞെട്ടിക്കുന്ന എനര്‍ജിയാണ് താരത്തിനെന്നാണ് കമന്റുകള്‍ വരുന്നത്.
ആദിത്യ അരുണാചലമായി രജനി എത്തുന്ന ചിത്രത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. ജനുവരി ഒമ്പതിന് ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സുനില്‍ ഷെട്ടി വില്ലനായി എത്തുന്ന ചിത്രത്തില്‍ യോഗി ബാബു, നിവേദ തോമസ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ദര്‍ബാറിന്റെ നിര്‍മ്മാണം.


Click it and Unblock the Notifications











